കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

കൽക്കരി മന്ത്രാലയത്തിന്റെ വർഷാന്ത്യ അവലോകനം-2024


2023-24 വർഷത്തിൽ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനത്തിന് രാജ്യം സാക്ഷ്യം വഹിച്ചു

2022-23 വർഷത്തെ 893.191 മെട്രിക് ടണ്ണു(എംടി)മായി താരതമ്യം ചെയ്യുമ്പോൾ 2023-24ൽ 997.826 എംടി ആയിരുന്നു അഖിലേന്ത്യാ കൽക്കരി ഉൽപ്പാദനം, ഏകദേശം 11.71% വളർച്ച.

2024 കലണ്ടർ വർഷത്തിൽ (2024 ഡിസംബർ 15 വരെ), രാജ്യം ഏകദേശം 963.11 എംടി (പ്രൊവിഷണൽ) കൽക്കരി വിതരണം ചെയ്തു.

2024 കലണ്ടർ വർഷത്തിൽ (ഡിസംബർ 2, 2024 വരെ) എൻആർഎസ് ഇ-ലേലത്തിന് കീഴിൽ നടന്ന ഒരു ഘട്ടത്തി(ഏഴാമത്)ൽ ആകെ വാഗ്ദാനം ചെയ്ത 34.65 എംടിയിൽ 17.84 എംടി ബുക്ക് ചെയ്യപ്പെട്ടു.

ഇന്ത്യയിൽ കൊയാല (കൽക്കരി) സുതാര്യമായി ഉപയോഗിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള പദ്ധതി (ശക്തി) നയം

മൈൻ ക്ലോഷർ പോർട്ടലിന്റെയും ദേശീയ കൽക്കരി ഖനി സുരക്ഷാ റിപ്പോർട്ട് പോർട്ടലിന്റെയും സമാരംഭം

കൽക്കരി മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂവിനിയോഗ നയത്തിൽ ഭേദഗതി

2024 ഡിസംബർ വരെ മിഷൻ മോഡ് റിക്രൂട്ട്മെന്റിന് കീഴിൽ വിവിധ തസ്തികകളിലേക്ക് (സിഐഎൽ-9384, എൻഎൽസിഐഎൽ- 3957) ആകെ 13341 നിയമന ഉത്തരവുകൾ വിതരണം ചെയ്തു.

2024 ജനുവരി മുതൽ 2024 നവംബർ വരെ, കൽക്കരി/ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ 2,380 ഹെക്ടറിൽ 54.06 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ചു.

Posted On: 27 DEC 2024 6:50PM by PIB Thiruvananthpuram

കൽക്കരി ഉത്പാദനം


2023-24 വർഷത്തിൽ രാജ്യം എക്കാലത്തെയും ഉയർന്ന കൽക്കരി ഉൽപാദനത്തിന് സാക്ഷ്യം വഹിച്ചു. 2022-23 വർഷത്തെ 893.191 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 2023-24ൽ 997.826 മെട്രിക ടൺ ആയിരുന്നു അഖിലേന്ത്യാ കൽക്കരി ഉൽപ്പാദനം, ഏകദേശം 11.71% വളർച്ച.
2024 കലണ്ടർ വർഷത്തിൽ (2024 ജനുവരി മുതൽ 2024 ഡിസംബർ 15 വരെ), രാജ്യം ഏകദേശം 988.32 എംടി (താൽക്കാലിക) കൽക്കരി ഉൽപ്പാദിപ്പിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 918.02 എംടി (പ്രൊവിഷണൽ) കൽക്കരി ഉൽപ്പാദിപ്പിച്ചത് ഏകദേശം 7.66 % വളർച്ചയോടെയാണ്.

കൽക്കരി വിതരണം


2024 കലണ്ടർ വർഷത്തിൽ (ഡിസംബർ 15, 2024 വരെ), രാജ്യം ഏകദേശം 963.11 എംടി കൽക്കരി (പ്രൊവിഷണൽ) വിതരണം ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിതരണം ചെയ്തതിൽനിന്ന് ഏകദേശം 6.47% വളർച്ച നേടി. കഴിഞ്ഞ വർഷം 904.61 എംടി കൽക്കരി (പ്രൊവിഷണൽ) ആയിരുന്നു വിതരണം ചെയ്തത്.


