സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാ ം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ പർവ് പരിപാടിയിൽ 8,000-ത്തിലധികം കലാകാരന്മാരും വിശിഷ്ടാതിഥികളും പങ്കുചേരും

प्रविष्टि तिथि: 27 SEP 2025 8:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് 75 വയസ്സ് പൂർത്തിയാകുന്ന വേളയില്‍ ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 28-ന് ന്യൂഡൽഹിയിലെ ദേശീയ മോഡേൺ ആർട്‌സ് ഗാലറി (എൻ‌ജി‌എം‌എ) പ്രത്യേക 'സേവാ പർവ്' പരിപാടി സംഘടിപ്പിക്കും.  

 

പത്മശ്രീ ജേതാക്കളായ ശ്രീ ശ്യാം സുന്ദർ ശർമ, ശ്രീ വാസുദേവ് കാമത്ത്, ശ്രീ ബിമൻ ബിഹാരി ദാസ്, ആത്മീയ നേതാവ് സുശ്രീ ചിത്രലേഖ എന്നിവരുൾപ്പെടെ 8,000-ത്തിലധികം കലാകാരന്മാരും യുവ കലാ വിദ്യാർത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരും പ്രൗഢമായ പരിപാടിയിൽ പങ്കുചേരും.

 

 സേവാ പർവ് 2025-ലെ പ്രധാന പരിപാടികള്‍

ചിത്രരചന ശില്പശാലയും മത്സരവും: "സേവാ പർവ്: വികസിത് ഭാരത കാഴ്ചപ്പാട്" എന്ന പ്രമേയത്തില്‍ പ്രൊഫഷണൽ കലാകാരന്മാർ, കലാ വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാര്‍ത്ഥികള്‍, കലാപ്രേമികൾ എന്നിവർക്കായി സംഘടിപ്പിക്കുന്ന മത്സരം ‘2047-ഓടെ വികസിത ഭാരതം’ എന്ന കാഴ്ചപ്പാടിനെയും സേവന മനോഭാവത്തെയും സർഗാത്മകതയെയും ആഘോഷമാക്കും.  

വിവിധ വിഭാഗങ്ങളില്‍ ആകർഷക സമ്മാനങ്ങൾ:

  • പ്രൊഫഷണൽ കലാകാരന്മാർ: 1,00,000 രൂപ വീതം 6 സമ്മാനങ്ങൾ (ഒന്നാം സ്ഥാനത്തിന്), 50,000 രൂപ വീതം 6 സമ്മാനങ്ങൾ (രണ്ടാം സ്ഥാനത്തിന്), 25,000 രൂപ വീതം 6 സമ്മാനങ്ങൾ (മൂന്നാം സ്ഥാനത്തിന്).
  • കോളേജ് വിദ്യാർത്ഥികൾ: 25,000 രൂപ വീതം 6 സമ്മാനങ്ങൾ (ഒന്നാം സ്ഥാനത്തിന്), 15,000 രൂപ വീതം 6 സമ്മാനങ്ങൾ (രണ്ടാം സ്ഥാനത്തിന്), 10,000 രൂപ വീതം 6 സമ്മാനങ്ങൾ (മൂന്നാം സ്ഥാനത്തിന്).
  • സ്കൂൾ വിദ്യാര്‍ത്ഥികള്‍: 10,000 രൂപ വീതം 6 സമ്മാനങ്ങൾ (ഒന്നാം സ്ഥാനത്തിന്), 5,000 രൂപ വീതം 6 സമ്മാനങ്ങൾ (രണ്ടാം സ്ഥാനത്തിന്), 2,500 രൂപ വീതം 6 സമ്മാനങ്ങൾ (മൂന്നാം സ്ഥാനത്തിന്), കൂടാതെ 1,000 രൂപ വീതം 4 പ്രോത്സാഹന സമ്മാനങ്ങളും.
  • സാംസ്കാരിക സമ്മേളനം: "വികസനവും പൈതൃകവും" എന്ന മനോഭാവം ആഘോഷമാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും സിവിൽ സൊസൈറ്റികളിലെയും കലാകാരന്മാരും വിശിഷ്ട വ്യക്തികളും ഒത്തുചേരും.
  •  

പരിപാടിയുടെ വിശദാംശങ്ങള്‍

  • തീയതി: 2025 സെപ്റ്റംബർ 28
  • വേദി: നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സ്, ന്യൂഡൽഹി
  • പ്രമേയം: സേവാ പർവ് – വികസിത് ഭാരതമെന്ന കാഴ്ചപ്പാട്.

 

ദേശീയ മോഡേൺ ആർട്‌സ് ഗാലറിയില്‍ സംഘടിപ്പിക്കുന്ന സേവാ പർവ് ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാമത് ജന്മദിനത്തിന് നൽകുന്ന സവിശേഷ ആദരവാണ്. സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനവും സേവനവും 2047-ഓടെ സമൃദ്ധ ഭാരതവും എന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ പ്രതിഫലനമാണ് സേവാ പര്‍വ് ആഘോഷം.  

 

രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://docs.google.com/forms/d/e/1FAIpQLScrb7-yRUDYY-RsjCXw476iSQEb253a_FxzQbRnW5Y1juRcdw/viewform

 

 

 

*****


(रिलीज़ आईडी: 2172365) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी