രാജ്യരക്ഷാ മന്ത്രാലയം
മിലിറ്ററി നഴ്സിങ് സര്‍വീസ് എ.ഡി.ജി.യായി ചുമതലയേറ്റ് മേജർ ജനറൽ ലിസമ്മ പി.വി.
Posted On:
01 MAY 2025 2:54PM by PIB Thiruvananthpuram
മിലിട്ടറി നഴ്സിംഗ് സർവീസ് (എം.എൻ.എസ്.) അഡീഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ലിസമ്മ പി.വി. 2025 മെയ് 1-ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു. നാല് പതിറ്റാണ്ടുകളിലെ സേവനത്തിന് ശേഷം 2025 ഏപ്രിൽ 30 ന് വിരമിച്ച മേജർ ജനറൽ ഷീന പി.ഡി.യുടെ പിൻഗാമിയായാണ് നിയമനം. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള മേജർ ജനറൽ ലിസമ്മ പി.വി. ജലന്ധര്‍ മിലിട്ടറി ആശുപത്രിയില്‍ നഴ്സിങ് വിഭാഗം പൂർവവിദ്യാർത്ഥിയാണ്.
1986 ൽ മിലിറ്ററി നഴ്സിങ് സര്‍വീസിന്റെ ഭാഗമായതിന് ശേഷം ആർട്സ് & ലോ ബിരുദവും ആശുപത്രി ഭരണനിര്‍വഹണത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തൊഴില്‍ വൈദഗ്ധ്യത്താല്‍ സമ്പന്നമായ നഴ്സിംഗ് ജീവിതത്തോടൊപ്പം ബംഗലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയിലെ കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പാള്‍, കിഴക്കന്‍ കമാൻഡ് ആശുപത്രിയിലെ പ്രിൻസിപ്പൽ മേട്രൺ, കിഴക്കന്‍ കമാന്‍ഡ് എം.എൻ.എസ്. ആസ്ഥാനത്തെ ബ്രിഗേഡിയർ, രാജ്യരക്ഷാ മന്ത്രാലയത്തിന്റെ സംയോജിത ആസ്ഥാനത്തെ എം.എന്‍.എസ് ഭരണനിര്‍വഹണവിഭാഗം ബ്രിഗേഡിയര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച അവര്‍ ഈയിടെ സൈനിക ആശുപത്രിയില്‍ (ഗവേഷണവും റഫറലും) പ്രിൻസിപ്പൽ മേട്രനായും മികച്ച സേവനം കാഴ്ചവെച്ചു.
പരിശീലനത്തിലൂടെയും ഗവേഷണത്തിലൂടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മികച്ച രീതികൾ എല്ലായ്‌പ്പോഴും പ്രസക്തമായി തുടരുന്നതിന് മേജർ ജനറൽ ലിസമ്മ പിവി കൈക്കൊണ്ട ശക്തമായ നടപടികള്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് .
SKY
(Release ID: 2125822)
Visitor Counter : 17