വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം - ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്

ഇന്ത്യൻ ടെലികോം ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ DoT കാര്യമായ മുന്നേറ്റം നടത്തുന്നു

Posted On: 26 DEC 2024 6:55PM by PIB Thiruvananthpuram
കണക്ടിവിറ്റി, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, റഗുലേറ്ററി പരിഷ്‌കാരങ്ങള്‍ തുടങ്ങി ഡിജിറ്റല്‍ ഇന്ത്യ എന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിനെ പിന്താങ്ങുന്നതും 2024ല്‍ ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെ രൂപപ്പെടുത്തുന്നതുമായ സുപ്രധാന നേട്ടങ്ങള്‍, മുന്നേറ്റങ്ങള്‍, നയ തീരുമാനങ്ങള്‍ എന്നിവ എുടത്തുകാട്ടുന്നതില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (DoT) അഭിമാനമുണ്ട്.

ആഗോള ടെലികോം നവീകരണത്തിലും നയത്തിലും ഇന്ത്യയുടെ നേതൃത്വത്തിന് ഊന്നല്‍ നല്‍കി 160-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3,700 പ്രതിനിധികളുടെ റിക്കാര്‍ഡ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി (WTSA-24) യ്ക്ക് ആതിഥേയത്വം വഹിച്ചതാണ് ഈ വര്‍ഷത്തെ ഒരു സുപ്രധാന സംഭവം.

A. ഇന്ത്യന്‍ ടെലികോം രംഗം 2024ല്‍

(i) ടെലിഫോണ്‍ വരിക്കാര്‍:

മൊത്തം ടെലിഫോണ്‍ കണക്ഷനുകള്‍ 2014 മാര്‍ച്ചില്‍ 933 ദശലക്ഷത്തില്‍ നിന്ന് 2024 ഒക്ടോബറില്‍ 1188.7 ദശലക്ഷമായി വര്‍ദ്ധിച്ചു. മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1151.18 ദശലക്ഷമാണ്.

നഗര കണക്ഷനുകള്‍ 19.11% വര്‍ദ്ധിച്ച് 661.36 ദശലക്ഷത്തിലെത്തി, ഗ്രാമീണ കണക്ഷനുകള്‍ 39.58% വര്‍ദ്ധിച്ച് 527.34 ദശലക്ഷത്തിലെത്തി.

(ii) ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് വ്യാപനം:

ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 285.53% വര്‍ദ്ധിച്ചു, 2014 മാര്‍ച്ചിലെ 25.15 കോടിയില്‍ നിന്ന് 2024 ജൂണില്‍ 96.96 കോടിയായി.

ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 1452% വര്‍ദ്ധിച്ചു, 2014-ല്‍ 6.1 കോടി ആയിരുന്നത് 2024-ല്‍ 94.92 കോടിയായി.

ഒരു ജിബി വയര്‍ലെസ് ഡാറ്റയുടെ ശരാശരി വരുമാനം 96.91% കുറഞ്ഞു, 2014ല്‍ 268.97 രൂപയായിരുന്നത് 2024ല്‍ 8.31 രൂപയായി.

ഒരു വയര്‍ലെസ് വരിക്കാരന്റെ പ്രതിമാസ ഡാറ്റ ഉപയോഗം 61.66 MBല്‍ നിന്ന് 21.30 GB ആയി. 353 മടങ്ങ് വര്‍ദ്ധന.

(iii) ബിടിഎസും ടവറുകളും:

8.13 ലക്ഷം മൊബൈല്‍ ടവറുകളോടെ മൊബൈല്‍ ബേസ് ട്രാന്‍സ്സീവര്‍ സ്റ്റേഷനുകള്‍ (BTS) 2024 നവംബറോടെ 29.48 ലക്ഷത്തിലെത്തി.

(iv) എഫ്ഡിഐയില്‍ വര്‍ദ്ധന:

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 2023-24ല്‍ 282 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2024-25ല്‍ 670 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു.

