യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് റൺ: 100-ൽ അധികം രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ ഒത്തുചേർന്നു

Posted On: 28 SEP 2025 8:00PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ-കായിക മന്ത്രാലയം (MYAS), വിദേശകാര്യ മന്ത്രാലയവുമായി (MEA) സഹകരിച്ച്, നടത്തുന്ന സേവാ പക്ഷാചരണത്തിന്റെ (സെപ്റ്റംബർ 17 - ഒക്ടോബർ 2) ഭാഗമായി, ഇന്ന് 100-ൽ അധികം രാജ്യങ്ങളിൽ വികസിത് ഭാരത് റൺ 2025 വിജയകരമായി സംഘടിപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തിന് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച  സംരംഭത്തിന്റെ ആദ്യ ആഗോള പതിപ്പായിരുന്നു ഇത്.

"രാഷ്ട്രസേവനത്തിനായി ഓടുക" എന്ന ടാഗ്‌ലൈനോടെ, ലോകമെമ്പാടുമുള്ള പ്രമുഖവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ സ്ഥലങ്ങളിൽ സംഘടിപ്പിച്ച 3-5 കിലോമീറ്റർ കമ്മ്യൂണിറ്റി ഓട്ടത്തിൽ വൻ പങ്കാളിത്തമാണ് ഉണ്ടായത്. ബാങ്കോക്ക്, ബീജിംഗ്, ബെയ്‌റൂത്, ബിഷ്‌കെക്ക്, ബ്രൂണൈ, ദിലി, ദോഹ, ഗാല്ലെ, നെയ്‌റോബി, ക്വാലാലംപൂർ, ലുബ്ലിയാന, മണ്ഡലേ, മെൽബൺ, പെർത്ത്, റിയാദ്, റോം, സിയോൾ, സിഡ്‌നി, ടോക്കിയോ തുടങ്ങിയ വിവിധ നഗരങ്ങളിൽ റൺ നടന്നു. ഭൂട്ടാൻ, ടാൻസാനിയ, സ്വിറ്റ്‌സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളും വികസിത് ഭാരത് റൺ 2025-ന് വേദിയായി.



 

പ്രവാസികളായ ഇന്ത്യക്കാരും, അവിടുത്തെ പ്രാദേശിക സമൂഹങ്ങളും, വിദ്യാർത്ഥികളും, പ്രൊഫഷണലുകളും ഈ ഓട്ടത്തിൽ പങ്കുചേർന്നു, 2047-ഓടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ പ്രകടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി, പങ്കെടുത്തവർ വികസിത്  ഭാരത് പ്രതിജ്ഞയും ആത്മനിർഭർ  ഭാരത് പ്രതിജ്ഞയും എടുത്ത് ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൂടാതെ, വ്യക്തിഗത ഉത്തരവാദിത്തവും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ട് "ഏക് പേഡ് മാ കേ നാം" (അമ്മയ്ക്കായി ഒരു മരം) എന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും അവർ പങ്കുചേർന്നു.



 

സന്നദ്ധ സേവനത്തിനുള്ള അവസരങ്ങൾ, അനുഭവപരിചയം നൽകുന്ന പഠന പരിപാടികൾ, യുവജനങ്ങൾക്കായുള്ള സംരംഭങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന MY ഭാരത് പോർട്ടലുമായി പങ്കെടുത്തവർക്ക്  ബന്ധപ്പെടാൻ അവസരം ലഭിച്ചു. ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ വംശജർ, പ്രാദേശിക സമൂഹങ്ങൾ എന്നിവർ തമ്മിലുള്ള ഇടപെടലിനും ഈ പരിപാടി മികച്ച വേദിയായി. ഇന്ത്യൻ മിഷനുകൾ, പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, സാംസ്കാരിക സംഘടനകൾ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വിപുലമായ പങ്കാളിത്തം ഉറപ്പാക്കി.

 

 


 

പ്രാദേശിക നേതാക്കളും വിശിഷ്ട വ്യക്തികളും മുഖ്യാതിഥികളായി വികസിത് ഭാരത് റണ്ണിൽ പങ്കെടുത്തു. ഇന്ത്യയുടെ വളർച്ചാ വഴികളും വികസന നേട്ടങ്ങളും പരിപാടിയിൽ എടുത്തു കാട്ടി.

 
SKY
 
***** ***************

(Release ID: 2172593) Visitor Counter : 8
Read this release in: English , Urdu , Marathi , Hindi