റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
തമിഴ്‌നാട്ടിൽ മരക്കാനം - പുതുച്ചേരി (NH-332A) നാലുവരിപ്പാത 2157 കോടി രൂപ അടങ്കലിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
08 AUG 2025 4:22PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തമിഴ്‌നാട്ടിൽ മരക്കാനം - പുതുച്ചേരി (46 കിലോമീറ്റർ) നാലുവരിപ്പാതയുടെ നിർമ്മാണത്തിന് അംഗീകാരം നൽകി. 2,157 കോടി രൂപയുടെ മൊത്തം മൂലധന ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) പദ്ധതി വികസിപ്പിക്കും.
നിലവിൽ, ചെന്നൈ, പുതുച്ചേരി വിഴുപ്പുറം, നാഗപട്ടണം എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി നിലവിലുള്ള രണ്ട് വരി ദേശീയ പാത 332A (NH-332A) യെയും അനുബന്ധ സംസ്ഥാന പാതകളെയും ആശ്രയിച്ചിരിക്കുന്നു. ഉയർന്ന ഗതാഗത വ്യാപ്തി കാരണം ഇവയിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നു, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ഇടനാഴിയിലെ പ്രധാന പട്ടണങ്ങളിലും. ഈ വെല്ലുവിളികളെ നേരിടുന്നതിനായി, പദ്ധതി മരക്കാനം മുതൽ പുതുച്ചേരി വരെയുള്ള ഏകദേശം 46 കിലോമീറ്റർ NH-332A യെ 4 വരിയായി നവീകരിക്കും. ഇത് നിലവിലുള്ള ഇടനാഴിയിലെ തിരക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ചെന്നൈ, പുതുച്ചേരി വിഴുപ്പുറം, നാഗപട്ടണം തുടങ്ങിയ അതിവേഗം വളരുന്ന പട്ടണങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.
പദ്ധതി അലൈൻമെന്റ് രണ്ട് പ്രധാന ദേശീയ പാതകളുമായും (NH-32, NH-332) രണ്ട് സംസ്ഥാന പാതകളുമായും (SH-136, SH-203) സംയോജിപ്പിച്ചിരിക്കുന്നു. ഇത് തമിഴ്‌നാട്ടിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് നോഡുകളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നു. കൂടാതെ, നവീകരിച്ച ഇടനാഴി രണ്ട് റെയിൽവേ സ്റ്റേഷനുകൾ (പുതുച്ചേരി, ചിന്നബാബുസമുദ്രം), രണ്ട് വിമാനത്താവളങ്ങൾ (ചെന്നൈ, പുതുച്ചേരി), ഒരു മൈനർ തുറമുഖം (കടലൂർ) എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് ബഹു തല സംയോജനം വർദ്ധിപ്പിക്കും, അതുവഴി മേഖലയിലുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള ചലനം സാധ്യമാക്കും.
പൂർത്തിയാകുമ്പോൾ, മരക്കാനം - പുതുച്ചേരി വിഭാഗം പ്രാദേശിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും, പ്രധാന മത-സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും, പുതുച്ചേരിയിലേക്കുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കും, വ്യാപാര-വ്യാവസായിക വികസനത്തിന് പുതിയ വഴികൾ തുറക്കും. ഈ പദ്ധതി ഏകദേശം 8 ലക്ഷം നേരിട്ടുള്ള തൊഴിൽ ദിനങ്ങളും 10 ലക്ഷം പരോക്ഷ തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുകയും, ചുറ്റുമുള്ള പ്രദേശങ്ങളിൽ വളർച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വഴികൾ തുറക്കുകയും ചെയ്യും.
ഇടനാഴിയുടെ ഭൂപടം

അനുബന്ധം - I: പദ്ധതി വിശദാംശങ്ങൾ
സവിശേഷത
|
വിശദാംശങ്ങൾ
|
പദ്ധതിയുടെ പേര്
|
4-ലെയ്ൻ മരക്കാനം - പുതുച്ചേരി സെക്ഷൻ (NH 332A)
|
ഇടനാഴി
|
ചെന്നൈ–പുതുച്ചേരി–നാഗപട്ടണം-തൂത്തുക്കുടി-കന്യാകുമാരി സാമ്പത്തിക ഇടനാഴി (ഈസ്റ്റ് കോസ്റ്റ് റോഡ് - ഇസിആർ)
|
നീളം (കി.മീ)
|
46.047
|
ആകെ സിവിൽ ചെലവ് (കോടി രൂപ)
|
1,118
|
ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടി രൂപ)
|
442
|
മൊത്തം മൂലധന ചെലവ് (കോടി രൂപ)
|
2,157
|
മോഡ്
|
ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM)
|
ബൈപാസുകൾ
|
പുതുച്ചേരി ബൈപാസ് (ഗ്രീൻഫീൽഡ് ആക്‌സസ് നിയന്ത്രിതം) – 34.7 കി.മീ.
|
ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന റോഡുകൾ
|
ദേശീയ പാതകൾ - എൻഎച്ച്-32, എൻഎച്ച്-332- സംസ്ഥാന പാതകൾ - എസ്എച്ച്-136, എസ്എച്ച്-203
|
സാമ്പത്തിക / സാമൂഹിക / ഗതാഗത നോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു
|
വിമാനത്താവളങ്ങൾ: ചെന്നൈ, പുതുച്ചേരി
റെയിൽവേ സ്റ്റേഷനുകൾ: പുതുച്ചേരി, ചിന്നബാബുസമുദ്രം
മൈനർ തുറമുഖം: കടലൂർ
സാമ്പത്തിക നോഡുകൾ: മെഗാ ഫുഡ് പാർക്ക്, ഫാർമ ക്ലസ്റ്റർ, ഫിഷിംഗ് ക്ലസ്റ്റർ
സാമൂഹിക നോഡുകൾ: അരുൾമിഗു മണകുല ക്ഷേത്രം, പാരഡൈസ് ബീച്ച്
|
ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
ചെന്നൈ, മരക്കാനം, പുതുച്ചേരി
|
തൊഴിൽ സൃഷ്ടിക്കൽ സാധ്യത
|
8 ലക്ഷം തൊഴിൽദിനങ്ങൾ (നേരിട്ട്) & 10 ലക്ഷം തൊഴിൽദിനങ്ങൾ (പരോക്ഷമായി)
|
25 സാമ്പത്തിക വർഷത്തിലെ വാർഷിക ശരാശരി ദൈനംദിന ട്രാഫിക് (AADT)
|
17,800 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു
|
***
SK
(Release ID: 2154165)