(v) ഡാറ്റാ നിരക്ക്:

ആഗോള ശരാശരിയായ 2.59 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 1 GB മൊബൈല്‍ ഡാറ്റയുടെ ശരാശരി നിരക്ക്  ഇപ്പോള്‍ 0.16 ഡോളര്‍ ആണ്.

B. ടെലികോം പരിഷ്‌കാരങ്ങള്‍

(i)  ടെലികമ്മ്യൂണിക്കേഷന്‍  നിയമം, 2023:

ടെലികമ്മ്യൂണിക്കേഷന്‍ നിയമം, 2023 കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളെ മാറ്റി കാലത്തിനനുസൃതമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അനുമതിക്കായുള്ള വ്യവസ്ഥകള്‍ ലളിതവത്കരിച്ചത്, പരമാവധി സ്‌പെക്ട്രം ഉപയോഗം, ദേശീയ സുരക്ഷാ ചട്ടക്കൂട്, Digital Bharat Nidhi , Regulatory Sandboxes തുടങ്ങിയ സംരഭങ്ങളിലൂടെ നവീകരണത്തിനുള്ള പ്രോത്സാഹനം പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

നിയമത്തിലെ 62 വകുപ്പുകളില്‍ 43 എണ്ണവും സര്‍ക്കാര്‍ നടപ്പിലാക്കി, സ്‌പെക്ട്രം മാനേജ്മെന്റ്, റെഗുലേറ്ററി സാന്‍ഡ്ബോക്സുകള്‍, ടെലികോം മാനദണ്ഡങ്ങള്‍ എന്നിവയ്ക്കായി നിയമങ്ങള്‍ തയ്യാറാക്കി വരികയാണ്.

(ii) പൗര കേന്ദ്രീകൃത സേവനങ്ങള്‍ക്കും സൈബര്‍ സുരക്ഷയ്ക്കും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍:

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഡിഒടി ആരംഭിച്ച സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ , 2024 ഡിസംബര്‍ വരെ ഒമ്പതു കോടി ആളുകള്‍ സന്ദര്‍ശിച്ചു. തട്ടിപ്പു വിവരങ്ങള്‍  റിപ്പോര്‍ട്ടു ചെയ്യാനും നഷ്ടപ്പെട്ട ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം തടയാനും മൊബൈല്‍ കണക്ഷനുകളുടെ ആധികാരികത പരിശോധിക്കാനും ഇതു പൗരന്മാരെ സഹായിക്കുന്നു.

ടെലികോം സംബന്ധിയായ തട്ടിപ്പുകള്‍ തടയുന്നതിന് പങ്കാളികള്‍ക്കിടയില്‍ വിവരങ്ങള്‍ പങ്കിടുന്നതിന് ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം (ഡിഐപി) ആരംഭിച്ചു.

വ്യാജ മൊബൈല്‍ കണക്ഷനുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ASTR പോലെ നിര്‍മ്മിതബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍. തട്ടിപ്പ് നടത്തിയതിന് 2.67 കോടി നമ്പറുകള്‍ വിച്ഛേദിക്കുകയും 70,895 സിം ഏജന്റുമാരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.

വ്യാജ അന്താരാഷ്ട്ര കോളുകള്‍ തടയുന്നതിനുള്ള ഒരു സംവിധാനം 2024 ഒക്ടോബറില്‍ ആരംഭിച്ചു, 24 മണിക്കൂറിനുള്ളില്‍ 1.35 കോടി കോളുകള്‍ വിജയകരമായി തടഞ്ഞു.

(iii) RoW പോര്‍ട്ടല്‍:

തീര്‍പ്പുകല്‍പ്പിക്കല്‍ സമയം 2019ല്‍ 448 ദിവസമായിരുന്നത് 2024ല്‍ 60 ദിവസമായി കുറച്ചു കൊണ്ട് റൈറ്റ് ഓഫ് വേ (RoW) ആപ്ലിക്കേഷനുകളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിന് ഗതിസഞ്ചാര്‍ പോര്‍ട്ടല്‍. ഇതു നിലവില്‍ വന്ന ശേഷം, ടവറുകള്‍ക്കും ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ക്കുമുള്ള 3.23 ലക്ഷം അപേക്ഷകള്‍ക്ക് അനുമതി നല്‍കി.

