വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025:  പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നും ട്രാഷ് സ്‌കിമ്മര്‍ വഴി പ്രതിദിനം 10-15 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

Posted On: 11 FEB 2025 10:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് സങ്കല്‍പ്പം സാക്ഷാത്കരിക്കാനും ത്രിവേണി സംഗമം വെടിപ്പും വൃത്തിയുള്ളതുമായി നിലനിര്‍ത്താനും പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു. ഇതിനായി, ഗംഗ, യമുന നദികളില്‍ നിന്നും പ്രതിദിനം 10 മുതല്‍ 15 ടണ്‍ വരെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ട്രാഷ് സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രാഷ് സ്‌കിമ്മര്‍ മെഷീന്‍ സ്ഥാപിച്ചുകൊണ്ടാണ് നാലു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായ മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഈ യന്ത്രം പ്രതിദിനം 50-60 ക്വിന്റല്‍ മാലിന്യം നീക്കം ചെയ്തു. അതിന്റെ ഫലപ്രാപ്തി നിരീക്ഷിച്ച ശേഷം, പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രണ്ടു വര്‍ഷം മുമ്പ് , മറ്റൊരു യന്ത്രം കൂടി വാങ്ങുകയും ഇത് നദികളുടെ ശുചീകരണത്തിന്റെ വേഗത ഇരട്ടിയാക്കുകയും ചെയ്തു.

യന്ത്രത്തിന്റെ ശേഷി: 13 ക്യുബിക് മീറ്റര്‍

രണ്ടു നദികളെയും ശുചീകരിക്കുന്ന യന്ത്രങ്ങള്‍ക്ക് 13 ക്യുബിക് മീറ്റര്‍ ശേഷിയുണ്ട്, സംഗമം മുതല്‍ ബോട്ട് ക്ലബ് വരെയും അതിനപ്പുറവുമായി നദിയിലെ നാലു കിലോമീറ്റര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന പൂക്കള്‍, മാലകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, നാളികേരം, തുണികള്‍ മുതലായവ ഈ യന്ത്രങ്ങള്‍ ശേഖരിക്കുന്നു.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരൊറ്റ സ്ഥലത്ത്

യന്ത്രങ്ങള്‍ വഴി ശേഖരിക്കുന്ന മാലിന്യം നൈനിക്കു സമീപമുള്ള നിര്‍ദ്ദിഷ്ട സ്ഥലത്താണു കൊണ്ടു വരുന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. അവിടെ നിന്നും ദിവസേന ട്രക്കുകളില്‍ ബസ്വാറിലെ പ്ലാന്റിലേക്കു കൊണ്ടുപോകുകയും അവിടെ  തേങ്ങ, പ്ലാസ്റ്റിക് മറ്റു വസ്തുക്കള്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നു. പ്ലാസ്റ്റിക് റീസൈക്ലീംഗിനായി കൊണ്ടു പോകുകയും ഉപയോഗയോഗ്യമായ മറ്റു വസ്തുക്കള്‍ കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്നു.

എന്താണ് ട്രാഷ് സ്‌കിമ്മര്‍ മെഷീന്‍?

-ജലോപരിതലത്തില്‍ ഒഴുകിനടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനാണ് ട്രാഷ് സ്‌കിമ്മര്‍ മെഷീന്‍ ഉപയോഗിക്കുന്നത്. നദികള്‍, തുറമുഖങ്ങള്‍, സമുദ്രങ്ങള്‍ എന്നിവ ശുചിയാക്കുന്നതിന് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു.

- ഇത് പ്ലാസ്റ്റിക്, കുപ്പികള്‍, മതചടങ്ങുകളുടെ അവശിഷ്ടങ്ങള്‍, വസ്ത്രങ്ങള്‍, ലോഹ വസ്തുക്കള്‍, വഴിപാടുകള്‍, ചത്ത മൃഗങ്ങള്‍, പക്ഷികള്‍ മുതലായവ ശേഖരിക്കുന്നു.

-ഇത് കുളവാഴകളെ  (water hyac-inth) നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

ഒരു ട്രാഷ് സ്‌കിമ്മര്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്?

-യന്ത്രത്തിന് കണ്‍വെയര്‍ ബെല്‍റ്റുകള്‍ ഘടിപ്പിച്ച ഗേറ്റുകള്‍ ഇരു വശത്തുമുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഗേറ്റുകളില്‍ കുടുങ്ങുന്ന മാലിന്യം ശേഖരിച്ച് കണ്‍വെയര്‍ബെല്‍റ്റിലേക്കു മാറ്റും.

-അവിടെ നിന്നും അത് ഒരു അണ്‍ലോഡിംഗ് കണ്‍വെയര്‍ബെല്‍റ്റിലേക്ക് മാറ്റുകയും അവിടെ അതു നീക്കം ചെയ്യുകയും ചെയ്യുന്നു.
 
SKY

(Release ID: 2102137) Visitor Counter : 17


Read this release in: English , Urdu , Gujarati , Tamil