ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

“മൂന്നാം വിക്ഷേപണത്തറ ” സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 16 JAN 2025 3:06PM by PIB Thiruvananthpuram

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാം വിക്ഷേപണത്തറ (TLP) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയ്ക്ക് പിന്തുണയായി പകരം ഉപയോഗിക്കാൻ സാധിക്കുന്നതുമായ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് മൂന്നാം വിക്ഷേപണത്തറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾക്കുള്ള വിക്ഷേപണ ശേഷി ഇത് വർദ്ധിപ്പിക്കും.

ദേശീയ പ്രാധാന്യമുള്ളതാണ് നിർദിഷ്ട പദ്ധതി  .

ലക്ഷ്യങ്ങളും നടപ്പാക്കൽ തന്ത്രവും :

NGLV മാത്രമല്ല, NGLV യുടെ സെമിക്രയോജനിക് ഘട്ടവും NGLV യുടെ നിശ്ചിത ആകൃതികളുമുള്ള LVM3 വാഹനങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്ന വിധത്തിൽ സാർവത്രികവും പൊരുത്തപ്പെടുത്താവുന്നതുമായ തരത്തിലാണ് മൂന്നാം വിക്ഷേപണത്തറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകാല വിക്ഷേപണത്തറകൾ സ്ഥാപിക്കുന്നന്നതിലെ ISRO യുടെ അനുഭവങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും നിലവിലുള്ള ലോഞ്ച് കോംപ്ലക്സ് സൗകര്യങ്ങൾ പങ്കിടുകയും ചെയ്തുകൊണ്ട് പരമാവധി വ്യവസായ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

48 മാസം അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ മൂന്നാം വിക്ഷേപണത്തറ (TLP ) സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി ചെലവ്:

3984.86 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇതിൽ വിക്ഷേപണത്തറയും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവും ഉൾപ്പെടുന്നു.

ഗുണഭോക്താക്കളുടെ എണ്ണം:

ഉയർന്ന വിക്ഷേപണ ആവൃത്തികളും, മനുഷ്യ ബഹിരാകാശ യാത്രയും ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളും ഏറ്റെടുക്കുന്നതിനുള്ള ദേശീയ ശേഷിയും പ്രാപ്തമാക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യൻ ബഹിരാകാശ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കും.

പശ്ചാത്തലം:

നിലവിലെ, ഇന്ത്യൻ ബഹിരാകാശ യാത്രാ സംവിധാനങ്ങൾ, ഫസ്റ്റ് ലോഞ്ച് പാഡ് (FLP), സെക്കൻഡ് ലോഞ്ച് പാഡ് (SLP) എന്നിങ്ങനെ രണ്ട് വിക്ഷേപണത്തറകളെയാണ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത്. PSLV യ്ക്കായി 30 വർഷം മുമ്പ്  യാഥാർത്ഥ്യമാക്കിയ ഒന്നാം വിക്ഷേപണത്തറ (FLP), PSLV & SSLV എന്നിവയുടെ വിക്ഷേപണത്തിന് പിന്തുണ നൽകുന്നത് തുടരുന്നു.  പ്രധാനമായും GSLV & LVM3 എന്നിവയ്ക്കായി സ്ഥാപിച്ച രണ്ടാം വിക്ഷേപണത്തറ (SLP) PSLV യ്ക്ക്  സ്റ്റാൻഡ്‌ബൈ ആയും പ്രവർത്തിക്കുന്നു. നിലവിൽ 20 വർഷമായി പ്രവർത്തനക്ഷമമായ SLP,   PSLV/LVM3 യുടെ ചില വാണിജ്യ ദൗത്യങ്ങങ്ങളും ചന്ദ്രയാൻ-3 ദൗത്യവും പ്രാപ്തമാക്കുന്നതിനായി വിക്ഷേപണ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യങ്ങൾക്കായി മനുഷ്യ യോഗ്യമായ LVM3 വിക്ഷേപിക്കാനും രണ്ടാം വിക്ഷേപണത്തറ (SLP) തയ്യാറെടുക്കുകയാണ്.

അമൃത് കാലത്തിനിടെ 2035 ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം അഥവാ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (BAS), 2040 ഓടെ ഒരു ഇന്ത്യൻ ക്രൂഡ് ലൂണാർ ലാൻഡിംഗ് എന്നിവയുൾപ്പെടെ ആധുനിക തലമുറ പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള ഭാരമേറിയ വിക്ഷേപണ വാഹനങ്ങൾക്കായി നിലവിലുള്ള വിക്ഷേപണത്തറകൾ പര്യാപ്തമല്ലാത്തനിനാൽ  ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ വിപുലീകരണം ആവശ്യമാണ്. അതിനാൽ 25-30 വർഷത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന അടുത്ത ബഹിരാകാശ യാത്രാ ആവശ്യകതകളും പുതിയ തലമുറ ഭാരമേറിയ ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണവും സാധ്യമാക്കുന്നതിന് രണ്ടാം വിക്ഷേണത്തറയ്ക്ക് (SLP ) ഒരു പകരം സംവിധാനമായി വർത്തിക്കുന്ന, ഒരു മൂന്നാം വിക്ഷേപണത്തറയുടെ എത്രയും വേഗത്തിലുള്ള സ്ഥാപനം വളരെ അത്യാവശ്യമാണ്.

***

NK


(Release ID: 2093435) Visitor Counter : 34