(iv) നാഷണല്‍ മാസ്റ്റര്‍ പ്ലാനിനുള്ള (NMP) ഗതിശക്തി സഞ്ചാര്‍ പോര്‍ട്ടല്‍:

13 ലക്ഷം റൂട്ട് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (OFC), 8.12 ലക്ഷം മൊബൈല്‍ ടവറുകള്‍, 2.29 ലക്ഷം PM-WANI Wi-Fi ഹോട്ട്സ്പോട്ടുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ടെലികോം ആസ്തികളുടെ രൂപരേഖ DoT തയ്യാറാക്കി.

(v) നടപ്പാക്കല്‍ ഭാരം ലഘൂകരിക്കല്‍:

നടപ്പാക്കല്‍ ഭാരം ലഘൂകരിക്കുന്നതിനായി കണ്ടെത്തിയ 114 എണ്ണത്തില്‍ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (BPO),  രജിസ്‌ട്രേഷന്‍, ടെലികോം ലൈസന്‍സിംഗ് പോലെ 109 എണ്ണത്തിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കി.  സരള്‍ സഞ്ചാര്‍ പോര്‍ട്ടല്‍ ടെലികോം ലൈസന്‍സ് വിതരണവും കാര്യക്ഷമമാക്കിയിട്ടുണ്ട്.

(vi) ദുരന്ത നിവാരണം:

മറ്റ് ഏജന്‍സികളുമായി സഹകരിച്ച്, അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് നിലവില്‍ നെറ്റ്വര്‍ക്കിന്റെ 80% ഉള്‍ക്കൊള്ളുന്ന പാന്‍-ഇന്ത്യ സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം DoT നടപ്പിലാക്കുന്നു.

C. 5G യും 6G യും

(i) 5G സേവനങ്ങള്‍ അവതരിപ്പിച്ചു:

2024 ഒക്ടോബറില്‍ 783 ജില്ലകളില്‍ 779 എണ്ണത്തിലും 5G സേവനങ്ങള്‍ ലഭ്യമായി. രാജ്യത്തുടനീളം 4.6 ലക്ഷം 5G BTSകള്‍ സ്ഥാപിച്ചു. 5G അവതരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രധാന സംരംഭങ്ങളില്‍  സ്പെക്ട്രം അലോക്കേഷന്‍, സാമ്പത്തിക പരിഷ്‌കരണങ്ങള്‍, റൈറ്റ് ഓഫ് വേ  (RoW) അംഗീകാരങ്ങള്‍ക്കായുള്ള ലളിതമായ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

(ii) 100 5G ലാബ് സംരംഭം നടപ്പിലാക്കല്‍:

2023 ഒക്ടോബറില്‍, 5G സാങ്കേതികവിദ്യകളുമായുള്ള വിദ്യാര്‍ത്ഥികളുടെ ഇടപഴകലും അക്കാദമിക്-ഇന്‍ഡസ്ട്രി സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങളില്‍ 100 5G യൂസ് കേസ് ലാബുകള്‍ സ്ഥാപിച്ചു.

(iii) 5G/6G ഹാക്കത്തോണ്‍:

നിര്‍മ്മിതബുദ്ധി അധിഷ്ഠിത നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, 5G പ്രക്ഷേപണം, തത്സമയ ഡ്രോണ്‍ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ നൂതന ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 ഓഗസ്റ്റില്‍ '5G, 6G ഹാക്കത്തോണ്‍' ആരംഭിച്ചു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024-ല്‍ വിജയിച്ച 15 ടീമുകള്‍ അവരുടെ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

(iv) ഭാരത് 6 ജി കാഴ്ചപ്പാടും, ഭാരത് 6 ജി സഹകരണവും:

2023 മാര്‍ച്ചില്‍ ആരംഭിച്ച ഭാരത് 6G കാഴ്ചപ്പാട്, 2030-ഓടെ ഇന്ത്യയെ 6G സാങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഭാരത് 6G സഹകരണം (B6GA)  6G ഗവേഷണവും വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതിന് അക്കാദമിക്, വ്യവസായം, ഗവണ്‍മെന്റ് എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു. 6G സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ആഗോള പങ്കാളികളുമായി B6GA ധാരണാപത്രം ഒപ്പുവച്ചു.

