പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025 ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 FEB 2025 6:16PM by PIB Thiruvananthpuram

2025 ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പ്രധാനമന്ത്രിയു​ടെ എക്സ് പോസ്റ്റ്: 

“നമ്മുടെ നാരി ശക്തിയിൽ ഏറെ അ‌ഭിമാനമുണ്ട്! 2025ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഈ വിജയം നമ്മുടെ മികച്ച 'ടീം വർക്കി'ന്റെയും ദൃഢനിശ്ചയത്തിന്റെയും മനക്കരുത്തിന്റെയും ഫലമാണ്. ഇത് വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും. ടീമിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.”

***


(Release ID: 2099027) Visitor Counter : 21


Read this release in: English