ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഏകീകൃത പെന്‍ഷന്‍ പദ്ധതി (UPS) തിരഞ്ഞെടുക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 2025 സെപ്റ്റംബര്‍ 30 വരെ നോഡല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാമെന്ന് PFRDA അറിയിച്ചു

Posted On: 18 SEP 2025 6:45PM by PIB Thiruvananthpuram
2025 ജനുവരി 24 ലെ വിജ്ഞാപന നമ്പര്‍ F.No.FX-1/3/2024-PR പ്രകാരം അര്‍ഹരായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏകീകൃത പെന്‍ഷന്‍ പദ്ധതി(UPS)സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് (UPS)മാറുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2025 സെപ്റ്റംബര്‍ 30 അടുത്തുവരുന്ന സാഹചര്യത്തില്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതോ സാങ്കേതിക പ്രശ്‌നങ്ങളോ ഉള്‍പ്പെടെയുള്ള എന്തെങ്കിലും കാരണത്താല്‍ CRA സിസ്റ്റം വഴി യു.പി.എസ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം നിശ്ചിത തീയതിയിലോ അതിനു മുമ്പോ ബന്ധപ്പെട്ട നോഡല്‍ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. അത്തരം അപേക്ഷകള്‍ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ അനുസരിച്ച് നോഡല്‍ ഓഫീസ് കൈകാര്യം ചെയ്യും.

കുറിപ്പ്: അര്‍ഹരായ ജീവനക്കാര്‍ക്കും NPS നു കീഴില്‍ വിരമിച്ച മുന്‍കാല ജീവനക്കാര്‍ക്കും UPS തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 30 ആണ്.
 

***********************


(Release ID: 2168289)
Read this release in: English , Urdu , Hindi , Marathi