D. പദ്ധതികളും സംരംഭങ്ങളും

I. ഡിജിറ്റല്‍ ഭാരത് നിധി (DBN)

ഇന്ത്യന്‍ ടെലിഗ്രാഫ് (ഭേദഗതി) നിയമം, 2003 പ്രകാരം സ്ഥാപിതമായ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (USOF), ടെലികമ്മ്യൂണിക്കേഷന്‍ നിയമം, 2023 പ്രകാരം ഡിജിറ്റല്‍ ഭാരത് നിധി (DBN) എന്ന് പുനര്‍നാമകരണം ചെയ്തു. ഈ ഫണ്ട് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ടെലികോം സേവനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതേടൊപ്പം മൊബൈല്‍ സേവനങ്ങള്‍, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (OFC) പോലുള്ള അടിസ്ഥാന സൗകര്യങ്ങളിലേക്കും ശ്രദ്ധവയ്ക്കുന്നു. DBN-ന് കീഴിലെ പ്രധാന സംരംഭങ്ങള്‍:

i) ഭാരത് നെറ്റ്

എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും (GPs) ഗ്രാമങ്ങളിലേക്കും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കാനാണ് ഭാരത് നെറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് 2017 ഡിസംബറില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2024 ഡിസംബറോടെ, 692,428 കിലോമീറ്റര്‍ ഒഎഫ്സി സ്ഥാപിച്ചു, 2,14,313 ഗ്രാമപഞ്ചായത്തുകള്‍ സേവനത്തിന് സജ്ജമായി, 5,032 ഗ്രാമപഞ്ചായത്തുകള്‍ ഉപഗ്രഹം വഴി ബന്ധിപ്പിച്ചു. 2024 ഒക്ടോബറില്‍ 1,39,498 ടിബിയുടെ ഗണ്യമായ ഡാറ്റ ഉപയോഗത്തോടെ 11,97,444 FTTH കണക്ഷനുകള്‍ ഈ പ്രോജക്റ്റ്  വഴി സ്ഥാപിച്ചിട്ടുണ്ട്.

ii) വടക്ക്-കിഴക്കന്‍ മേഖലയ്ക്ക് (NER) സമഗ്ര ടെലികോം വികസന പദ്ധതി (CTDP)

വടക്കു കിഴക്കന്‍ മേഖലയില്‍, മൊബൈല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും ദേശീയപാതയോരങ്ങളിലും അതു ലഭ്യമാക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. 2024 ഡിസംബര്‍ വരെ 1358 ടവറുകള്‍ സ്ഥാപിച്ചു, കൂടാതെ 90% ടവറുകളിലൂടെയും 4G സേവനം നല്‍കി. ഇതിനുപുറമേ, അരുണാചൽ പ്രദേശിലും ആസാമിലും 1149 ടവറുകള്‍ സ്ഥാപിച്ചു.

(iii) ദ്വീപുകളിലെ ടെലികോം വികസനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കായി, സമുദ്രത്തിനടിയില്‍ക്കൂടിയുള്ള  OFC കണക്റ്റിവിറ്റി സ്ഥാപിക്കുകയും ഉപഗ്രഹ ബാന്‍ഡ്വിഡ്ത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ലക്ഷദ്വീപില്‍, കൊച്ചിയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഒരു സമുദ്രത്തിനടിയില്‍ക്കൂടിയുള്ള OFC പദ്ധതി 2024 ജനുവരിയില്‍ പൂര്‍ത്തിയാക്കുകയും 5G, FTTH സേവനങ്ങള്‍ സാധ്യമാക്കുകയും ചെയ്തു.
 
iv) മൊബൈൽ സേവനങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിലും LWE മേഖലകളിലും സേവനം ലഭ്യമാക്കി

