പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദേശീയ സാമ്പിൾ സർവ്വേയുടെ പ്ലാറ്റിനം ജൂബിലി; ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു

Posted On: 25 AUG 2025 3:46PM by PIB Thiruvananthpuram

ദേശീയ സാമ്പിൾ സർവ്വേ (എൻഎസ്എസ്) യുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (എൻഎസ്ഒ) തിരുവനന്തപുരം റീജിയണൽ ഓഫീസും, മാർ ഇവാനിയോസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗവുമായി സഹകരിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ചടങ്ങ് എൻഎസ്ഒ (സൗത്ത് സോൺ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. സജി ജോർജ് ഐഎസ്എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മീര ജോർജ് അധ്യക്ഷത വഹിച്ചു. കൊല്ലം എൻഎസ്ഒ സബ്-റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ജോമോൻ കുഞ്ചരക്കാട്ട്, "എൻഎസ്ഒ സർവേകളുടെ ഒരു അവലോകനം" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, "നയ തീരുമാനങ്ങളിൽ എൻഎസ്ഒ റിപ്പോർട്ടുകളുടെ പ്രസക്തി" എന്ന വിഷയത്തിൽ കൊല്ലം സബ്-റീജിയണൽ ഓഫീസ് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ആർ. സുഭാഷും സംസാരിച്ചു. മാർ ഇവാനിയോസ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജിജി തോമസ്, കൊച്ചി എൻ‌എസ്‌ഒ റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. പി. സന്തോഷ് ഐ‌എസ്‌എസ് എന്നിവർ ആശംസകൾ നേർന്നു. തിരുവനന്തപുരം എൻ‌എസ്‌ഒ റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. എം.സി. സജിത്ത് നന്ദി പറഞ്ഞു.

***

SK


(Release ID: 2160546) Visitor Counter : 5
Read this release in: English