സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഭിന്നശേഷിക്കാര്‍ക്ക് സമഗ്രവും പ്രാപ്യവും സഹായകവുമായ പരിഹാരങ്ങളില്‍ നിര്‍മിതബുദ്ധിയുടെ പരിവർത്തനാത്മക പങ്ക് പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് 'ഭിന്നശേഷി ശാക്തീകരണത്തിന് എഐ' സമ്മേളനം
Posted On:
29 MAY 2025 11:27AM by PIB Thiruvananthpuram
സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയത്തിന് കീഴിലെ ഭിന്നശേഷി ശാക്തീകരണ കാര്യാലയം (ഡിഇപിഡബ്ല്യുഡി) കൃത്രിമ അവയവനിര്‍മാണ കോർപ്പറേഷനുമായി (എഎല്‍ഐഎംസിഒ) സഹകരിച്ച് 2025 മെയ് 30 ന് ബംഗലൂരുവിൽ 'ഭിന്നശേഷി ശാക്തീകരണത്തിന് എഐ' എന്ന പേരിൽ വിപ്ലവകരമായ സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങുന്നു.

ഭിന്നശേഷിക്കാര്‍ക്ക് സമഗ്രവും പ്രാപ്യവും സഹായകരവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ നിര്‍മിതബുദ്ധിയുടെ പരിവർത്തനാത്മക പങ്ക് എടുത്തുകാണിക്കുകയാണ് ഈ മുൻനിര സംരംഭത്തിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന അത്യാധുനിക എഐ പ്രായോഗിക സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും പ്രദർശിപ്പിക്കാനും ലഭ്യമാക്കാനും ലോകമെങ്ങുമുള്ള പ്രമുഖ അക്കാദമിക - സാങ്കേതിക വിദഗ്ധരും നൂതനാശയക്കാരും നയരൂപകർത്താക്കളും സ്റ്റാർട്ടപ്പുകളും പങ്കാളികളും സമ്മേളനത്തില്‍ ഒത്തുചേരും.
ഭിന്നശേഷി ശാക്തീകരണ ഡറക്ടറേറ്റ് സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ, പ്രൊഫ. പി.വി.എം. റാവു (ഐ.ഐ.ടി. ഡൽഹി), പ്രൊഫ. വേണു ഗോവിന്ദരാജു (അമേരിക്കയിലെ ബഫല്ലോ സർവകലാശാല) എന്നിവരുടെ പ്രത്യേക അഭിസംബോധനയോടെ ഏകദിന സമ്മേളനത്തിന് തുടക്കമാവും. തുടർന്ന് നടക്കുന്ന നിരവധി സംരംഭങ്ങളുടെ പ്രകാശനത്തില്‍ ഇവ ഉൾപ്പെടുന്നു:
-
എഐ പ്രാപ്യമാക്കല്‍ ദൗത്യം
-
എഐ ദൗത്യം: ഭിന്നശേഷിക്കാരെ ശാക്തീകരിക്കാന്‍ സഹായകമായ സാങ്കേതികവിദ്യയിലും ഉപകരണങ്ങളിലും എഐ നടപ്പാക്കൽ
-
ദേശീയ ഭിന്നശേഷി പിന്തുണ എഐ ചാറ്റ് ബോട്ട്
-
ഏകീകൃത ആനുകൂല്യ ഇന്റർഫേസ് (യുബിഐ)
എഐ, സഹായക സാങ്കേതികവിദ്യ എന്നിവയിലെ നൂതന സമീപനങ്ങൾ പ്രദർശിപ്പിക്കാന്‍ ശ്രദ്ധാപൂർവ്വം രൂപകൽപന ചെയ്തിരിക്കുന്ന സെഷനുകളുടെ പ്രധാന സവിശേഷതകളിൽ ചിലത്:
1. പാനൽ ചർച്ചകൾ
-
- ഉള്‍ച്ചേര്‍ക്കല്‍ ഇന്ത്യയ്ക്ക് നൂതനാശയങ്ങൾ: ഐഐടി, എയിംസ്, ഓപ്പണ്‍എഐ, അനുവാദിനി, സിഎസ്ഐഒ, സര്‍വം എഐ, കാര്യ ഐഎന്സിഎന്നിവയിലെ പ്രതിനിധികള്‍
- നിര്‍മിതബുദ്ധിയെ സ്വാധീനിക്കുന്ന സഹായക സാങ്കേതികവിദ്യ: മൈക്രോസോഫ്റ്റ്, ലെനോവോ, ഭാഷിണി, സ്റ്റാക്ജെന്, ഇക്വിബീയിങ് ഫൗണ്ടേഷന് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ.
