ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമീണ മേഖലയിലെ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയവും യൂണിസെഫും (യുവ) സഹകരിക്കുന്നു

Posted On: 26 MAR 2025 6:50PM by PIB Thiruvananthpuram
രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായി കേന്ദ്രഗ്രാമവികസന മന്ത്രാലയവും (MoRD) ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഫണ്ട് (UNICEF)- 'യുവ'യും ഒരു പ്രഖ്യാപന പ്രസ്താവനയിൽ (SOI) ഒപ്പുവച്ചു. സ്വയം സഹായ ഗ്രൂപ്പുകളിൽ (SHG) നിന്നുള്ള സ്ത്രീകളെ ജോലി സാധ്യതകൾ, സ്വയം തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവയിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അതുവഴി ഗ്രാമീണ മേഖലയിലെ തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമാണ് മൂന്ന് വർഷത്തെ ഈ സഹകരണ സംരംഭം ലക്ഷ്യമിടുന്നത്.
 
സഹകരണത്തിന്റെ ഭാഗമായി, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി അഞ്ച് ബ്ലോക്കുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ 'കമ്പ്യൂട്ടർ ദീദി സെന്ററു'കളും 'ദീദി കി ദൂകാനും' സ്ഥാപിച്ചു കൊണ്ട് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും.പദ്ധതി വിജയകരമായ ശേഷം 7000-ലധികം ബ്ലോക്കുകളിലായി 35 ലക്ഷം സ്ത്രീകളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
 
 എം.ഒ.ആർ.ഡി അഡീഷണൽ സെക്രട്ടറി ശ്രീ ടി.കെ. അനിൽ കുമാറും യുണിസെഫ് ഇന്ത്യയുടെ ഡെപ്യൂട്ടി പ്രതിനിധി (ഓപ്പറേഷൻസ്) Ms. ശാരദ തപാലിയയും SOI യിൽ ഒപ്പുവച്ചു.  
 
 " ഗ്രാമീണ സമൃദ്ധിയും പുനരുജ്ജീവനശേഷിയും മെച്ചപ്പെടുത്തുന്നതിനായി 2025-26 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുമായി പൊരുത്തപ്പെടുന്ന ഈ പങ്കാളിത്തം വളരെ ഉചിതമായ സമയത്താണ് ഉണ്ടായിരിക്കുന്നത്. 10 കോടി എസ്.എച്ച്.ജി അംഗങ്ങളിൽ മൂന്നിലൊന്ന് പേരും യുവാക്കളാണ്. ഈ സംരംഭത്തിൽ അവർക്ക് കേന്ദ്ര പങ്ക് വഹിക്കാനാകും എന്നതും വളരെ പ്രധാനമാണ് ."ശ്രീ ടി.കെ. അനിൽ കുമാർ പറഞ്ഞു.
 
"ഈ അവസരം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന വിധത്തിൽ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ 10 കോടിയിലധികം വരുന്ന വിപുലമായ എസ്.എച്ച്.ജി വനിത ശൃംഖല ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യമായി വർത്തിക്കുന്നു" എന്ന് Ms. ശാരദ തപാലിയ പറഞ്ഞു.
 
തൊഴിലവസരങ്ങൾ, വൈദഗ്ദ്ധ്യം, സന്നദ്ധസേവനം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന അത്യാധുനിക അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായ 'യൂത്ത് ഹബ്' പോലുള്ള നൂതന സംരംഭങ്ങളും ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും. കൂടാതെ, സ്ത്രീ സംരംഭകരെ ശാക്തീകരിക്കുക എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് അനുസൃതമായി ആയിരക്കണക്കിന് ലഖ്പതി ദീദികളെ സൃഷ്ടിക്കുന്നതിനായി നൂതന മാതൃകകൾ പരീക്ഷിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

(Release ID: 2115602) Visitor Counter : 16