പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിർവഹണ നടപടികളിൽ പരിസ്ഥിതി ഓഡിറ്റ് നിയമങ്ങൾ, 2025-ൽ ഗവൺമെന്റ് പരിഷ്കാരങ്ങൾ ആവിഷ്കരിച്ചു

Posted On: 03 SEP 2025 8:29PM by PIB Thiruvananthpuram

സുസ്ഥിര വികസനവും ബിസിനസ്സ് സുഗമമാക്കലും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നിയമങ്ങൾ

 

ബിസിനസ്സ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിശ്വാസാധിഷ്ഠിത ഭരണത്തിന്റെ തത്വങ്ങൾക്കുമുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 2025 ഓഗസ്റ്റ് 29-ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) വിജ്ഞാപനത്തിലൂടെ പരിസ്ഥിതി ഓഡിറ്റ് നിയമങ്ങൾ-2025 എന്ന പ്രധാന പരിഷ്കരണം അവതരിപ്പിച്ചു. അന്താരാഷ്ട്രതലത്തിലെ മികച്ച രീതികളെ അടിസ്ഥാനമാക്കി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമനിർവഹണങ്ങളുടെ നിരീക്ഷണത്തിൽ നിലവിലുള്ള വിടവുകൾ പരിഹരിക്കുന്നതിനായി ഈ നിയമങ്ങൾ വിഭാവനം ചെയ്തിരിക്കുന്നു 

 

പരിസ്ഥിതി (സംരക്ഷണ) നിയമം-1986, വനം (സംരക്ഷണ) നിയമം- 1980, വന്യജീവി സംരക്ഷണ നിയമം-1972, ഗ്രീൻ ക്രെഡിറ്റ് നിയമങ്ങൾ- 2023, മറ്റ് അനുബന്ധ ചട്ടങ്ങൾ എന്നിവ പോലുള്ള ചട്ടങ്ങൾ പാലിക്കുന്നത് സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക നാശം തടയുന്നതിനും അത്യാവശ്യമാണ്.

 

 നിലവിലുള്ള പാരിസ്ഥിതിക ചട്ടക്കൂടിനുള്ളിലെ നടപടികളുടെ നിർവഹണം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB), മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസുകൾ, സംസ്ഥാന PCB-കൾ/മലിനീകരണ നിയന്ത്രണ കമ്മിറ്റികൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവ മനുഷ്യ വിഭവശേഷി , വിഭവങ്ങൾ, ശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കാര്യമായ പരിമിതികൾ നേരിടുന്നു. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന നിരവധി പദ്ധതികളിലും വ്യവസായങ്ങളിലും പരിസ്ഥിതി നിയമങ്ങളുടെ അനുസരണം സമഗ്രമായി നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള പ്രസ്തുത സ്ഥാപനങ്ങളുടെ ശേഷിയെ,ഈ പരിമിതികൾ ബാധിക്കുന്നു.

 

 മനുഷ്യ വിഭവശേഷി , അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിയന്ത്രണ അധികാരമുള്ള സംവിധാനങ്ങൾ നേരിടുന്ന പരിമിതികൾ നികത്തുന്നതിനും അതുവഴി പരിസ്ഥിതിനിയമ അനുസരണ സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, നിയമ അനുസരണ നിരീക്ഷണ പ്രക്രിയയിൽ കൂടുതൽ സുതാര്യത, ഉത്തരവാദിത്വo, ആധികാരികത എന്നിവ ഉറപ്പാക്കുന്നതിനും, പങ്കാളികൾക്കിടയിൽ വിശ്വാസം വളർത്തുന്നതിനും, സുസ്ഥിര പരിസ്ഥിതി ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

പരിസ്ഥിതി ഓഡിറ്റ് നിയമങ്ങൾ- 2025 ന്റെ പ്രധാന സവിശേഷതകൾ

 

 1.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുള്ള എൻവയോൺമെന്റ് ഓഡിറ്റ് ഡെസിഗ്നേറ്റ് ഏജൻസി (EADA) വഴി ഓഡിറ്റർമാരെ സാക്ഷ്യപ്പെടുത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യും.

