വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മാഘപൂർണിമയിൽ തീർത്ഥാടകർക്കായി 7 ജല ആംബുലൻസും ഒരു വ്യോമ ആംബുലൻസും ഉൾപ്പെടെ 133 ആംബുലൻസുകൾ വിന്യസിച്ചു.
Posted On:
11 FEB 2025 10:30PM by PIB Thiruvananthpuram
പ്രയാഗ്‌രാജിലെ മഹാകുംഭത്തിൽ മാഘപൂർണിമയ്ക്കായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി ഗവണ്മെന്റ് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മഹാകുംഭ് പ്രദേശത്തും നഗരത്തിലും ജില്ലയിലുമുള്ള എല്ലാ ആശുപത്രികളും അതീവ ജാഗ്രത പാലിക്കും. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ജലം, കര, വായു എന്നിവയിലൂടെയുള്ള നിരീക്ഷണം ഏർപ്പെടുത്തും. അതനുസരിച്ച്, അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി 133 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 125 ആംബുലൻസുകൾ, ഏഴ് ജല ആംബുലൻസുകൾ, പ്രത്യേകം സജ്ജീകരിച്ച ഒരു വ്യോമ ആംബുലൻസ് എന്നിവ ഉൾപ്പെടുന്നു.
മഹാകുംഭിന്റെ എല്ലാ സെക്ടറുകളിലും അത്യാധുനിക മെഡിക്കൽ സേവനങ്ങൾ
മഹാകുംഭ് മേഖലയിലെ ഓരോ സെക്ടറിലും അത്യാധുനിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാണ്. ചെറിയ ശസ്ത്രക്രിയകൾ മുതൽ പ്രധാന ശസ്ത്രക്രിയകൾക്ക് വരെ സൗകര്യങ്ങളുണ്ട്. ഗവൺമെന്റ് സജ്ജമാക്കിയിരിക്കുന്ന അടിയന്തര സേവനങ്ങൾ, പ്രത്യേകിച്ച് ആംബുലൻസ് സേവനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മഹാകുംഭ് മേളയുടെ നോഡൽ മെഡിക്കൽ ഓഫീസർ ഡോ. ഗൗരവ് ദുബെ പറഞ്ഞു. മഹാകുംഭ് മേഖലയിൽ 2,000-ത്തിലധികം മെഡിക്കൽ ജീവനക്കാരെ വിന്യസിക്കും. കൂടാതെ SRN ആശുപത്രിയിലെ 700-ലധികം മെഡിക്കൽ ജീവനക്കാർക്കും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്
SRN-ൽ 250 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്.രക്ത ബാങ്ക് പൂർണ്ണമായും സജ്ജം
ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം, SRN ആശുപത്രിയിൽ 250 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 200 യൂണിറ്റ് രക്തം സംഭരിച്ചിട്ടുണ്ട്. മഹാകുംഭ് നഗറിലെ 500 കിടക്കകളുള 43 ആശുപത്രികളും പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.
ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ
സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ ട്രോമ സെന്ററിനായി 40 കിടക്കകളും, സർജിക്കൽ ഐസിയുവിനായി 50 കിടക്കകളും, മെഡിസിൻ വാർഡിനായി 50 കിടക്കകളും, പിഎംഎസ് എസ് വൈ വാർഡിനായി 50 കിടക്കകളും, ബേൺ യൂണിറ്റിനായി 40 കിടക്കകളും നീക്കിവച്ചിട്ടുണ്ട്. കൂടാതെ, 10 കിടക്കകളുള്ള ഒരു കാർഡിയോളജി വാർഡും 10 കിടക്കകളുള്ള ഒരു ഐസിയു സംവിധാനവും പൂർണ്ണമായും സജ്ജമാണ് .
മെഡിക്കൽ മേൽനോട്ടത്തിനും ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ
സുഗമമായ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന്, 30 മുതിർന്ന ഡോക്ടർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.കൂടാതെ 180 റെസിഡന്റ് ഡോക്ടർമാരെയും 500-ലധികം നഴ്‌സിംഗ്, പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ ഒരു അശ്രദ്ധയും ഉണ്ടാകരുതെന്ന് ആശുപത്രി ഭരണകൂടം ഹൗസ് കീപ്പിംഗ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ സേവനങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത
മാഘപൂർണിമ സ്നാനസമയത്ത് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്വരൂപ് റാണി നെഹ്‌റു ആശുപത്രി പ്രിൻസിപ്പൽ ഡോ. വത്സല മിശ്ര പറഞ്ഞു. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയുമായി ബന്ധപ്പെടാനും സൗജന്യമായി ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ നേടാനും അവർ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
വിദഗ്ധ ഡോക്ടർമാരുടെ വിന്യാസം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സേവനം ലഭ്യമാണ്
ആയുഷ് വകുപ്പിലെ 150 മെഡിക്കൽ ജീവനക്കാരോടൊപ്പം, തീർത്ഥാടകരെ സേവിക്കാൻ 30 വിദഗ്ധ ഡോക്ടർമാരെയും വിന്യസിക്കും. ഡൽഹി എയിംസിലെയും ബി എഛ് യുവിലെയും വിദഗ്ധരും സേവനത്തിനായി സന്നദ്ധരായിട്ടുണ്ട്.
GG
(Release ID: 2102139)
Visitor Counter : 27