ആയുഷ്
2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർധിച്ചുവരുന്ന ആവേശം പ്രതിഫലിപ്പിച്ച് 25,000 കടന്ന് യോഗ സംഗമ രജിസ്ട്രേഷന്‍
Posted On:
01 JUN 2025 6:00PM by PIB Thiruvananthpuram
2025-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന് (ഐഡിവൈ) ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രധാന ദിനാഘോഷ പരിപാടിയായ യോഗ സംഗമത്തിന് ഇന്ത്യയിലുടനീളം 25,000-ത്തിലേറെ സംഘടനകളിൽ നിന്ന് ലഭിച്ച അസാധാരണ പ്രതികരണം എക്കാലത്തെയും എറ്റവും വലുതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ യോഗാ ദിനാഘോഷത്തിന് വേദിയൊരുക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പ്രശസ്ത എൻജിഒകൾ വരെയും പ്രമുഖ കോർപ്പറേറ്റുകൾ മുതൽ സ്വാധീനമേറിയ സർക്കാർ വകുപ്പുകൾ വരെയും സകല കോണുകളിൽ നിന്നും പിന്തുണ ഒഴുകിയെത്തുകയാണ്. ഏകൽ ഫൗണ്ടേഷൻ, അന്താരാഷ്ട്ര യോഗ അസോസിയേഷൻ (ഐവൈഎ), അന്താരാഷ്ട്ര നാച്ചുറോപ്പതി സംഘടന (ഐഎന്‍ഒ) തുടങ്ങിയവ സമ്പൂർണ പങ്കാളിത്തം വാഗ്ദാനം ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും യോഗ സംഗമത്തിന്റെ ആവേശമുള്‍ക്കൊണ്ടു. ഐഐടി കാൺപൂർ, ഐഐഎം മുംബൈ, എൻഐടി കുരുക്ഷേത്ര, ഐഐഎം ബാംഗ്ലൂർ, ബിഐടി മെസ്ര, വെല്ലൂർ സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളെല്ലാം രജിസ്റ്റർ ചെയ്തത് രാജ്യത്തെ ആദരണീയ വിദ്യാഭ്യാസകേന്ദ്രങ്ങളിലെല്ലാം പരിപാടിയുടെ അലയൊലികള്‍ പ്രകടമാക്കുന്നു.
സർക്കാർ വകുപ്പുകളും മാതൃകാപരമായി മുന്‍പന്തിയിലുണ്ട്. പരിസ്ഥിതി ശ്രദ്ധയിലും സമഗ്ര ക്ഷേമത്തിലും യോഗയെ ചേര്‍ത്തുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഗോവ വനംവകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസ് - ആൾട്ടിഞ്ഞോ യോഗ സംഗമവുമായി കൈകോർത്തു.
സംസ്ഥാന തലത്തിൽ രാജസ്ഥാൻ, തെലങ്കാന, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവ സംഘടനാ രജിസ്ട്രേഷനില്‍ മുന്‍നിരയിലെത്തിയത് വിവിധ പ്രദേശങ്ങളിലും സമൂഹങ്ങളിലും യോഗയുടെ ആഴമേറിയ പിന്തുണ പ്രതിഫലിപ്പിക്കുന്നു.
യോഗ സംഗമം വ്യാപ്തിയിലും ആവേശത്തിലും വളർന്നുകൊണ്ടിരിക്കവെ വിദ്യാഭ്യാസ, സർക്കാർ, കോർപ്പറേറ്റ്, എന്‍ജിഒ തുടങ്ങി ശേഷിക്കുന്ന സ്ഥാപനങ്ങളെയെല്ലാം ഈ പ്രസ്ഥാനത്തിനൊപ്പം ചേരാനും ഈ വര്‍ഷത്തെ ദിനാചരണത്തെ എക്കാലത്തെയും സ്വാധീനമേറിയ അന്താരാഷ്ട്ര യോഗ ദിനമാക്കി മാറ്റുന്നതിനായി കൈകോര്‍ക്കാനും സംഘാടകർ ആഹ്വാനം ചെയ്യുന്നു.
ചരിത്രപരമായ ഈ ആഘോഷത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം: [https://yoga.ayush.gov.in/yoga-sangam]
(Release ID: 2135491)