2024 കലണ്ടർ വർഷത്തിൽ (ഡിസംബർ 15, 2024 വരെ), കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 755.029 എംടി (പ്രൊവിഷണൽ) കൽക്കരി വിതരണവുമായി താരതമ്യം ചെയ്യുമ്പോൾ, 5.02% വളർച്ചയോടെ 792.958 എംടി (പ്രൊവിഷണൽ) കൽക്കരി വിതരണം ചെയ്തുു.

2024 കലണ്ടർ വർഷത്തിൽ (ഡിസംബർ 15, 2024 വരെ), നോൺ-റെഗുലേറ്റഡ് സെക്ടറിലേക്കുള്ള (എൻആർഎസ്) കൽക്കരി വിതരണം 171.236 എംടി (പ്രൊവിഷണൽ) ആയിരുന്നു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 149.573 എംടി (പ്രൊവിഷണൽ) ആയിരുന്നു വിതരണം ചെയ്തത്.  14.8% വളർച്ച നേടി.

മിഷൻ കോക്കിംഗ് കൽക്കരി


'ആത്മനിർഭർ ഭാരത്' എന്നതിന് കീഴിൽ കൽക്കരി മന്ത്രാലയം സ്വീകരിച്ച പരിഷ്‌കാരങ്ങളിലൂടെ, ആഭ്യന്തര അസംസ്‌കൃത കോക്കിംഗ് കൽക്കരി ഉൽപ്പാദനം 2030-ഓടെ 140 മെട്രിക് ടണ്ണിലെത്താൻ സാധ്യതയുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര അസംസ്‌കൃത കോക്കിംഗ് കൽക്കരി ഉൽപ്പാദനം 66.821 എംടി ആണ്. 2024-25 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര കോക്കിങ് കൽക്കരി ഉൽപാദന ലക്ഷ്യം 77 മെട്രിക് ടൺ ആണ്.

പുതിയ കോക്കിംഗ് കോൾ വാഷറികൾ സ്ഥാപിക്കുന്നു


11.6 എംടിവൈ ശേഷിയുള്ള മൂന്ന് പുതിയ കോക്കിംഗ് കൽക്കരി വാഷറികൾ ഇതിനകം കമ്മീഷൻ ചെയ്തിട്ടുണ്ട്. കൂടാതെ, ബിസിസിഎൽ (ആകെ 07 എംടിവൈ ശേഷിയുള്ള 03 എണ്ണം), സിസിഎൽ (ആകെ 14.5 എംടിവൈ ശേഷിയുള്ള 05 എണ്ണം) എന്നീ പുതിയ കോക്കിംഗ് കൽക്കരി വാഷറികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.


08 കോക്കിംഗ് കോൾ വാഷറികളുടെ ഇപ്പോഴത്തെ അവസ്ഥ-


രണ്ടെണ്ണം നിർമാണത്തിലാണ്
നാല് വാഷറികൾക്കായി എൽഒഐ/ഡബ്ല്യുഒ പുറത്തിറക്കി
രണ്ട് വാഷറികൾ ദർഘാസ് ഘട്ടത്തിൽ

പരിഷ്‌കാരങ്ങളും നയവും
കൽക്കരി ലിങ്കേജ് നയം നടപ്പിലാക്കൽ
നോൺ റെഗുലേറ്റഡ് മേഖലയിലേക്കുള്ള കൽക്കരി ലിങ്കേജുകൾ ലേലം ചെയ്യുന്നതിനുള്ള നയം:
2024 കലണ്ടർ വർഷത്തിൽ (ഡിസംബർ 2, 2024 വരെ) എൻആർഎസ് ഇ-ലേലത്തിന് കീഴിൽ നടന്ന ഒരു ഘട്ടത്തിൽ (സെവൻത്) മൊത്തം വാഗ്ദാനം ചെയ്ത 34.65 എംടിയിൽ 17.84 എംടി ബുക്ക് ചെയ്തു.

ഇന്ത്യയിൽ കൊയാല (കൽക്കരി) സുതാര്യമായി ഉപയോഗിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള പദ്ധതി (ശക്തി) നയം:
2024 ജനുവരി മുതൽ സെപ്തംബർ വരെ കൽക്കരി ലിങ്കേജ് ലേലത്തിനായി ശക്തി ബി (എട്ട്-എ) യുടെ കീഴിലുള്ള നാല് ഘട്ടങ്ങൾ കോൾ ഇന്ത്യ ലിമിറ്റഡ് നടത്തി. മൊത്തം വാഗ്ദാനം ചെയ്ത 47.64 എംടി കൽക്കരിയിൽ 23.98 എംടി ലേലം നേടിയവർ ബുക്ക് ചെയ്തിട്ടുണ്ട്.

