ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേന്ദ്ര ന്യൂനപക്ഷകാര്യ മത്സ്യ - മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഐസ്‍വാള്‍ സന്ദർശിച്ചു
Posted On:
24 MAY 2025 6:48PM by PIB Thiruvananthpuram
കേന്ദ്ര മത്സ്യ - മൃഗസംരക്ഷണ ക്ഷീരവികസന, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് ഐസ്‌വാളിലെത്തി. ലെങ്‌പുയി വിമാനത്താവളത്തിൽ ഐസ്‌വാള്‍ ഫിഷറീസ് മന്ത്രി ശ്രീ ലാൽതൻസംഗ, വകുപ്പ് സെക്രട്ടറി എന്‍ജിനീയര്‍ ലാൽറോത്തംഗ, ഡയറക്ടർ ശ്രീമതി ലാൽത്‌ലെയ്പുയി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ലെങ്‌പുയിയിലെ സ്വകാര്യ മത്സ്യക്കുളങ്ങളും വടക്കുകിഴക്കന്‍ സമിതിയ്ക്ക് (എൻഇസി) കീഴിലെ നിര്‍ദിഷ്ട മത്സ്യകർഷക പരിശീലന കേന്ദ്രത്തിന്റെ ലാൽഡെങ്ക മത്സ്യവളര്‍ത്തല്‍ കേന്ദ്രവും കേന്ദ്രസഹമന്ത്രി സന്ദർശിച്ചു. മിസോറാമിലെ മത്സ്യകർഷകർ നേരിടുന്ന വെല്ലുവിളികൾ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തോട് വിശദീകരിച്ച ഫിഷറീസ് മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും മാമിറ്റിലെ സാൽനുവാമില്‍ സംയോജിത ജല പാര്‍ക്കിന്റേതടക്കം മത്സ്യബന്ധനമേഖലാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം തേടുകയും ചെയ്തു.
മത്സ്യകർഷകർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കാന്‍ മത്സ്യകര്‍ഷക ഉല്പാദന സംഘടയ്ക്ക് (എഫ്‌എഫ്‌പിഒ) കീഴിലെ ധനസഹായവിഹിതത്തെക്കുറിച്ച് കേന്ദ്രസഹമന്ത്രി എടുത്തുപറഞ്ഞു. മത്സ്യതീറ്റ സംഭരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കാന്‍ സ്റ്റാർട്ടപ്പുകളുടെ രൂപത്തില്‍ പ്രാദേശിക ഉൽപാദനം അദ്ദേഹം നിർദേശിച്ചു. സർക്കാർ പദ്ധതികളെക്കുറിച്ച് മത്സ്യകർഷകരെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിച്ച ശ്രീ ജോര്‍ജ് കുര്യൻ പ്രചാരണ പരിപാടികള്‍ക്കായി ഉദ്യോഗസ്ഥരെ അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മത്സ്യബന്ധന മേഖലയിലെ വികസനത്തില്‍ മിസോറാമിന് സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. 24,000 ഹെക്ടർ ഭൂമിയുടെ 26.5% മത്സ്യകൃഷിക്ക് അനുയോജ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു.

പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പിഎംഎംഎസ്‌വൈ) പ്രകാരം വിൽപന കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഖട്‌ലയിലെ അലങ്കാര മത്സ്യ വളർത്തൽ കേന്ദ്രങ്ങള്‍ ശ്രീ ജോർജ് കുര്യൻ സന്ദർശിച്ചു. ഇന്ത്യയിലെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനത്തിലൂടെ നീല വിപ്ലവം സൃഷ്ടിക്കുന്നതിന് കേന്ദ്ര മത്സ്യ - മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന. മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ക്ഷേമമുറപ്പാക്കി മത്സ്യബന്ധന മൂല്യ ശൃംഖലയിലെ നിർണായക വിടവുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
*********************
(Release ID: 2131041)