വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ന്യൂയോർക്കിൽ നടക്കുന്ന യുഎൻസിഎസ്ഡബ്ല്യു വിന്റെ 69-ാമത് സെഷനിൽ  പങ്കെടുത്ത് ഇന്ത്യ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സമഗ്ര വികസനത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭങ്ങളെക്കുറിച്ച്  ദേശീയ പ്രസ്താവന നടത്തി കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി

Posted On: 11 MAR 2025 10:59AM by PIB Thiruvananthpuram
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് 2025 മാർച്ച് 10-ന് ആരംഭിച്ച വനിതകളുടെ സ്ഥിതി സംബന്ധിച്ച കമ്മീഷന്റെ 69-ാമത് സെഷനിൽ  (Session of the Commission on the Status of Women) കേന്ദ്ര വനിതാ-ശിശു വികസന (WCD) മന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധി സംഘം പങ്കെടുത്തു.

പ്രധാന ചർച്ചകളിൽ ഇന്ത്യ സജീവമായി പങ്കെടുത്തു. 'ബീജിംഗ് പ്രഖ്യാപനത്തിന്റെ അവലോകനവും വിലയിരുത്തലും& പ്രവർത്തനത്തിനായുള്ള വേദിയും ' എന്ന വിഷയത്തിൽ 2025 മാർച്ച് 10 തിങ്കളാഴ്ച (അതിന്റെ 30 മത് വാർഷികദിനത്തിൽ) ശ്രീമതി അന്നപൂർണ ദേവി മന്ത്രിതല ഫോറത്തെ അഭിസംബോധന ചെയ്തു. ലിംഗസമത്വം കൈവരിക്കുന്നതിലും സ്ത്രീ ശാക്തീകരണത്തിലും സുസ്ഥിര വികസനത്തിനായുള്ള 2030 ലെ അജണ്ടയുടെ പൂർണ്ണ സാക്ഷാത്കാരത്തിലും സംഭവിക്കുന്ന ആഗോള പുരോഗതിയും വെല്ലുവിളികളും വിശകലനം ചെയ്തു.

രാജ്യമെമ്പാടുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, സംരക്ഷണം, സമഗ്ര വികസനം എന്നിവയ്ക്കുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത മന്ത്രി ഇന്ന് ആവർത്തിച്ചു വ്യക്തമാക്കി. സ്ത്രീകളുടെ സ്ഥിതിയെക്കുറിച്ചുള്ള കമ്മീഷന്റെ 69-ാമത് സെഷനിൽ, ആശങ്കാജനകമായ 12 നിർണായക മേഖലകളെ അഭിസംബോധന ചെയ്തുകൊണ്ട് ലിംഗസമത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി മന്ത്രി വിശദീകരിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകുന്ന പ്രധാന പദ്ധതികളുടെ പരിവർത്തനാത്മക സ്വാധീനം അവർ എടുത്തുപറഞ്ഞു.

 സ്ത്രീ ശാക്തീകരണത്തിന് കാര്യക്ഷമമായ നിർവഹണത്തിന്റെയും പൊതുജനാവബോധത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി, ഓരോ സ്ത്രീക്കും പെൺകുട്ടിക്കും അവരുടെ അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ദൃഢനിശ്ചയം ആവർത്തിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ കാതലെന്ന് അവർ പറഞ്ഞു. ബഹുമുഖ സമീപനത്തിലൂടെ, ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടുകയും ഓരോ കുട്ടിയും സുരക്ഷിതവും പിന്തുണ ലഭിക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ വളർത്തപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

 യുഎൻ അംഗരാജ്യങ്ങൾ, അന്താരാഷ്ട്ര ഗവണ്മെന്റ് സംഘടനകൾ, സ്വകാര്യ മേഖല , അക്കാദമിക്, പൗര സമൂഹം, വനിതാ കൂട്ടായ്മകൾ, യുഎൻ ഏജൻസികൾ എന്നിവയിൽ നിന്നുമുള്ള പങ്കാളിത്തത്തിന് സെഷൻ സാക്ഷ്യം വഹിച്ചു.

ലിംഗസമത്വം, അവകാശങ്ങൾ, സ്ത്രീകളുടെ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായി പ്രത്യേകമായുള്ള ആഗോളതലത്തിലെ പ്രധാന  ഇന്റർ ഗവൺമെന്റൽ സ്ഥാപനമാണ് സിഎസ്ഡബ്ല്യു. യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) ഒരു പ്രവർത്തന കമ്മീഷനായ സിഎസ്ഡബ്ല്യു കമ്മീഷന്റെ യോഗം 2025 മാർച്ച് 10 മുതൽ 21 വരെ നടക്കും.
 
SKY

(Release ID: 2110181) Visitor Counter : 50
Read this release in: Bengali , Tamil