ഗ്യാസിഫിക്കേഷൻ പദ്ധതികൾക്ക് നിയന്ത്രിത മേഖലയുടെ റോം വില ബാധകമാക്കി കൽക്കരി വില വിജ്ഞാപനത്തിൽ പരിഷ്‌കാരം
ഈ ഉദ്യമത്തിന്റെ ഭാഗമായി, കൽക്കരി മന്ത്രാലയത്തിന്റെ 15.02.2016 ലെ നോൺ-റെഗുലേറ്റഡ് സെക്ടർ ലിങ്കേജ് ലേല നയത്തിന് കീഴിൽ, 14.02.2022-ന് 'സിൻ-ഗ്യാസിന്റെ ഉത്പാദനം കൽക്കരി ഗ്യാസിഫിക്കേഷനിലേക്ക് നയിക്കുന്ന' ഒരു പുതിയ ഉപമേഖല സൃഷ്ടിച്ചു. കൽക്കരി ലിങ്കേജ് ലഭിക്കുന്നതിന് ഗ്യാസിഫിക്കേഷൻ പദ്ധതിയുടെ വക്താക്കൾ ഈ ഉപമേഖലയിലെ ലിങ്കേജ് ലേലത്തിൽ പങ്കെടുക്കേണ്ടതുണ്ട്. എൻആർഎസ് ലിങ്കേജ് ലേല നയം പ്രസ്താവിക്കുന്നത്, പ്രാരംഭ ഫ്‌ളോർ വില പ്രസക്തമായ സിഐഎൽ/എസ്‌സിസിഎൽ റോം വിലയിൽ സജ്ജീകരിക്കുമെന്നും ലേലം വിളിക്കുന്നവർ ഈ വിലയ്ക്ക് മുകളിലുള്ള പ്രീമിയത്തിന് ലേലം വിളിക്കണമെന്നുമാണ്.

മൈൻ ക്ലോഷർ പോർട്ടലിന്റെ സമാരംഭം
കൽക്കരി ഖനനം ചുറ്റുപാടും താമസിക്കുന്നവരിലും ആവാസവ്യവസ്ഥയിലും ചെലുത്തുന്ന ഗണ്യമായ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കാരണം കൽക്കരി ഖനി അടച്ചുപൂട്ടൽ ഇന്ത്യയിൽ ഒരു നിർണായക പ്രശ്‌നമാണ്. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദകരിലൊരാളായ ഇന്ത്യ, പാരിസ്ഥിതിക ആശങ്കകൾ, കൽക്കരി ശേഖരത്തിന്റെ ശോഷണം, ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം എന്നിവയാൽ നയിക്കപ്പെടുന്ന, സുസ്ഥിര ഖനികൾ അടച്ചുപൂട്ടൽ നടപടികളുടെ ആവശ്യകത കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ട്.

നിയന്ത്രണ ചട്ടക്കൂട്:  
ഇന്ത്യയിലെ കൽക്കരി ഖനികൾ അടച്ചുപൂട്ടുന്നത് മൈൻസ് ആൻഡ് മിനറൽസ് (വികസനവും നിയന്ത്രണവും) നിയമം, 1957, കൽക്കരി ഖനി നിയന്ത്രണങ്ങൾ, 2017 എന്നിവ പ്രകാരമാണ്. കൂടാതെ, കൽക്കരി മന്ത്രാലയം ഖനന പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ 2020 പുറത്തിറക്കിയിട്ടുണ്ട്. അതു പ്രക3രം ഖനി അടച്ചുപൂട്ടൽ ഖനന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. കൽക്കരി മന്ത്രാലയം 2009-ൽ ഖനികൾ പൂട്ടുന്നതിനുള്ള പഥമ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2013-ലും 2020-ലും ഈ മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും പരിഷ്‌കരിച്ചു. 2020-ലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓപ്പൺകാസ്റ്റിന്റെ കാര്യത്തിൽ ഒരു ഹെക്ടറിന് ഒമ്പത് ലക്ഷം രൂപയും ഭൂഗർഭ ഖനിക്ക് ഒരു ഹെക്ടറിന് ഒരു ലക്ഷത്തി അൻപതിനായിരം രൂപയുമാണ് അടച്ചുപൂട്ടൽ ചെലവ്. അടിസ്ഥാന വർഷത്തെ അടിസ്ഥാനമാക്കിയുള്ള, അതായത് 01.04.2019 അടിസ്ഥാനമാക്കിയാണ് ഇതു കണക്കാക്കിയിരിക്കുന്നത്.

