വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025 ൽ ഭക്തർക്ക് തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ നൽകി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്

Posted On: 14 FEB 2025 4:04PM by PIB Thiruvananthpuram
പ്രയാഗ്‌രാജിലെ 2025 മഹാകുംഭത്തിൽ ദശലക്ഷക്കണക്കിന് ഭക്തർക്കും തീർത്ഥാടകർക്കും തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐപിപിബി) നിർണായക പങ്കുവഹിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ, സാമ്പത്തിക ഇടപാടുകളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് എല്ലാവർക്കും സമഗ്രമായ ബാങ്കിംഗ് സേവനങ്ങൾ ഐപിപിബി ലഭ്യമാക്കുന്നു . മേളയിലെ ഉയർന്ന ജനത്തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി മഹാകുംഭത്തിലെ 5 പ്രധാന സ്ഥലങ്ങളിൽ സർവീസ് കൗണ്ടറുകൾ, മൊബൈൽ ബാങ്കിംഗ് യൂണിറ്റുകൾ, ഉപഭോക്തൃ സഹായ കിയോസ്‌ക്കുകൾ എന്നിവ ഐപിപിബി സ്ഥാപിച്ചിട്ടുണ്ട്.
 
"പ്രയാഗ്‌രാജിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ആദരണീയവുമായ ആത്മീയ ഒത്തുചേരലുകളിലൊന്നായ മഹാകുംഭ് 2025 ന്റെ പുണ്യസ്ഥലത്ത് തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കിലെ ഞങ്ങൾ അഭിമാനിതരാണ്.എല്ലാവരെയും സേവിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ സംരംഭം. സാമ്പത്തിക പ്രാപ്യത ഇനി ഏതാനും ചിലർക്ക് മാത്രമല്ല, ഈ പരിവർത്തനാത്മക ആത്മീയ യാത്രയിൽ എല്ലാവർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നു," ഐപിപിബി എംഡിയും സിഇഒയുമായ ശ്രീ ആർ. വിശ്വേശ്വരൻ പറഞ്ഞു.
 
കൂടാതെ, ഐപിപിബിയുടെ വിശ്വസ്തരായ ഡാക് സേവകർ വാതിൽപ്പടിക്കൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. ഭക്തർക്ക് അവരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള  ഏതു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ പോലുള്ള അവശ്യ സാമ്പത്തിക സഹായങ്ങൾ,  സ്ഥലത്ത് കൃത്യമായി എത്തി ഡാക് സേവകർ ഐപിപിബിയുടെ ആധാർ എടിഎം സേവനങ്ങൾ വഴി ലഭ്യമാക്കുന്നു. മഹാകുംഭ് മൈതാനത്തിനുള്ളിൽ എവിടെയായിരുന്നാലും ആവശ്യമുള്ള സേവനങ്ങൾ ലഭിക്കുന്നതിന് ഐപിപിബിയുടെ 'ബാങ്കിംഗ് അറ്റ് കോൾ' സൗകര്യം ഭക്തർക്ക് പ്രയോജനപ്പെടുത്താം. തീർത്ഥാടകർ,  ബാങ്കിംഗ് ആവശ്യകതകൾ പരിഹരിക്കുന്നതിനായി 7458025511 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
 
 കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന് അനുസൃതമായി, മഹാകുംഭിലെ പ്രാദേശിക കച്ചവടക്കാർ , ചെറുകിട വ്യാപാരികൾ, സേവന ദാതാക്കൾ എന്നിവരെ ഡാക്പേ ക്യുആർ കാർഡുകൾ വഴി ഡിജിറ്റൽ പണം ഇടപാടുകൾ നടത്താൻ പ്രാപ്തരാക്കുന്നതിലൂടെ, ഐപിപിബി അവരെ ശാക്തീകരിക്കുന്നു. കൂടാതെ, ബാങ്കിന്റെ സേവനങ്ങളെക്കുറിച്ച് തീർത്ഥാടകരെയും വ്യാപാരികളെയും ബോധവൽക്കരിക്കുന്നതിനായി ഐപിപിബി മഹാകുംഭിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഐപിപിബിയുടെ സേവന വാഗ്ദാനങ്ങൾ പരിചയപ്പെടുത്തുന്നതിന്  ഹോർഡിംഗുകളും ഡിജിറ്റൽ പ്രദർശനങ്ങളും ഉപയോഗപ്പെടുത്തുന്നു. എല്ലാ സന്ദർശകർക്കും സ്മരണികകളായി കൈവശം സൂക്ഷിക്കുന്നതിനായി സൗജന്യമായി അച്ചടിച്ച ഫോട്ടോഗ്രാഫുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
 
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കിനെക്കുറിച്ച്
 
 കേന്ദ്രഗവൺമെന്റിന്റെ 100% ഓഹരി ഉടമസ്ഥതയിൽ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ തപാൽ വകുപ്പിന് കീഴിൽ സ്ഥാപിതമായ ബാങ്ക് ആണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (IPPB) . 2018 സെപ്റ്റംബർ 1 ന് ഐപിപിബി ആരംഭിച്ചു. ഇന്ത്യയിലെ സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പ്രവേശനക്ഷമവും താങ്ങാനാവുന്നതും വിശ്വസനീയവുമായ ബാങ്ക് എന്ന വീക്ഷണത്തോടെയാണ് ഐപിപിബി സ്ഥാപിതമായത്. ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കുള്ള തടസ്സങ്ങൾ നീക്കുകയും ഏകദേശം 1,65,000 പോസ്റ്റ് ഓഫീസുകളും (ഗ്രാമീണ പ്രദേശങ്ങളിൽ ഏകദേശം 1,40,000) ഏകദേശം 3,00,000 തപാൽ ജീവനക്കാരും ഉൾപ്പെടുന്ന തപാൽ ശൃംഖലയെ പ്രയോജനപ്പെടുത്തി അവസാന ലക്ഷ്യസ്ഥാനത്തും എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കിന്റെ അടിസ്ഥാന ദൗത്യം.
 
ഇന്ത്യ സ്റ്റാക്കിന്റെ പ്രധാന സ്തംഭങ്ങളായ -കടലാസ് രഹിത , കറൻസി രഹിത, നേരിട്ടുള്ള സാന്നിധ്യം വേണ്ടാത്ത ബാങ്കിംഗ് സേവനം ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ ലളിതവും സുരക്ഷിതവുമായ രീതിയിൽ,സിബിഎസ് സംയോജിത സ്മാർട്ട്‌ഫോണും ബയോമെട്രിക് ഉപകരണവും വഴി പ്രാപ്തമാക്കുന്ന വിധത്തിലാണ് ഐപിപിബിയുടെ പ്രവർത്തന മാതൃക നിർമ്മിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടും സാധാരണക്കാർക്ക് ബാങ്കിംഗ് എളുപ്പമാക്കുന്നതിൽ ഉയർന്ന ശ്രദ്ധ കേന്ദ്രീകരിച്ചും, രാജ്യത്തെ 5.57 ലക്ഷം ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 11 കോടി ഉപഭോക്താക്കൾക്ക് 13 ഭാഷകളിലൂടെ ലളിതമായ രീതിയിൽ ഐപിപിബി ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു.

www.ippbonline.com marketing@ippbonline.in

Social Media Handles:

Twitter - https://twitter.com/IPPBOnline

Instagram - https://www.instagram.com/ippbonline

LinkedIn - https://www.linkedin.com/company/india-post-paymentsbank

Facebook - https://www.facebook.com/ippbonline

Koo - https://www.kooapp.com/profile/ippbonline

YouTube- https://www.youtube.com/@IndiaPostPaymentsBank

*****
 

(Release ID: 2103360) Visitor Counter : 48