ധനകാര്യ മന്ത്രാലയം
ഡിജിറ്റല്‍ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA ), 'PFRDA കണക്റ്റിന്' കീഴില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു
Posted On:
04 AUG 2025 6:18PM by PIB Thiruvananthpuram
'PFRDA കണക്റ്റ്' സംരംഭത്തിന് കീഴില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നവീകരിച്ചതും ആധുനികവല്‍ക്കരിച്ചതുമായ വെബ്സൈറ്റ് ആരംഭിച്ചു. PFRDA ചെയര്‍പേഴ്സണ്‍ ശ്രീ എസ്. രാമന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
നൂതന സാങ്കേതികവിദ്യയിലൂടെ പെന്‍ഷന്‍ ഭരണ സംവിധാനത്തില്‍ സുതാര്യത, കാര്യക്ഷമത, പ്രവേശനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന PFRDA-യുടെ കാഴ്ചപ്പാടുമായി ഡിജിറ്റല്‍ മേഖലയിലെ നാഴികക്കല്ലായ ഈ പരിവര്‍ത്തനാത്മക സംരംഭം പൊരുത്തപ്പെടുന്നു . കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൂടാതെ എല്ലാ പങ്കാളികള്‍ക്കും പ്രവേശനക്ഷമതയും സമഗ്രതയും ഉറപ്പാക്കുന്നതിന് GIGW (ഇന്ത്യന്‍ ഗവണ്‍മെന്റ് വെബ്സൈറ്റുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍), WCAG (വെബ് ഉള്ളടക്ക പ്രവേശനക്ഷമത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍) എന്നിവയും ഈ വെബ്‌സൈറ്റ് പിന്തുടരുന്നു.
സബ്സ്‌ക്രൈബര്‍മാര്‍, ഇടനിലക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് വെബ്‌സൈറ്റില്‍ എളുപ്പത്തില്‍ കയറുന്നതിനും ഉപഭോക്തൃ അനുഭവം, പ്രവേശനക്ഷമത, സേവനം എന്നിവ സുഗമമാക്കുന്നതിനും പ്രവര്‍ത്തനക്ഷമത, സമ്പന്നമായ ഉള്ളടക്ക ഘടന, സഹായകരമായ നാവിഗേഷന്‍,മെച്ചപ്പെട്ട പ്രവര്‍ത്തനരീതികള്‍ എന്നിവ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു.
പ്രധാന പരിഷ്‌കരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
•ചലനാത്മകവും പ്രതികരണശേഷിയുള്ളതുമായ ലേഔട്ടുകള്‍ ഉപയോഗിച്ച് കാര്യക്ഷമമാക്കിയ ഉള്ളടക്കം
• നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍, സര്‍ക്കുലറുകള്‍, പദ്ധതികള്‍ എന്നിവയിലേക്ക് കേന്ദ്രീകൃത പ്രവേശനം
•മെച്ചപ്പെടുത്തിയ തിരയല്‍ രീതികള്‍, ഉപയോക്തൃ-സൗഹാര്‍ദ്ദമായ സി എം എസ് (ഉള്ളടക്ക പരിപാലന സംവിധാനം)
•മറ്റ് റെഗുലേറ്ററി പ്ലാറ്റ്ഫോമുകളുമായും സേവനങ്ങളുമായും സുഗമമായ സംയോജനം
സജീവമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും മെച്ചപ്പെട്ട ഉപയോക്തൃ ഇടപെടലിനുമുള്ള PFRDA യുടെ പ്രതിജ്ഞാബദ്ധതയെ പുതിയ വെബ്സൈറ്റിന്റെ സമാരംഭം പ്രതിഫലിപ്പിക്കുന്നു. പെന്‍ഷന്‍ ഭരണസംവിധാനത്തില്‍ സുതാര്യതയും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കവാടമായി ഇത് വര്‍ത്തിക്കുന്നു.
വെബ്സൈറ്റ് https://www.pfrda.org.in എന്ന വിലാസത്തില്‍ ലഭ്യമാണ്.
ഇന്ത്യയുടെ പെന്‍ഷന്‍ മേഖലയ്ക്കായി സമഗ്രവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു നിയന്ത്രണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് PFRDA പ്രതിജ്ഞാബദ്ധമാണ്. നവീകരിച്ച വെബ്‌സൈറ്റ്, ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
*************
(Release ID: 2152340)