 

2. പരിസ്ഥിതി ഓഡിറ്റർമാരുടെ സർട്ടിഫിക്കേഷനും രജിസ്ട്രേഷനും, അവയുടെ പ്രകടനം നിരീക്ഷിക്കൽ, അച്ചടക്ക നടപടി സ്വീകരിക്കൽ, ശേഷി വികസനം സുഗമമാക്കൽ, ഓൺലൈൻ രജിസ്റ്റർ പരിപാലിക്കൽ എന്നിവയുടെ ഉത്തരവാദിത്വം EADA യ്ക്കായിരിക്കും.

 

3.പരിസ്ഥിതി ഓഡിറ്റർമാരുടെ യോഗ്യതയുടെയും അനുഭവ പരിചയത്തിന്റെയും സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിലോ ഒരു പരീക്ഷ നടത്തിയോ ആയിരിക്കണം അവരുടെ സർട്ടിഫിക്കേഷൻ നടത്തേണ്ടത്

 

4. രജിസ്റ്റർ ചെയ്ത പരിസ്ഥിതി ഓഡിറ്റർമാർ മാത്രമേ ഓഡിറ്റിംഗ് നടത്താവൂ.

 

5.നിർദ്ദിഷ്ട പ്രോജക്റ്റ് പദ്ധതികൾക്കായി REA-കളെ, ഒരു ക്രമരഹിത (random) അസൈൻമെന്റ് രീതിയിലൂടെയാണ് നിയോഗിക്കേണ്ടത് .

 

6.സാമ്പിൾ ശേഖരണം, വിശകലനം, നഷ്ടപരിഹാരത്തിന്റെ കണക്കുകൂട്ടൽ, ഗ്രീൻ ക്രെഡിറ്റ് നിയമങ്ങൾക്ക് കീഴിലുള്ള പരിശോധന , മാലിന്യ സംസ്കരണ നിയമങ്ങൾക്ക് കീഴിലുള്ള ഓഡിറ്റ്, മറ്റ് വിവിധ പരിസ്ഥിതി, വന സംബന്ധിയായ നിയമനിർമ്മാണങ്ങൾ എന്നിവയുടെ അനുസരണം സംബന്ധിച്ച വിലയിരുത്തലിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്വം REA-കളിൽ നിക്ഷിപ്തമാണ് 

 

7. REA കൾക്ക് അവയുടെ സ്വന്തം നിർവഹണറിപ്പോർട്ട് പരിശോധിക്കാവുന്നതുംPP-യുടെ ഓഡിറ്റിംഗ് ജോലികൾ ഏറ്റെടുക്കാവുന്നതുമാണ്.

 

നിയമങ്ങൾക്ക് കീഴിലുള്ള പ്രധാന നിയന്ത്രണ പങ്കാളികൾ:

 

1.സർട്ടിഫൈഡ് എൻവയോൺമെന്റ് ഓഡിറ്റർ: നേരത്തെയുള്ള വിലയിരുത്തൽ (RPL) പ്രക്രിയയിലൂടെ അംഗീകരിക്കപ്പെട്ടവർ അല്ലെങ്കിൽ നാഷണൽ സർട്ടിഫിക്കേഷൻ എക്സാമിനേഷൻ (NCE) വഴി യോഗ്യത നേടുന്ന വ്യക്തികൾ.

 

2. രജിസ്റ്റേർഡ് എൻവയോൺമെന്റ് ഓഡിറ്റർ: ഓഡിറ്റുകൾ നടത്താൻ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സർട്ടിഫൈഡ് വ്യക്തികൾ.

 

3. പരിസ്ഥിതി ഓഡിറ്റ് നിയുക്ത ഏജൻസി (EADA): ഓഡിറ്റർമാരുടെ സർട്ടിഫിക്കേഷൻ, രജിസ്ട്രേഷൻ, മേൽനോട്ടം, പരിശീലനം എന്നിവയ്ക്ക് ഉത്തരവാദിത്വമുള്ള സ്ഥാപനം.

 

4. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം; നിയമങ്ങൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും കാലാകാലങ്ങളിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

 

5.CPCB/SPCB/RO-കൾ: നിശ്ചിത കാലങ്ങളിൽ പരിശോധന, സ്ഥിരീകരണം എന്നിങ്ങനെയുള്ള നിലവിലുള്ള ചുമതല തുടരുകയും നിയമങ്ങൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിൽ MoEFCC-യെ സഹായിക്കുകയും ചെയ്യുന്നു

 

മേൽനോട്ട സംവിധാനം:

 

