പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പാലക്കാട് ജില്ലയിൽ മൊബൈൽ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ
Posted On:
01 AUG 2025 4:29PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 06 മുതൽ, കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് പാലക്കാട് ജില്ലയിൽ പതിനാല് [14] ദിവസത്തെ മൊബൈൽ പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാലക്കാടിലെ താഴെപ്പറയുന്ന പതിനൊന്ന് [11] സ്ഥലങ്ങളിൽ തപാൽ വകുപ്പിന്റെയും ജില്ലാ അധികാരികളുടെയും ഏകോപനത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്:
ക്രമ നമ്പർ
|
ക്യാമ്പ് സ്ഥലം |
തീയതി |
1.
|
ഹെഡ് പോസ്റ്റ് ഓഫീസ്, ഒറ്റപ്പാലം, പാലക്കാട്
|
06/08/2025
|
2.
|
07/08/2025
|
3.
|
സബ് പോസ്റ്റ് ഓഫീസ്, ചിറ്റൂർ, പാലക്കാട്
|
12/08/2025
|
4.
|
സബ് പോസ്റ്റ് ഓഫീസ്, കൊല്ലങ്കോട്, പാലക്കാട്
|
13/08/2025
|
5.
|
സബ് പോസ്റ്റ് ഓഫീസ്, പറളി, പാലക്കാട്
|
20/08/2025
|
6.
|
സബ് പോസ്റ്റ് ഓഫീസ്, മങ്കര, പാലക്കാട്
|
21/08/2025
|
7.
|
സബ് പോസ്റ്റ് ഓഫീസ്, മണ്ണാർക്കാട്, പാലക്കാട്
|
26/08/2025
|
8.
|
27/08/2025
|
9.
|
സബ് പോസ്റ്റ് ഓഫീസ്, ശ്രീകൃഷ്ണപുരം, പാലക്കാട്
|
28/08/2025
|
10.
|
ഹെഡ് പോസ്റ്റ് ഓഫീസ്, പാലക്കാട്
|
09/09/2025
|
11.
|
10/09/2025
|
12.
|
സബ് പോസ്റ്റ് ഓഫീസ്, കാവശ്ശേരി, പാലക്കാട്
|
16/09/2025
|
13.
|
ഹെഡ് പോസ്റ്റ് ഓഫീസ്, ആലത്തൂർ, പാലക്കാട്
|
17/09/2025
|
14.
|
സബ് പോസ്റ്റ് ഓഫീസ്, വടക്കാഞ്ചേരി, പാലക്കാട്
|
18/09/2025
|
ദീർഘദൂര യാത്രകൾ ഒഴിവാക്കി പൗരന്മാർക്ക് പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു സവിശേഷ സംരംഭമാണ് മൊബൈൽ പാസ്‌പോർട്ട് സേവാ ക്യാമ്പ്.
സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള <passportindia.gov.in> എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സൗകര്യപ്രദമായ കേന്ദ്രങ്ങളിലെ മൊബൈൽ വാൻ ക്യാമ്പ് സെന്ററുകളിലേക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുകയും വേണം.
****
(Release ID: 2151349)