സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
മാലിന്യം ശേഖരിക്കുന്നവരെ സംബന്ധിച്ച വിവരങ്ങൾ നമസ്തെ (National Action for Mechanized Sanitation Ecosystem ) പദ്ധതിയ്ക്ക് കീഴിൽ രേഖപ്പെടുത്തുന്നതിനായി ലോക പരിസ്ഥിതി ദിന(2025)ത്തിൽ, കേന്ദ്ര സാമൂഹ്യനീതി& പരിസ്ഥിതി മന്ത്രാലയം ഒരു രാജ്യവ്യാപക ഡിജിറ്റൽ ആപ്ലിക്കേഷന് തുടക്കം കുറിച്ചു.
മാലിന്യങ്ങൾ ശേഖരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂടെയും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുന്നതിൽ അവരുടെ സംഭാവനകൾ അംഗീകരിക്കുന്നതിലൂടെയും തൊഴിലാളികളുടെ അന്തസ്സിനും പാരിസ്ഥിതിക നീതിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ഗവൺമെന്റ് ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.
Posted On:
05 JUN 2025 6:54PM by PIB Thiruvananthpuram
ലോക പരിസ്ഥിതി ദിന(2025)ത്തോടനുബന്ധിച്ച്, പാരിസ്ഥിതിക നീതിക്കും തൊഴിലാളികളുടെ അന്തസ്സിനും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം (MoSJE) ആവർത്തിച്ച് സ്ഥിരീകരിച്ചു. മാലിന്യം ശേഖരിക്കുന്നവരുടെ വിശദാംശങ്ങൾ നമസ്തെ പദ്ധതിക്ക് കീഴിൽ ചേർക്കുന്നതിനായി ഇന്ന് ന്യൂഡൽഹിയിൽ രാജ്യവ്യാപക ഡിജിറ്റൽ ആപ്ലിക്കേഷൻ - വേസ്റ്റ് പിക്കർ എന്യുമറേഷൻ ആപ്പ് - തുടക്കം കുറിച്ചു. കേന്ദ്ര സഹമന്ത്രി (SJE) ശ്രീ ബി എൽ വർമ്മ, മന്ത്രാലയം സെക്രട്ടറി ശ്രീ അമിത് യാദവ്, മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് (MoSJE) ശ്രീമതി. യോഗിത സ്വരൂപ്, യുഎംസി സ്ഥാപകയും ഡയറക്ടറുമായ ശ്രീമതി മന്വിത ബരദി, എൻഎസ്കെഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ ശ്രീ പി.കെ. സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാലിന്യം ശേഖരിക്കുന്നവരെകൂടി ഉൾപ്പെടുത്തിക്കൊണ്ട്, നമസ്തെ പദ്ധതി ഇപ്പോൾ 2.5 ലക്ഷം വ്യക്തികളുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു . അവർക്ക് ഔപചാരിക തിരിച്ചറിയൽ സംവിധാനം, സാമൂഹിക സംരക്ഷണം, നൈപുണ്യ വികസനം, ശാക്തീകരണം എന്നിവ വാഗ്ദാനം ചെയ്യുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.ഈ ചരിത്രപരമായ നടപടി,മാലിന്യം ശേഖരിക്കുന്നവരെ രാജ്യത്തിന്റെ ചാക്രിക സമ്പദ്വ്യവസ്ഥയിലെ നിർണായക പങ്കാളികളായി ഔദ്യോഗികമായി അംഗീകരിക്കുകയും അവർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, അവകാശങ്ങളുടെ ലഭ്യത, ദീർഘകാല ഉപജീവന സുരക്ഷ എന്നിവ നൽകുകയും ചെയ്യുന്നു. വിപുലീകരിച്ച നമസ്തെ പദ്ധതിയിൽ ഇനി പറയുന്ന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നു :