MoEFCC യിലെ ഒരു അഡീഷണൽ സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു സ്റ്റിയറിംഗ് കമ്മിറ്റി, അനുബന്ധ ഡിവിഷനുകളിൽ നിന്നും നിയന്ത്രണ സംവിധാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം നിയമ നിർവഹണ നടപടികളുടെ പുരോഗതി നിരീക്ഷിക്കുകയും, നടപ്പാക്കുന്നതിനുള്ള വെല്ലുവിളികൾ അഭിസംബോധന ചെയ്യുകയും, പരിഷ്കാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

 

ഈ സംരംഭത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങൾ:

 

1.പാരിസ്ഥിതിക നിയമങ്ങളുടെ അനുസരണം ശക്തിപ്പെടുത്തൽ- പാരിസ്ഥിതിക നിയമങ്ങളുടെ നിർവഹണത്തിൽ സ്വതന്ത്രമായ മൂന്നാം കക്ഷി പരിശോധന ഉറപ്പാക്കാൻ ഈ നിയമങ്ങൾ ലക്ഷ്യമിടുന്നു, ഇത് അനുസരണം കൂടുതൽ വിശ്വസനീയവും വിപുലവും നടപ്പിലാക്കാവുന്നതുമാക്കുന്നു.

 

2. ഉയർന്നുവരുന്ന പാരിസ്ഥിതിക ചട്ടക്കൂടുകളുമായി യോജിപ്പിക്കൽ- ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം, ഇക്കോ-മാർക്ക് സർട്ടിഫിക്കേഷൻ,മാലിന്യ നിയമങ്ങൾക്ക് കീഴിലുള്ള വിപുലീകൃത നിർമ്മാണ ഉത്തരവാദിത്വം തുടങ്ങിയ വിവിധ പാരിസ്ഥിതിക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

3. നിയന്ത്രണ ശേഷി വർദ്ധിപ്പിക്കൽ- പരിശീലനം ലഭിച്ചതും സാക്ഷ്യപ്പെടുത്തിയതുമായ പ്രൊഫഷണലുകളുടെ ഒരു സഞ്ചയം സൃഷ്ടിച്ചുകൊണ്ട്, ഗവൺമെന്റിന്റെ ഭാരം പങ്കിടുകയും ഇത് ഗവൺമെന്റിന് ഉയർന്ന അപകടസാധ്യതയുള്ള മേഖലയിൽ നയ നടപ്പാക്കലിലും നയങ്ങൾ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗവൺമെന്റിനെ അനുവദിക്കുന്നു.

 

4.സുതാര്യത, ഉത്തരവാദിത്വo, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവ മെച്ചപ്പെടുത്തൽ - ഒരു സാക്ഷ്യപ്പെടുത്തിയതും ക്രമരഹിതമായി നിയോഗിക്കപ്പെട്ടതുമായ ഓഡിറ്റർ സംവിധാനം അവതരിപ്പിക്കുന്നതിലൂടെ, താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കുക, പക്ഷപാതരഹിതമായ വിലയിരുത്തലുകൾ പ്രോത്സാഹിപ്പിക്കുക, ഓഡിറ്റ് ഫലങ്ങളിൽ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശ്വാസം വളർത്തുക, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.

 

5.ഡാറ്റാധിഷ്ഠിത പരിസ്ഥിതി ഭരണം - പതിവ് ഓഡിറ്റുകൾ ഉദ്‌വമനം, പുറന്തള്ളൽ, മാലിന്യങ്ങൾ, വിഭവ ഉപയോഗം എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥാപിതവും പരിശോധിക്കാവുന്നതും ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റ നൽകും. ഇത് മികച്ച തീരുമാനമെടുക്കൽ, പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ, ലക്ഷ്യമിട്ട ഇടപെടലുകൾ എന്നിവയെ പിന്തുണയ്ക്കുന്നു.

 

6. അപകടസാധ്യത നേരിടുന്നതിന് മുൻകൂട്ടിയുള്ള പ്രവർത്തനങ്ങൾ - നിയമ അനുസരണ നടപടികൾ സ്വീകരിക്കാത്തത് നേരത്തെ കണ്ടെത്താനും സമയബന്ധിതമായ തിരുത്തൽ നടപടി പ്രാപ്തമാക്കാനും പരിസ്ഥിതി നാശം തടയാനും ഓഡിറ്റുകൾ സഹായിക്കുന്നു.

 

****


(Release ID: 2163626) Visitor Counter : 2
Read this release in: English , Urdu , Hindi