പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

സിസിഎസ് (യുപിഎസ്) നിയമങ്ങള്‍ 2025- പദ്ധതി മാറാന്‍ അവസരം

Posted On: 15 SEP 2025 4:39PM by PIB Thiruvananthpuram
ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് (എന്‍പിഎസ്) കീഴില്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ക്രമീകരിക്കുന്നതിന് കേന്ദ്ര പെന്‍ഷന്‍  പെന്‍ഷനേഴ്‌സ് ക്ഷേമ വകുപ്പ് 2025ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലെ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടത്തിപ്പ്) നിയമം 2025 സെപ്റ്റംബര്‍ 2ന് ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.


ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) തിരഞ്ഞെടുത്തവര്‍ക്ക് ഈ നിയമപ്രകാരം 2025 സെപ്റ്റംബര്‍ 30 എന്ന നിശ്ചിത സമയപരിധിയ്ക്കകം  ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് (എന്‍പിഎസ്) ഒറ്റത്തവണ മാറാന്‍ അവസരമുണ്ട്.  യുപിഎസ് തിരഞ്ഞെടുത്തവരുടെ ഓപ്ഷനുകള്‍ താഴെ നല്‍കിയിരിക്കുന്നു:

യുപിഎസിന് കീഴിലെ അര്‍ഹരായ ജീവനക്കാര്‍ക്ക് ഒറ്റത്തവണ മാത്രമേ എന്‍പിഎസിലേക്ക് മാറാനാവൂ.   പിന്നീട് യുപിഎസിലേക്ക് തിരികെ മാറാന്‍ സാധിക്കില്ല.

വിരമിക്കലിന് ഒരു വര്‍ഷം മുന്‍പോ  സന്നദ്ധ വിരമിക്കലിന്  (വിആര്‍എസ്) മൂന്ന് മാസം മുന്‍പോ ഈ അവസരം ഉപയോഗപ്പെടുത്താം.

പിരിച്ചുവിടല്‍ ശിക്ഷ നേരിടുകയോ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുകയോ ചെയ്ത സാഹചര്യങ്ങളിലും അച്ചടക്ക നടപടികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ഈ സൗകര്യം അനുവദിക്കില്ല.

നിശ്ചിത സമയത്തിനകം അവസരം ഉപയോഗപ്പെടുത്താത്തവര്‍  യുപിഎസില്‍ തുടരും.

എന്‍പിഎസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് എന്‍പിഎസ് ആനുകൂല്യങ്ങളും 4% അധികവിഹിതവും  ലഭിക്കും.

ഏകീകൃത പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കുന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ഈ നടപടി വിരമിക്കലിന് ശേഷം സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യാനും അവസരമൊരുക്കും.  
 

****************************


(Release ID: 2166977) Visitor Counter : 2
Read this release in: English , Hindi , Urdu