പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം പാലക്കാട് പുരോഗമിക്കുന്നു
പാലക്കാട് ജില്ലയിലെ 34 പഞ്ചായത്തുകളിൽ ഇതുവരെ ക്യാമ്പുകൾ സംഘടിപ്പിച്ചു.
പോസ്റ്റഡ് ഓണ്‍:
05 AUG 2025 3:27PM by PIB Thiruvananthpuram
ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യ സേവന വകുപ്പ് നടത്തുന്ന രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി, പഞ്ചായത്ത്തല ജന സുരക്ഷാ പ്രചാരണം പാലക്കാട് പുരോഗമിക്കുന്നു .
സെപ്റ്റംബർ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ പ്രചാരണം. ഇതിന്റെ ഭാഗമായി നിലവിലുള്ള ജൻ ധൻ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കൽ, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിർന്നവർക്കായി ജൻ ധൻ യോജന അക്കൗണ്ടുകൾ തുറക്കൽ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേർക്കൽ തുടങ്ങി വിവിധ സേവനങ്ങൾ വീട്ടുപടിക്കൽ നൽകുന്നതിനായി ബാങ്കുകൾ ഗ്രാമപഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ നടത്തി വരികയാണ്. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ക്യാമ്പുകളിൽ നടപടി സ്വീകരിച്ച് വരികയാണ്.ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 34 പഞ്ചായത്തുകളിൽ ഇതുവരെ ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പുകളിൽ ആ പ്രദേശത്തുള്ള എല്ലാ ബാങ്കുകളും പങ്കെടുക്കുന്നു . ജില്ലാതലത്തിൽ ഈ ക്യാമ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് ലീഡ് ബാങ്കാണ്.
ക്യാമ്പിലെ സേവനങ്ങൾ :
പഴയ ജൻ ധൻ അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും പുനഃപരിശോധന, അതായത് കെവൈസി അപ്ഡേറ്റ് സൗജന്യമായി ചെയ്യുന്നു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കായി പുതിയ ജൻ ധൻ അക്കൗണ്ടുകൾ തുറക്കൽ
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടൽ പെൻഷൻ യോജന (എപിവൈ) തുടങ്ങിയ പ്രധാന പദ്ധതികളിൽ പേര് രജിസ്റ്റർ ചെയ്യൽ
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം ഈ ക്യാമ്പുകളിൽ പ്രചരിപ്പിക്കുകയും ഉപഭോക്തൃ പരാതികൾ പരിഹരിക്കുകയും ചെയ്യുന്നു.

SKY
******
( റിലീസ് ഐ.ഡി: 2152490)
സന്ദര്‍ശക കൗണ്ടര്‍ : 9