സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

"ആംഗ്യഭാഷാ ദിനം – 2025” ആഘോഷ പരിപാടികൾ

Posted On: 22 SEP 2025 2:20PM by PIB Thiruvananthpuram
കേന്ദ്ര  സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ (MoSJE) ദിവ്യാംഗ ശാക്തീകരണ വകുപ്പിന് (DEPwD) കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രം (ISLRTC), 2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ ന്യൂഡൽഹിയിലെ ജൻപഥിലുള്ള ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ (DAIC) “ആംഗ്യഭാഷാ ദിനം – 2025” ആഘോഷിക്കുന്നതിനായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

ശ്രവണ പരിമിതിരായ വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 23 അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്രമേയം - "ആംഗ്യഭാഷാ അവകാശങ്ങളില്ലാതെ മനുഷ്യാവകാശങ്ങളില്ല" - ശ്രവണ പരിമിതിരായ വ്യക്തികൾക്ക് സമത്വം, സ്വീകാര്യത, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിൽ ആംഗ്യഭാഷയുടെ നിർണ്ണായക പങ്ക് പ്രമേയം ഊന്നിപ്പറയുന്നു.

കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ബി.എൽ. വർമ്മ വിശിഷ്ടാതിഥിയായി പങ്കെടുക്കും. DEPwD സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ,  മറ്റ് മുതിർന്ന MoSJE ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ശ്രവണ പരിമിതിരായ വ്യക്തികളുടെ ദേശീയ സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, ബന്ധപ്പെട്ട മറ്റ് പങ്കാളികൾ തുടങ്ങിയവരും പങ്കെടുക്കും.


പ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനം:

ISLRTC ദ്വിവാർഷിക വൃത്താന്തം- ഗവേഷണം, പരിശീലനം, സാമൂഹിക നേട്ടങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള വേദി.

ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകൾ (PGDISLI & PGDTISL) - അധ്യാപകരെയും ഭാഷാന്തര  വിദഗ്ദ്ധരെയും സജ്ജമാക്കൽ

ആറ് മാസത്തെ ഓൺലൈൻ ISL പരിശീലന പരിപാടി - രാജ്യവ്യാപകമായി പ്രാപ്യമായതും, നഗര-ഗ്രാമ വിടവുകൾ നികത്തുന്നതും.

DISLI, DTISL കോഴ്‌സുകൾക്കായുള്ള അധ്യാപന-പഠന സാമഗ്രികൾ - നിലവാരമുള്ളതും ഗുണമേന്മയുള്ളതുമായ പഠന വിഭവങ്ങൾ.

ISL-ലെ 100 STEM നിബന്ധനകൾ - നൂതന ശാസ്ത്ര സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം പ്രോത്സാഹിപ്പിക്കുന്നു.

ഇംഗ്ലീഷ് ഭാഷാ അധ്യാപന പരിപാടി (TEACH) - ഇംഗ്ലീഷ് പ്രാവീണ്യവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്തുന്നു.

3,189 ISL ഇ-ഉള്ളടക്ക വീഡിയോകൾ - പഠിതാക്കൾക്കും അധ്യാപകർക്കും വേണ്ടിയുള്ള ISL വിഭവങ്ങളുടെ ഏറ്റവും വലിയ ഡിജിറ്റൽ ശേഖരം.

"പ്രോജക്റ്റ് ഇൻക്ലൂഷൻ ആപ്പ്" ഉപയോഗിച്ചുള്ള ISL സമന്വയം- മുഖ്യധാരാ ക്ലാസ് മുറികളിൽ സ്വീകാര്യതയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

ബധിരരായ കുട്ടികൾക്കും യുവാക്കൾക്കും സാഹിത്യത്തിലേക്കും വിജ്ഞാനത്തിലേക്കും പ്രവേശനം മെച്ചപ്പെടുത്തുന്നതിന് 18 NBT പുസ്തകങ്ങളുടെ ISL പതിപ്പ്.

രാജ്യവ്യാപകമായി 13 വിഭാഗങ്ങളിലായി നടന്ന 8-ാമത് ദേശീയ ഇന്ത്യൻ ആംഗ്യഭാഷാ മത്സരം 2025 ലെ വിജയികളെ പരിപാടിയിൽ അനുമോദിക്കും. ശ്രവണ പരിമിതരായ വിദ്യാർത്ഥികളുടെ സാംസ്ക്കാരിക പ്രകടനങ്ങൾ - ഗാന വ്യാഖ്യാനം, മൈം , സംഘ നൃത്തം എന്നിവയായിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം.
 
SKY
 
*****
 

(Release ID: 2169602) Visitor Counter : 4
Read this release in: Urdu , Hindi , English