കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
ഡിവിഡന്റ് ക്ലെയിമുകളും KYC അപ്‌ഡേറ്റും സുഗമമാക്കുന്നതിനുള്ള 100 ദിവസത്തെ തീവ്രയജ്ഞ പരിപാടി - "സക്ഷം നിവേശക്" - IEPFA ആരംഭിച്ചു.
प्रविष्टि तिथि:
30 JUL 2025 7:57PM by PIB Thiruvananthpuram
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (IEPFA ), 2025 ജൂലൈ 28 മുതൽ നവംബർ 6 വരെ നീണ്ടുനിൽക്കുന്ന "സക്ഷം നിവേശക്" എന്ന 100 ദിവസത്തെ പ്രചാരണം ആരംഭിച്ചു. കമ്പനികളുടെ കൈവശമുള്ള അവകാശപ്പെടാത്ത ലാഭവിഹിതത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ട് ഓഹരി ഉടമകളെ ശാക്തീകരിക്കുക, അവരുടെ ലാഭവിഹിതം ലഭിക്കുന്നതിനായി KYC, നാമനിർദ്ദേശ വിവരങ്ങൾ പുതുക്കുക എന്നീ പ്രക്രിയകളിലേക്ക് അവരെ നയിക്കുക എന്നിവയാണ് ഈ ദേശീയ തല തീവ്രയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
കമ്പനികൾ മുൻകൈയെടുത്ത് ഓഹരി ഉടമകളുമായി ബന്ധപ്പെടാനും, അവകാശപ്പെടാത്ത ലാഭവിഹിതം ലഭ്യമാക്കാനും, അവശ്യ രേഖകൾ പുതുക്കിക്കൊണ്ട് ലാഭവിഹിതം പതിവായി നൽകുന്നത് പുനരാരംഭിക്കാനും ഈ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നു. ഓഹരി ഉടമകളുടെ സമയബന്ധിതമായ ഇടപെടൽ അവരുടെ ലാഭവിഹിതവും അടിസ്ഥാന ഓഹരികളും IEPFA-യിലേക്ക് മാറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കും.
“സക്ഷം നിവേശക്” പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
കമ്പനികളുടെ കൈവശമുള്ള അവകാശപ്പെടാത്ത ലാഭവിഹിതവുമായി ബന്ധപ്പെട്ട കേസുകൾ സംബന്ധിച്ച പരിഹാരം സുഗമമാക്കുക.
ഓഹരി ഉടമകൾക്കുള്ള KYC, നാമനിർദ്ദേശ വിവരങ്ങൾ പുതുക്കുന്നതിന് പിന്തുണയേകുക.
യഥാർത്ഥ നിക്ഷേപകർക്ക് കമ്പനികളിൽ നിന്ന് നേരിട്ട് ലാഭവിഹിതം നൽകുന്നുവെന്ന് ഉറപ്പാക്കുക.
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട് അതോറിറ്റി (IEPFA), സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവകാശപ്പെടാത്ത ലാഭവിഹിതങ്ങളും ഓഹരികളും സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. നിവേശക് ദീദി, നിവേശക് പഞ്ചായത്ത്, നിവേശക് ശിവിർ തുടങ്ങിയ സംരംഭങ്ങളിലൂടെ, രാജ്യത്തുടനീളം സാമ്പത്തിക അവബോധമുള്ളതും ശാക്തീകരിക്കപ്പെട്ടതുമായ നിക്ഷേപക അടിത്തറ കെട്ടിപ്പടുക്കാൻ IEPFA ലക്ഷ്യമിടുന്നു.
SKY
*******
(रिलीज़ आईडी: 2150525)
आगंतुक पटल : 24