ആയുഷ്‌
azadi ka amrit mahotsav

ആരോഗ്യക്ഷേമത്തിനായി താരങ്ങൾ അണിനിരക്കുന്നു: 2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് പ്രോത്സാഹനമേകാൻ പ്രശസ്തരും സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരും മുന്നോട്ട് വരുന്നു

Posted On: 10 JUN 2025 4:43PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനം - 2025 (IDY-2025) ആഗതമാകുമ്പോൾ,ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട് സിനിമ, സംഗീതം, പൊതുസേവനം തുടങ്ങിയ മേഖലയിലെ പ്രശസ്തരായ വ്യക്തികൾ പ്രചാരണ പരിപാടിയിൽ ഭാഗമാകുന്നു. ഒരു ദേശീയ ആഘോഷമായി ആരംഭിച്ച സംരംഭം  ഒരു ജനകീയ പ്രസ്ഥാനമായി വളർന്നു. ഇപ്പോൾ രാജ്യത്തുടനീളമുള്ള പ്രശസ്തരായ വ്യക്തികൾ അതിന്റെ ഭാഗമായിത്തീരുന്നു.
 
 
പുതുച്ചേരി മുൻ ഗവർണറും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. കിരൺ ബേദി ഈ സംരംഭത്തിന് പിന്തുണ അറിയിച്ചു, "സ്വയം സംരക്ഷണത്തിനും സാമൂഹിക സംരക്ഷണത്തിനും ഉള്ള മറ്റൊരു പദമാണ് യോഗ" എന്ന് അവർ പ്രസ്താവിച്ചു. ആധികാരികതയിലും ജീവിതാനുഭവത്തിലും വേരൂന്നിയ ഈ സന്ദേശങ്ങൾ ഇന്ത്യയുടെ സമ്പന്നമായ ആരോഗ്യ പൈതൃകം വീണ്ടും കണ്ടെത്താൻ യുവാക്കൾക്ക് പ്രചോദനമേകുന്നു". അവർ പറഞ്ഞു 
 
"യോഗ ആഘോഷിക്കാൻ"എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ സന്ദേശം പ്രമുഖ നടൻ അനുപം ഖേർ പങ്കുവെച്ചു
 
 "യോഗ പ്രചോദനമേകുന്നു, സുഖപ്പെടുത്തുന്നു, ഒന്നിപ്പിക്കുന്നു. യോഗ മഹോത്സവത്തിന്റെ ചൈതന്യത്തിലൂടെ നമുക്ക് ആരോഗ്യകരമായ ഒരു വർത്തമാന - ഭാവി ജീവിതം സ്വീകരിക്കാം" എന്ന് മുതിർന്ന നടൻ അനിൽ കപൂർ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്' വഴി പങ്കുവെച്ചു.
 
 "യോഗ എന്നാൽ ഐക്യം - ആത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധമാണ്. അത് നമ്മെ പ്രകൃതിയുമായി സമരസപ്പെടുത്തുകയും നമ്മുടെ ശാരീരികവും ആന്തരികവുമായ സ്വത്വങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയും ചെയ്യുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കുന്നതിലൂടെ, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ അകറ്റാൻ യോഗ നമ്മെ സഹായിക്കുന്നു."-ഗുസ്തി താരവും പ്രചോദനാത്മക പ്രഭാഷകനുമായ സംഗ്രാം സിംഗ് അഭിപ്രായപ്പെട്ടു
 
 നിരവധി സാംസ്കാരിക പ്രമുഖരും യോഗയ്ക്ക് പ്രോത്സാഹനം നൽകുന്നു.
"ഇന്ത്യയിലെ നിരവധി പരിവർത്തന സംഭാവനകളിൽ, കാലാതീത സമ്മാനമായ യോഗയെ ലോകം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്" എന്ന് കൈലാഷ് ഖേർ ഓർമ്മിപ്പിച്ചു. ആഗോള പ്രശസ്ത ശാസ്ത്രീയ നർത്തകി സോണൽ മാൻസിംഗ് ഇപ്രകാരം പറഞ്ഞു: "എന്റെ ജീവിതയാത്രയിൽ ആഴത്തിലുള്ള ഉൾക്കാഴ്ചയിലേക്കും ആത്മീയ ഉന്നമനത്തിലേക്കും എന്നെ നയിച്ച മാർഗമാണ് യോഗ."
 
