ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
മെയ് മാസം 211 കോടിയിലേറെ ആധാർ സാധൂകരണ ഇടപാടുകൾ രേഖപ്പെടുത്തി യുഐഡിഎഐ; ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കും ക്ഷേമ സേവനങ്ങള്‍ക്കും ശക്തി പകരുന്നു
15.43 കോടി ഇടപാടുകളുമായി വളർച്ച കൈവരിച്ച് മുഖനിര്‍ണയ സാങ്കേതികവിദ്യ
Posted On:
05 JUN 2025 6:21PM by PIB Thiruvananthpuram
2025 മെയ് മാസം ആധാർ ഉപയോഗിച്ച് 211 കോടിയിലധികം ഇടപാടുകളുടെ സാധൂകരണം നടത്തിയതോടെ ഇത്തരം ഇടപാടുകള്‍ ആകെ 15,223 കോടി പിന്നിട്ടു.
മെയ് മാസത്തിലെ ആധാര്‍ അധിഷ്ഠിത സാധൂകരണ ഇടപാടുകൾ മുൻ മാസത്തേക്കാളും മുന്‍വര്‍ഷം മെയ് മാസത്തേക്കാളും കൂടുതലാണ്. 2024 മെയ് മാസം 201.76 കോടി ഇടപാടുകളാണ് ഇത്തരത്തില്‍ നടന്നത്.
ഫലപ്രദമായ ക്ഷേമ വിതരണവും സേവന ദാതാക്കൾ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങൾ സ്വമേധയാ ഉപയോഗപ്പെടുത്തുന്നതും സുഗമമാക്കുന്നതില്‍ ആധാർ അധിഷ്ഠിത സാധൂകരണം വലിയ പങ്കുവഹിക്കുന്നുവെന്ന് കൂടിവരുന്ന ഈ എണ്ണം വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് പേരുടെ ജീവിതം സുഗമമാക്കാന്‍ ഉത്തേജകമാണിത്.
വർധിച്ചുവരുന്ന ആധാര്‍ സാധൂകരണ എണ്ണം ആധാറിന്റെ വിപുലമായ ഉപയോഗത്തെയും ഉപയോഗക്ഷമതയെയും രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെയും എടുത്തുകാണിക്കുന്നു.
യുഐഎഡിഐ-യുടെ എഐ/എംഎല്‍ അധിഷ്ഠിത ആധാർ മുഖനിര്‍ണയ സംവിധാനങ്ങളും സുസ്ഥിര വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മെയ് മാസം മുഖനിര്‍ണയത്തിലൂടെ 15.49 കോടി ഇടപാടുകൾ രേഖപ്പെടുത്തിയത് ജനങ്ങള്‍ ഈ രീതി അവലംബിച്ചതിനെയും ആധാർ ഉടമകൾക്ക് ഇത് പ്രയോജനകരമാകുന്നതിനെയും അടിവരയിടുന്നു.
സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എണ്ണ വിപണന കമ്പനികളിലും ടെലികോം സേവന ദാതാക്കളിലുമായി 100-ലേറെ സ്ഥാപനങ്ങൾ സുഗമമായ ആനുകൂല്യ - സേവന വിതരണത്തില്‍ സാധൂകരണത്തിന് മുഖ നിര്‍ണയം ഉപയോഗപ്പെടുത്തുന്നു.
കൂടാതെ മെയ് മാസം 37 കോടിയിലേറെ ഇ-കെവൈസി ഇടപാടുകൾ നടന്നു. ബാങ്കിങ് - ബാങ്കിങ് ഇതര ധനകാര്യ സേവനങ്ങൾ ഉൾപ്പെടെ മേഖലകളിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ഇടപാടുകള്‍ സുഗമമാക്കുന്നതിലും ആധാർ ഇ-കെവൈസി സേവനം സുപ്രധാന പങ്കുവഹിക്കുന്നു.
************
(Release ID: 2134475)