ഖനികൾ അടച്ചു:                                                                                        
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ, കൽക്കരി കമ്പനികളിൽ 2009-ന് മുമ്പുള്ള 179 ഖനികളും 2009-ന് ശേഷമുള്ള 162 ഖനികളും  ഉപേക്ഷിക്കപ്പെട്ടതോ നിർത്തലാക്കിയതോ ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 147 ഖനികൾ അടച്ചുപൂട്ടേണ്ടുന്നവയായി കണ്ടെത്തി. അവശേഷിക്കുന്ന അഥവാ നിർത്തലാക്കിയ ഖനികൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനായി നിലവിലുള്ളവയുമായി ലയിപ്പിക്കും.

ദേശീയ കൽക്കരി ഖനി സുരക്ഷാ റിപ്പോർട്ട് പോർട്ടലിന്റെ സമാരംഭം
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ത്യയിലെ കൽക്കരി ഖനനം ഇപ്പോൾ വാണിജ്യ മേഖലയ്ക്കും ലഭ്യമാക്കിയിരിക്കുന്നു. ഊർജോൽപാദന കമ്പനികൾ അടുത്ത കാലത്ത് കൽക്കരി ഖനനം ആരംഭിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ, എംഡിഒകൾ പോലെയുള്ള വ്യത്യസ്ത രീതികളിലുള്ള പ്രവർത്തനങ്ങളുടെ ഔട്ട്സോഴ്സിംഗ് ആണ് ഇപ്പോൾ ബിസിനസ്സ് ചെയ്യുന്നതിന് ഏറ്റവും സ്വീകാര്യമായ മാർഗം. എംഡിഒമാരുടെയും കരാറുകാരുടെയും സേവനദാതാക്കളുടെയും കൂടിയ പങ്കാളിത്തമാണ് ഖനനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്. എന്നിരിക്കെ, കൽക്കരി മന്ത്രാലയത്തിന്, ഇന്ത്യൻ കൽക്കരി ഖനികൾ ഉയർന്ന സുരക്ഷാ നിലവാരമുള്ളതാക്കുന്നതിനുള്ള നയവും അതു നടപ്പാക്കലും പ്രധാനമായിത്തീരുന്നു.
കൽക്കരി മന്ത്രാലയം 01.01.2021-ന് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷയ്ക്കായി ഒരു ഉന്നതതല വിദഗ്ധ സമിതി (എച്ച്എൽഇസി) രൂപീകരിച്ചു. കമ്മിറ്റിയുടെ ഹ്രസ്വകാല ശുപാർശകൾ അനുസരിച്ച്, ''എല്ലാ ഡിജിഎംഎസ് അന്വേഷണങ്ങളിലുമുള്ള ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എടിആർ) ബന്ധപ്പെട്ട മൈൻ ഓപ്പറേറ്റർമാർ അവരുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.

അതിനാൽ, കൽക്കരി ഖനികളിലെ സുരക്ഷ സംബന്ധിച്ച 49-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ 17.12.2024 ന് കൽക്കരി ഖനി മന്ത്രി ദേശീയ കൽക്കരി ഖനി സുരക്ഷാ റിപ്പോർട്ട് പോർട്ടൽ പുറത്തിറക്കി.

കൽക്കരി ഖനികളിലെ സുരക്ഷ സംബന്ധിച്ച ഉന്നതതല വിദഗ്ധ സമിതിയുടെ മാർഗനിർദേശപ്രകാരം കൽക്കരി മന്ത്രാലയം വികസിപ്പിച്ചെടുത്ത ദേശീയ കൽക്കരി ഖനി സുരക്ഷാ റിപ്പോർട്ട് പോർട്ടൽ കൽക്കരി ഖനി സുരക്ഷാ മാനേജ്മെന്റിൽ ഗണ്യമായ പുരോഗതിക്കു കാരണമായി. വ്യവസായത്തിലുടനീളം അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷാ സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ അന്വേഷണങ്ങളിൽ നിന്നുള്ള ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പോർട്ടൽ നിരീക്ഷിച്ചുവരുന്നു.

 

-SK-


(Release ID: 2091086) Visitor Counter : 43


Read this release in: Tamil , English , Hindi