വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഇന്റർകണക്ഷൻ (അഡ്രസ്സബിൾ സിസ്റ്റങ്ങൾ) (ഏഴാം ഭേദഗതി) ചട്ടങ്ങൾ 2025 ന്റെ കരട് ട്രായ് പുറത്തിറക്കി
Posted On:
23 SEP 2025 9:02AM by PIB Thiruvananthpuram
ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഇന്റർകണക്ഷൻ (അഡ്രസ്സബിൾ സിസ്റ്റംസ്) (ഏഴാം ഭേദഗതി) ചട്ടങ്ങൾ, 2025 ന്റെ കരട് ഇന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കി.
ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഇന്റർകണക്ഷൻ (അഡ്രസ്സബിൾ സിസ്റ്റംസ്) ചട്ടങ്ങൾ 2017 ന്റെ ഓഡിറ്റ് സംബന്ധിയായ വ്യവസ്ഥകൾ, ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഡിജിറ്റൽ അഡ്രസ്സബിൾ സിസ്റ്റംസ് ഓഡിറ്റ് മാനുവൽ എന്നിവയുമായി ബന്ധപ്പെട്ട് 2024 ഓഗസ്റ്റ് 9-ന് അതോറിറ്റി ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയിരുന്നു.
കൺസൾട്ടേഷൻ പ്രക്രിയയുടെ അടിസ്ഥാനത്തിൽ, ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഇന്റർകണക്ഷൻ (അഡ്രസ്സബിൾ സിസ്റ്റംസ്) ചട്ടങ്ങൾ 2017 ന്റെ കരട് ഭേദഗതി പുറപ്പെടുവിച്ചു.
നിർദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് പൊതുജനാഭിപ്രായം തേടുക എന്നതാണ് ഈ കരട് ചട്ടം പുറത്തിറക്കിയതിലൂടെ ലക്ഷ്യമിടുന്നത്.
കരട് ചട്ടത്തിന്റെ പൂർണ്ണരൂപം TRAI യുടെ വെബ്‌സൈറ്റായ www.trai.gov.in ൽ ലഭ്യമാണ്.
ടെലികമ്മ്യൂണിക്കേഷൻ (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ) സർവീസസ് ഇന്റർകണക്ഷൻ (അഡ്രസ്സബിൾ സിസ്റ്റംസ്) (ഏഴാം ഭേദഗതി) ചട്ടങ്ങൾ , 2025 എന്ന കരടിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരിൽ നിന്നും 06.10.2025 നകം രേഖാമൂലമുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. അഭിപ്രായങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഡ്വൈസർ (B&CS) ഡോ. ദീപാലി ശർമ്മ, ജോയിന്റ് അഡ്വൈസർ (B&CS) ശ്രീമതി സപ്ന ശർമ്മ എന്നിവരെ യഥാക്രമം advbcs-2@trai.gov.in എന്ന ഇമെയിൽ ഐഡിയിലോ +91-11-20907774 എന്ന ടെലിഫോണിലോ jtadv-bcs@trai.gov.in എന്ന ഇമെയിൽ ഐഡിയിലോ +91-11-26701418 എന്ന ടെലിഫോണിലോ ബന്ധപ്പെടാവുന്നതാണ്.
SKY
*****
(Release ID: 2170015)
Visitor Counter : 2