പ്രശസ്ത നടൻ മനോജ് ജോഷി ഇങ്ങനെ പറഞ്ഞു: "നമ്മുടെ വേഗതയേറിയ ആധുനിക ജീവിതത്തിൽ, ആയുർവേദം, യോഗ തത്വങ്ങൾ എന്നിവയ്ക്കനുസൃതമായി ദിനചര്യ ആസൂത്രണം ചെയ്താൽ, അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാവും". ദിനവും യോഗ പരിശീലിക്കാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
 
ഈ ആശയം പ്രതിധ്വനിപ്പിച്ചുകൊണ്ട്, ചലച്ചിത്ര താരവും ഫിറ്റ്നസ് താരവുമായ ശിൽപ ഷെട്ടി 'എക്സ്'-ൽ ഇങ്ങനെ പോസ്റ്റ് ചെയ്തു :"യോഗ നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റിലും ഐക്യം പ്രോത്സാഹിപ്പിക്കുന്നു. യോഗ മഹോത്സവത്തിന്റെ ചൈതന്യത്തിലൂടെ 2025-ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോൾ, ഈ ക്ഷേമ പൈതൃകത്തെ വരും തലമുറകൾക്കായി നമുക്ക് ഒരുമിച്ച് പ്രോത്സാഹിപ്പിക്കാം."
 
ജനപ്രിയ നടി രാകുൽ പ്രീത് സിംഗ് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ പരാമർശിച്ചു: "പുരാതന ഇന്ത്യ മുതൽ ആഗോള വേദി വരെ- യോഗ പ്രചോദനമേകുന്നു, സുഖപ്പെടുത്തുന്നു, ഒന്നിപ്പിക്കുന്നു."
 
 സ്വാധീനശക്തിയുള്ള ഈ ആഹ്വാനങ്ങൾ പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം പകരുകയും, അവരുടെ ദശലക്ഷക്കണക്കിന് അനുയായികളെ യോഗയെ ഒരു പരിശീലനരീതിയായി മാത്രമല്ല, ഒരു ജീവിതരീതിയായും സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഊർജ്ജസ്വലമായ സന്ദേശങ്ങളും വ്യക്തിപരമായ ചിന്തകളും പങ്കുവെച്ചത് ഈ പ്രചാരണ പരിപാടി വിവിധ തലമുറകളിൽ ചെലുത്തുന്ന സ്വാധീനത്തെ ഗണ്യമായി വർദ്ധിപ്പിക്കുന്നു
 
ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ലോകം സജ്ജമാകുമ്പോൾ അവരുടെ ഏകീകൃത പ്രവർത്തനം രാജ്യവ്യാപകമായി, പ്രത്യേകിച്ച് ഡിജിറ്റൽ ലോകത്തും യുവാക്കളിലും  ആവേശം ജ്വലിപ്പിക്കുന്നു. അവരുടെ കൂട്ടായ പ്രവർത്തനം ഈ ദേശീയ പ്രസ്ഥാനത്തെ പ്രത്യേകിച്ച്, യുവാക്കൾക്കും ഡിജിറ്റൽ പ്രേക്ഷകർക്കുമിടയിൽ ജൂൺ 21 ന് മുന്നോടിയായി തന്നെ ആവേശം ജ്വലിപ്പിക്കുന്നു 
 
 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഒരു ദശകം ഇന്ത്യ ആഘോഷിക്കുമ്പോൾ, ഈ താരങ്ങളുടെ പിന്തുണ രാജ്യവ്യാപകമായി യോഗയോടുള്ള ശുഭ ചിന്തയെ പ്രതിഫലിപ്പിക്കുന്നു: യോഗ കേവലം ഒരു വ്യായാമ രീതി അല്ല അത് ജീവിതത്തിന്റെയും സന്തുലിതാവസ്ഥയുടെയും ആഘോഷമാണ് എന്ന് ഉദ്ഘോഷിക്കുന്നു.
 
 
****
 

(Release ID: 2135488)