2. അനുഭവം പങ്കിടുന്ന സെഷനുകൾ: ഏകാൻഷ് അഗർവാൾ (സ്വര്സ്മാര്ട്ട് സൊല്യൂഷന്‍സ്), ഗോപികൃഷ്ണന് എസ് (സുന്വ ഡോട്ട് എഐ), അര്മാന് അലി (എന്‍സിപിഇഡിപി) എന്നിവരുള്‍പ്പെടെ സംരംഭകരും, ഗതിമാറ്റത്തിന് വഴിയൊരുക്കുന്നവരും സഹായക സാങ്കേതിക പരിഹാരങ്ങളുടെ ഗുണഭോക്താക്കളുമടക്കം പ്രമുഖര്‍ പരിവർത്തനത്തിന്റെ യഥാർത്ഥ ജീവിത കഥകൾ പങ്കിടും.
3. സാങ്കേതിക പ്രകടനങ്ങൾ: ഇന്ത്യ എഐ മത്സരങ്ങള്‍ക്ക് കീഴിലെ (വിവരസാങ്കേതിക മന്ത്രാലയം) സ്റ്റാർട്ടപ്പുകളും മറ്റ് ആഗോള നൂതനാശയക്കാരും ദൃശ്യ -ശ്രാവ്യ - ബഹുതല വൈകല്യങ്ങൾക്കും ഭിന്നശേഷി രംഗത്തെ വികസനത്തിനും സഹായകമാകുന്ന ഉപകരണങ്ങളിലെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കും. ഡോട്ട് ഇങ്ക് (ദക്ഷിണ കൊറിയ), ടോർച്ചിറ്റ്, സൺബോട്ട്സ് ഇന്നൊവേഷൻസ്, സോഹം ഇന്നൊവേഷൻ ലാബ്സ്, ഇൻഡിക് എഐ, ബാരിയർ ബ്രേക്ക്, ഖയാൽ തുടങ്ങിയവർ പ്രധാന പങ്കാളികളാകും.
4. സാംസ്കാരിക പ്രദർശനം: സമ്മേളനത്തിന് സര്‍ഗാത്മക തലം ചേർത്ത് കഴിവുകളെയും പ്രതിരോധശേഷിയെയും ആഘോഷിക്കുന്നതിന് മിറക്കിൾസ് ഓൺ വീൽസ് പ്രത്യേകം രൂപകല്പന ചെയ്ത സാംസ്കാരിക പ്രകടനം അവതരിപ്പിക്കും.
ചോദ്യോത്തര വേളയോടെ അവസാനിക്കുന്ന സമ്മേളനത്തിന് ശേഷം എല്ലാവരെയും ഉൾക്കൊള്ളുന്ന എഐ വികസനത്തിന്റെ തന്ത്രപരമായ രൂപരേഖയോടെ ഭാവി ആസൂത്രണം സംബന്ധിച്ച് ശ്രീ രാജേഷ് അഗർവാള്‍ സംസാരിക്കും. ഭാവിസജ്ജവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാങ്കേതിക പരിഹാരങ്ങളെക്കുറിച്ച് കൂടുതൽ ആശയങ്ങൾ രൂപീകരിക്കാനും സഹകരണം വിപുലീകരിക്കാനും സമ്മേളനം പങ്കാളികൾക്ക് അവസരമൊരുക്കും.
********************
(Release ID: 2132435)