 ഡിസംബർ 2024 ഓടെ അതിർത്തി ഗ്രാമം പദ്ധതിയിലൂടെ 319 ഗ്രാമങ്ങളിൽ 4G സേവനങ്ങൾ ലഭ്യമാക്കി.
 LWE ഘട്ടം - 1 ലൂടെ 209 ടവറുകൾ 4G ആയി ഉയർത്തി, അതേസമയം ഘട്ടം -2 ന്റെ സർവ്വേ നടപടികളും പുതിയ സൈറ്റുകളുടെ കമ്മീഷനിങ്ങും പുരോഗതിയിലാണ്.

v) 4G മൊബൈൽ സേവനങ്ങളുടെ പൂർത്തീകരണം

 4G സേവനം ലഭ്യമല്ലാത്ത രാജ്യത്തുടനീളം ഉള്ള ഗ്രാമങ്ങളിൽ അതിന്റെ പൂർത്തീകരണത്തിനായി 2022 ൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി . ഡിസംബർ 2024 ഓടെ 9,366 ഗ്രാമങ്ങളിലെ 7,332 സൈറ്റുകൾ കമ്മീഷൻ ചെയ്തു.

vi) ആസ്പിരേഷണൽ ജില്ല പദ്ധതി സ്കീം

 2024 ഡിസംബറോടെ 112 ആസ്പിരേഷണൽ ജില്ലകളിലെ മൊബൈൽ സേവനം ലഭ്യമല്ലാത്ത 502 ഗ്രാമങ്ങളിൽ 212 മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്തു. മറ്റൊരു പദ്ധതി പ്രകാരം 44 ആസ്പിറേഷണൽ ജില്ലകളിലെ 7,287 ഗ്രാമങ്ങളിലെ 2,387 സൈറ്റുകൾ കമ്മീഷൻ ചെയ്തു.

II. ടെലികോം സാങ്കേതികവിദ്യാ വികസന ഫണ്ട് (Technology Development Fund,TTDF)
 
 അക്കാഡമിയ, സ്റ്റാർട്ടപ്പുകൾ, വ്യവസായം എന്നിവയുടെ സഹകരണത്തോടെ ഗ്രാമാധിഷ്ഠിത സാങ്കേതികവിദ്യകളിൽ TTDF ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. DBN ന്റെ 5 ശതമാനമാണ് TTDF ന് അനുവദിച്ചിരിക്കുന്നത്. 2024 ഡിസംബറോടെ 552 കോടി രൂപയുടെ 132 നിർദ്ദേശങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. 5G, 6G, IoT, M2M സാങ്കേതികവിദ്യകൾ എന്നീ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. 111 നിർദ്ദേശങ്ങൾ 6G സാങ്കേതികവിദ്യയുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

III. വാർത്താവിനിമയ നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾക്കായി ഉൽപാദനത്തിൽ അധിഷ്ഠിതമായ ഉത്തേജനപ ദ്ധതി
 2021 ഏപ്രിലിൽ നിലവിൽ വന്ന PLI പദ്ധതി പ്രകാരം വാർത്താവിനിമയ നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് 12,195 കോടി രൂപയുടെ സഹായം ലഭ്യമാക്കുന്നു.
 2023-24 സാമ്പത്തിക വർഷത്തിൽ ടെലികോം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവിപണനം 500 ശതമാനം വർദ്ധിച്ച് 29,726 കോടിയിലെത്തി . 2024 ഒക്ടോബറിൽ, പദ്ധതിപ്രകാരം 68,790 രൂപയുടെ വിപണനം 13,007 കോടിയുടെ കയറ്റുമതി എന്നിവയിലൂടെ 3,998 കോടി രൂപയുടെ നിക്ഷേപവും ലഭ്യമായി.