• മാലിന്യം ശേഖരിക്കുന്നവർക്ക് ഫോട്ടോ പതിച്ച തൊഴിൽ തിരിച്ചറിയൽ കാർഡുകൾ നൽകുക
•ആയുഷ്മാൻ ഭാരത് (പിഎം-ജെഎവൈ) പ്രകാരം ആരോഗ്യ ഇൻഷുറൻസ് നൽകുക
•പിപിഇ കിറ്റുകൾ, വൈദഗ്ദ്ധ്യ പരിശീലനം, മൂലധന സബ്സിഡികൾ എന്നിവ നൽകുക
• ജലാംശം ഇല്ലാത്തതരം മാലിന്യങ്ങളുടെ 750 സമാഹരണ കേന്ദ്രങ്ങൾ (ഡിഡബ്ല്യുസിസി) കൈകാര്യം ചെയ്യുന്നതിനായി മാലിന്യ സമാഹരണ സംരംഭങ്ങൾ ശക്തിപ്പെടുത്തുക
ഔപചാരിക നഗര സംവിധാനങ്ങളിലേക്ക് മാലിന്യ ശേഖരണ തൊഴിലാളികളെ അംഗീകരിക്കുകയും സംയോജിപ്പിക്കുകയും ചെയ്തുകൊണ്ട്, കൂടുതൽ ഉൾക്കൊള്ളുന്നതും, തുല്യവും, പരിസ്ഥിതിക്ക് അനുയോജ്യവുമായ ഒരു ശുചിത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതിലൂടെ കേന്ദ്ര ഗവൺമെന്റ് നടത്തിയിരിക്കുന്നത്. പരിപാടിയിൽ, വേസ്റ്റ് പിക്കർ എന്യുമറേഷൻ ആപ്പിന്റെ ഔപചാരികമായ സമാരംഭത്തോടൊപ്പം, വിജ്ഞാനപ്രദമായ രണ്ട് പ്രധാന ഉൽപ്പന്നങ്ങളും പുറത്തിറക്കി:
•റിസോഴ്സ് ഗൈഡ്: സേവന വിതരണത്തിനുള്ള പങ്കാളികളായി അംഗീകരിച്ചുകൊണ്ട് മാലിന്യ ശേഖരണ സംരംഭങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.
•ചാർട്ടിംഗ് ചേഞ്ച്: ഇന്ത്യയുടെ ശുചിത്വ തൊഴിലാളികളെക്കുറിച്ചുള്ള സാമൂഹിക-സാമ്പത്തിക ഉൾക്കാഴ്ചകൾ (2023–2025)’
കേന്ദ്ര സാമൂഹ്യനീതി പരിസ്ഥിതി മന്ത്രാലയവും ഭവന, നഗരകാര്യ മന്ത്രാലയവും (MoHUA) സംയുക്തമായി നടപ്പിലാക്കുന്ന ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (NAMASTE) . മലിനജല, സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികൾക്കായി (SSWs) നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർവഹണ ഏജൻസി NSKFDC ആണ്. മാലിന്യം ശേഖരിക്കുന്നവരെക്കൂടി ഉൾപ്പെടുത്തുന്നതിനായി 2024 ജൂണിൽ പദ്ധതി അതിന്റെ അധികാരപരിധി വിപുലീകരിച്ചു.
2025 മെയ് 29 വരെ, പദ്ധതി ഇപ്രകാരം വിജയകരമായി നടപ്പാക്കി:
•80,000-ത്തിലധികം എസ്എസ്ഡബ്ല്യു-കൾ എണ്ണിത്തിട്ടപ്പെടുത്തുകയും അംഗീകാരം നൽകുകയും ചെയ്തു
•26,447 ആയുഷ്മാൻ ഭാരത് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു
•45,781-ലധികം പിപിഇ കിറ്റുകൾ വിതരണം ചെയ്തു
•354 അടിയന്തര പ്രതികരണ സുരക്ഷാ കിറ്റുകൾ നൽകി
****************
(Release ID: 2134505)