ധനകാര്യ മന്ത്രാലയം
2025-26 മൂല്യനിർണ്ണയ വർഷത്തെ വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള 'നിർദ്ദിഷ്ട തീയതി' 2025 സെപ്റ്റംബർ 30 ൽ നിന്ന് 2025 ഒക്ടോബർ 31 ലേക്ക് നീട്ടി CBDT.
Posted On:
25 SEP 2025 5:08PM by PIB Thiruvananthpuram
1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, നിയമത്തിലെ വകുപ്പ് 139, ഉപവകുപ്പ് (1) ലെ വിശദീകരണം 2 ലെ ക്ലോസ് (a) ൽ പരാമർശിച്ചിരിക്കുന്ന നികുതിദായകരുടെ കാര്യത്തിൽ, മുൻ വർഷത്തെ 2024-25 (അസസ്മെന്റ് വർഷം 2025-26) ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള 'നിർദ്ദിഷ്ട തീയതി' 2025 സെപ്റ്റംബർ 30 ആണ്.
ഓഡിറ്റ് റിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ നികുതിദായകരും പ്രാക്ടീഷണർമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റ് ബോഡികൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ അസോസിയേഷനുകളിൽ നിന്ന് CBDT ക്ക് നിവേദനങ്ങൾ ലഭിച്ചു. വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും മൂലം രാജ്യത്തിന്റെ ചില പ്രദേശങ്ങളിലുണ്ടായ പ്രതിബന്ധങ്ങൾ സാധാരണ ബിസിനസിനെയും പ്രൊഫഷണൽ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തിയതായി ഈ നിവേദനങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഈ വിഷയം ഹൈക്കോടതികളുടെ മുമ്പാകെയും എത്തിയിട്ടുണ്ട്.
ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സുഗമമായും സാങ്കേതിക തകരാറുകളില്ലാതെയും പ്രവർത്തിക്കുന്നുണ്ടെന്നും നികുതി ഓഡിറ്റ് റിപ്പോർട്ടുകൾ വിജയകരമായി അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും അറിയിക്കുന്നു. സംവിധാനം സുസ്ഥിരവും പൂർണ്ണമായും പ്രവർത്തനക്ഷമവുമാണ്. വിവിധ നിയമപരമായ ഫോമുകളും റിപ്പോർട്ടുകളും സമർപ്പിക്കാൻ ഇത് സഹായകരമാണ്. 2025 സെപ്റ്റംബർ 24 അവസാനത്തോടെ, 4,02,000 നികുതി ഓഡിറ്റ് റിപ്പോർട്ടുകൾ (TAR-കൾ) അപ്‌ലോഡ് ചെയ്തു. 2025 സെപ്റ്റംബർ 24-ന് 60,000-ത്തിലധികം നികുതി ഓഡിറ്റ് റിപ്പോർട്ടുകൾ (TAR-കൾ) അപ്‌ലോഡ് ചെയ്തു. കൂടാതെ, 2025 സെപ്റ്റംബർ 23 വരെ 7.57 കോടിയിലധികം ITR കൾ ഫയൽ ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, നികുതി പ്രാക്ടീഷണർമാരുടെ നിവേദനങ്ങളും ബഹുമാനപ്പെട്ട കോടതികൾക്ക് മുമ്പാകെ സമർപ്പിച്ച വസ്തുതകളും കണക്കിലെടുത്ത്, 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, നിയമത്തിലെ വകുപ്പ് 139, ഉപവകുപ്പ് (1) ലെ വിശദീകരണം 2 ലെ ക്ലോസ് (a) ൽ പരാമർശിച്ചിരിക്കുന്ന നികുതിദായകരുടെ കാര്യത്തിൽ, മുൻ വർഷത്തെ 2024-25 (അസസ്മെന്റ് വർഷം 2025-26) ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള 'നിർദ്ദിഷ്ട തീയതി' 2025 സെപ്റ്റംബർ 30 ൽ നിന്ന് 2025 ഒക്ടോബർ 31 ലേക്ക് നീട്ടിയിരിക്കുന്നു.
ഇത് സംബന്ധിച്ച ഔപചാരിക ഉത്തരവ്/വിജ്ഞാപനം പ്രത്യേകമായി പുറപ്പെടുവിക്കുന്നതായിരിക്കും.
***
(Release ID: 2171592)
Visitor Counter : 45