പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്‌തു


കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 116 കോടി രൂപ

Posted On: 18 JUN 2025 1:37PM by PIB Thiruvananthpuram

കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെവിഐസി) 2025 ജൂൺ 17 ന് ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിലൂടെ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പിഎംഇജിപി) പ്രകാരം രാജ്യത്തുടനീളമുള്ള 11,480 സേവന മേഖലയിലെ ഗുണഭോക്താക്കൾക്ക്  300 കോടി രൂപയുടെ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്‌തു. 906 കോടി രൂപയുടെ വായ്പ്പ അനുവദിച്ചതിനുള്ള സബ്‌സിഡിയാണ് വിതരണം നടത്തിയത്. ന്യൂഡൽഹിയിലെ രാജ്ഘട്ട് ഓഫീസിൽ നടന്ന പരിപാടിയിൽ കെവിഐസി ചെയർമാൻ ശ്രീ മനോജ് കുമാർ ഓൺലൈൻ വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി കൈമാറി. രാജ്യത്തെ ആറ് മേഖലകളും ഈ സബ്‌സിഡി വിതരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ 4565 പദ്ധതികൾക്കായി 116 കോടി രൂപ സബ്‌സിഡി വിതരണം ചെയ്‌തു, ഈ പദ്ധതികൾക്കായി 343 കോടിയിലധികം രൂപ വായ്‌പ അനുവദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'സ്വാശ്രയ-വികസിത ഇന്ത്യ' എന്ന ദർശനം അംഗീകരിക്കപ്പെട്ടു വരികയാണെന്നും പിഎംഇജിപി പദ്ധതി അതിന്റെ ശക്തമായ പ്രതീകമായി മാറിയിരിക്കുന്നുവെന്നും സബ്‌സിഡി വിതരണ വേളയിൽ സംസാരിച്ച ചെയർമാൻ ശ്രീ മനോജ് കുമാർ പറഞ്ഞു. സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതി, മറിച്ച് ലക്ഷക്കണക്കിന് യുവാക്കളെയും സ്ത്രീകളെയും കരകൗശല വിദഗ്‌ധരെയും സ്വയം തൊഴിലും സംരംഭകത്വവുമായി ബന്ധിപ്പിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെവിഐസി സി.ഇ.ഒ ശ്രീമതി രൂപ് റാഷിയും കേന്ദ്ര ഓഫീസിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

***

SK


(Release ID: 2137156)
Read this release in: English