സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: ഇന്ത്യയുടെ നിത്യ ചൈതന്യത്തിന്റെ ആഘോഷം

ആത്മീയവും ഡിജിറ്റലും നവീകരിച്ചതുമായ ഇന്ത്യയുടെ ആത്മാവിന്റെ പ്രകീര്‍ത്തനം

Posted On: 03 JAN 2025 7:33PM by PIB Thiruvananthpuram
"ത്രിവേണിയുടെ പ്രഭാവവും വേണിമാധവന്റെ മഹത്വവും സോമേശ്വരന്റെ അനുഗ്രഹങ്ങളും ഋഷി ഭരദ്വാജിന്റെ തപസ്സുഭൂമിയും ഭഗവാൻ നാഗരാജ് വാസുജിയുടെ പ്രത്യേക ഇടവും അക്ഷയവത്തിന്റെ അനശ്വരതയും  ദൈവ കൃപയും - ഇതൊക്കെയാണ് നമ്മുടെ തീർത്ഥരാജ പ്രയാഗിനെ രൂപീകരിക്കുന്നത്.”

- പ്രധാനമന്ത്രി നരേന്ദ്ര മോദി

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പുണ്യസമ്മേളനമായ മഹാകുംഭമേള, കേവലമൊരു വലിയ ഒത്തുചേരൽ മാത്രമല്ല,  ഹിന്ദു പുരാണങ്ങളിൽ ആഴത്തില്‍ വേരൂന്നിയ ഒരു ആത്മീയ യാത്രയാണ്. ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മയായ ഈ പുണ്യോത്സവം ആത്മസാക്ഷാത്കാരത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രബുദ്ധത തേടുന്ന ശാശ്വത അന്വേഷണത്തിന്റെയും പ്രതീകമാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിലെ ദശലക്ഷക്കണക്കിന് ഋഷിവര്യര്‍, സന്യാസിമാർ, യോഗിവര്യന്മാര്‍, തീർത്ഥാടകർ തുടങ്ങിയവർ മാനവിക ആത്മീയതയുടെ സത്ത ഉൾക്കൊണ്ട് ഭക്തിയിൽ ഒത്തുചേരുന്നു.

12 വർഷത്തില്‍ നാല് ഘട്ടങ്ങളിലായി ആഘോഷിക്കുന്ന കുംഭമേള ഇന്ത്യയിലെ നാല് പുണ്യസ്ഥലങ്ങളിലാണ് നടക്കുന്നത്: ഗംഗാതീരത്തെ ഹരിദ്വാർ, ഷിപ്രയിലെ ഉജ്ജെയ്ന്‍, ഗോദാവരി തീരത്തെ നാസിക്, ഗംഗ - യമുന - സരസ്വതി  സംഗമസ്ഥാനത്തെ പ്രയാഗ്‌രാജ്. സൂര്യന്റെയും ചന്ദ്രന്റെയും വ്യാഴത്തിന്റെയും  പ്രത്യേക ജ്യോതിഷ സ്ഥാനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ഓരോ ഘട്ടവും ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ സമയം അടയാളപ്പെടുത്തുന്നു. ജ്യോതിശാസ്ത്രം, ആത്മീയത, ആചാരങ്ങൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന കുംഭമേള വിശ്വാസത്തിന്റെയും അറിവിന്റെയും കാലാതീത സാക്ഷ്യമായി നിലകൊള്ളുന്നു.


മഹാകുംഭമേളയിലെ പ്രവർത്തനങ്ങളും ആകർഷണങ്ങളും

image.png
 

ത്രിവേണി സംഗമത്തിലെ കുംഭസ്നാന ചടങ്ങിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്നു. പുണ്യജലത്തിൽ മുങ്ങിത്താഴുന്നതിലൂടെ ഒരാൾ തന്റെ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും പുനർജന്മ ചക്രത്തിൽനിന്ന് സ്വയം മോചിപ്പിക്കപ്പെടുകയും മോക്ഷത്തിന്റെ അന്തിമ നേട്ടം കൈവരിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുണ്യകർമ്മം അനുഷ്ഠിക്കുന്നത്.

image.pngimage.png

ശാസ്ത്രീയ സംഗീതം, നൃത്തം, ഇന്ത്യയുടെ ആത്മീയ പൈതൃകവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ എന്നിവ നാടിന്റെ സാംസ്കാരിക സമ്പന്നതയെ എടുത്തുകാണിക്കും. ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ ആകര്‍ഷകമായ പ്രദർശനങ്ങൾ ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കും.

image.png

ആത്മീയ അന്വേഷകരും യോഗിമാരും സന്യാസിമാരും തത്വചിന്തകളിലേര്‍പ്പെടാനും ധ്യാനത്തിനും ജ്ഞാനം പങ്കിടാനും ഒത്തുചേരുന്ന സ്ഥലമാണ് അഖാര ക്യാമ്പുകൾ. തീർത്ഥാടകർക്ക് ഈ ക്യാമ്പുകൾ സന്ദർശിച്ച് പ്രബുദ്ധ സംഭാഷണങ്ങളുടെ ഭാഗമാകാനും സന്യാസ ജീവിതശൈലിയെ അടുത്തറിയാനുമാകും.

image.png

തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്‌ത ജലകായികവേദികളും ജലോപരിതല ജെട്ടികളും  ഈ വർഷത്തെ കുംഭമേളയിലെ അധിക സവിശേഷതകളാണ്. ഇത് ആത്മീയതയും വിനോദവും കൂടിച്ചേര്‍ന്ന  ഒരു പ്രത്യേക അനുഭവം സമ്മാനിക്കും.


പ്രയാഗ്‌രാജിലെ നഗര അലങ്കാരങ്ങളും ചിത്രങ്ങളും: കലാകൃതി


ചുറ്റുമുള്ള കെട്ടിടങ്ങളിലും തെരുവുകളിലും പൊതുജനങ്ങൾ കാണുന്ന മറ്റിടങ്ങളിലും പ്രദർശിപ്പിക്കുന്ന കലാസൃഷ്ടിയാണ് കലാകൃതി.  നൽകിയിരിക്കുന്ന സ്ഥലത്തിന്റെ വാസ്തുവിദ്യാ ഘടകങ്ങൾ ചിത്രത്തിൽ സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ് കലാകൃതിയുടെ  പ്രത്യേകത. 
 
തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വലിയ ഒഴുക്കിന് മുന്നോടിയായി  സംസ്ഥാനത്തെ മനോഹരമാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നിലവിലെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് പ്രയാഗ്‌രാജ് മേള പ്രധികരൺ കലാകൃതി പദ്ധതികൾ ഏറ്റെടുക്കുന്നത്.



2025 ലെ കുംഭമേള പൂർത്തിയാകുമ്പോൾ പ്രയാഗ്‌രാജ് നഗരത്തിൽ ഈ പ്രചാരണം ഒരു ശാശ്വത പാരമ്പര്യം അവശേഷിപ്പിക്കുകയും പ്രയാഗ്‌രാജിലെ വിവിധ ഇടങ്ങളുടെ സൗന്ദര്യാത്മകത ഏറെ വർധിപ്പിക്കുകയും ചെയ്യും.

(Release ID: 2091067) Visitor Counter : 10


Read this release in: English , Urdu , Hindi