പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കണ്ണൂർ ജില്ലയിൽ സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണത്തിനായുള്ള ജൻസുരക്ഷ ക്യാമ്പയിൻ പുരോഗമിക്കുന്നു; കണ്ണപുരം പഞ്ചായത്തിൽ ഇന്ന് ക്യാമ്പ് സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 13 AUG 2025 2:42PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പിന്റെ (DFS) രാജ്യവ്യാപക സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണ സംരംഭത്തിന്റെ ഭാഗമായി, കണ്ണൂർ ജില്ലയിൽ ജൻസുരക്ഷ ക്യാമ്പയ്‌ൻ പുരോഗമിക്കുന്നു. ജില്ലയിൽ ഇതുവരെ വിവിധ ബാങ്കുകളുടെ നേതൃത്വത്തിൽ 38 ക്യാമ്പുകൾ ആണ് സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി  കാനറ ബാങ്ക്,  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ക
ണ്ണപുരം ശാഖ  ഇന്ന്  കണ്ണപുരം ഗ്രാമപഞ്ചായത്തിൽ  ഒരു ക്യാമ്പ് സംഘടിപ്പിച്ചു .കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രതി പി പരിപാടി ഉദ്ഘാടനം ചെയ്തു, കണ്ണൂർ ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ഡോ. രഞ്ജിത്ത് കെ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. രഞ്ജിത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ReKYC, സാമൂഹിക സുരക്ഷാ പദ്ധതികൾ, നാമനിർദ്ദേശങ്ങൾ, അനുബന്ധ സംരംഭങ്ങൾ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. കല്യാശ്ശേരി ബ്ലോക്കിലെ FLC ശ്രീ ജയരാജൻ ടി.പി. സ്വാഗത പ്രസംഗം നടത്തി, പഞ്ചായത്ത് സെക്രട്ടറി ശ്രീ ബാബു രാജ് പി., കാനറ ബാങ്ക് റീജിയണൽ ഹെഡും ഡിജിഎമ്മുമായ ശ്രീ അൻഷുമാൻ ഡേ, SBI FI വിങ് മാനേജർ ശ്രീമതി നമിത എന്നിവരും പരിപാടിയെ  അഭിസംബോധന ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഹെഡ് ശ്രീ അനൂപ് പ്രസന്നൻ ക്യാമ്പ്  സന്ദർശിക്കുകയും പങ്കാളികളുമായി സംവദിക്കുകയും ചെയ്തു. സിഎഫ്‌എൽ കോർഡിനേറ്റർ ശ്രീമതി പ്രജിത പ്രദീപ് സാമൂഹിക സുരക്ഷാ പദ്ധതികൾ, ഓംബുഡ്‌സ്മാൻ പദ്ധതി, സൈബർ സുരക്ഷ എന്നിവയെക്കുറിച്ച് ഒരു സെഷൻ നടത്തി.
 

കണ്ണൂരിലെ ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ഡോ. രഞ്ജിത്ത് കെ.എസിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ച ജില്ലാതല ക്യാമ്പയ്‌ൻ 2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കും. PMJDY, PMJJBY, PMSBY, APY, നിഷ്‌ക്രിയ PMJDY അക്കൗണ്ടുകൾക്കായുള്ള റീ-KYC തുടങ്ങിയ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ പൂരിത കവറേജ് ഉറപ്പാക്കാനും, ഗ്രാമപഞ്ചായത്ത് തലത്തിൽ യോഗ്യരായ എല്ലാ പൗരന്മാരിലേക്കും എത്തിച്ചേരാനും ഈ ക്യാമ്പയ്‌ൻ ലക്ഷ്യമിടുന്നു. സാമ്പത്തിക സാക്ഷരതാ സെഷനുകൾ, അക്കൗണ്ട് തുറക്കൽ, ഇൻഷുറൻസ്, പെൻഷൻ എന്നിവയിൽ ചേരൽ, ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുമുള്ള അവബോധ ക്ലാസുകൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഓരോ ക്യാമ്പും നടത്തുന്നത്. നബാർഡ്, RBI, CFL/FLC ടീമുകളിലെ ഉദ്യോഗസ്ഥരാണ് സാമ്പത്തിക സാക്ഷരതാ ക്ലാസുകൾ നയിക്കുന്നത്.

 

SKY

*****


( റിലീസ് ഐ.ഡി: 2156008) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English