IV. സഞ്ചാർ മിത്ര

 മൊബൈലുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, മൊബൈൽ സുരക്ഷ, വാർത്താവിനിമയ വകുപ്പിന്റെ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ,
 സഞ്ചാർ മിത്രങ്ങൾ, ബോധവൽക്കരണം നടത്തിവരുന്നു. 28 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250ലേറെ സഞ്ചാർ മിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

V. സ്പെക്ട്രം ലേലം
 2024 ജൂണിൽ വാർത്താവിനിമയ വകുപ്പ് വിവിധ ബാൻഡുകളിൽ സ്പെക്ട്രം ലേലം നടത്തി (800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 GHz എന്നിങ്ങനെ). ടെലികോം സേവന ദാതാക്കളുടെ ആവശ്യമനുസരിച്ച് ആകെ 10,522.35 MHz സ്പെക്ട്രം ആണ് ലേലം ചെയ്തത്. ഇതിൽ 141.4 MHz 11,340 കോടി രൂപയ്ക്കാണ് വിൽക്കപ്പെട്ടത്.

E. പ്രധാന സംഭവങ്ങൾ

I. ലോക വാർത്താവിനിമയ നിലവാര നിർണയ അസംബ്ലി (WTSA) സംഘടിപ്പിച്ചു
 ന്യൂഡൽഹിയിൽ ഒക്ടോബർ 14 മുതൽ 24 വരെ നടന്ന WTSA 2024, ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണ്. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയന്റെ (ITU) നാലു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന യോഗത്തിനാണ് രാജ്യം ആതിഥേയത്വം വഹിച്ചത്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, AI സാങ്കേതികവിദ്യ, സുസ്ഥിര ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ ഇന്ത്യ പുതിയ പ്രമേയങ്ങൾ നിർദ്ദേശിച്ചു. ITU-T പഠന ഗ്രൂപ്പുകളിലെ ഇന്ത്യയുടെ നേതൃത്വം, വളർന്ന് 10 പഠന ഗ്രൂപ്പുകളിലേക്ക് വ്യാപിച്ചു. ആഗോള കണക്ടിവിറ്റി, സൈബർ സുരക്ഷ, സുസ്ഥിരത, AI, 6G പോലെയുള്ള വളർന്നുവരുന്ന സാങ്കേതിക വിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് എടുത്തുകാണിക്കുന്നതായിരുന്നു യോഗം.

II. ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2024
 ഒക്ടോബർ 15 മുതൽ 18 വരെ നടന്ന IMC 2024, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, 6G തുടങ്ങി വളർന്നുവരുന്ന സാങ്കേതിക വിദ്യകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. "ഭാവി ഇപ്പോഴാണ്" എന്നതായിരുന്നു പ്രമേയം. 920 സ്റ്റാർട്ടപ്പുകൾ, 100 നിക്ഷേപകർ എന്നിവർ ഉൾപ്പെടെ 1.75 ലക്ഷത്തിലേറെ പേർ പങ്കെടുത്തു. 5G, 6G, AI, ഹരിത ടെലികോം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു . അന്താരാഷ്ട്ര 6G സിമ്പോസിയം, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ് എന്നീ സെഷനുകൾ ശ്രദ്ധേയമായി. ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്കുള്ള പങ്ക് എടുത്തുകാണിക്കുന്നതായിരുന്നു യോഗം.

III. മറ്റു പ്രധാന സംഭവങ്ങൾ

 2024 ഫെബ്രുവരിയിൽ നടന്ന
 "രണ്ടാമത് അന്താരാഷ്ട്ര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺക്ലേവ് "  ക്വാണ്ടം സാങ്കേതികവിദ്യയിലെ പ്രഗൽഭരെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. 2024 മാർച്ചിൽ നടന്ന ITU/FAO ശില്പശാലയിൽ, , കാർഷിക മേഖലയിലെ സമൂല പരിവർത്തനം: കൃഷിയിലെ ഡിജിറ്റൽ പരിവർത്തനം” എന്ന റിപ്പോർട്ട് പുറത്തിറക്കി. കാർഷിക മേഖലയിൽ മാറ്റം വരുത്തുന്നതിൽ IoT യ്ക്കും AI യ്ക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

F. ആഗോളസൂചികകളിൽ ഇന്ത്യയുടെ റാങ്കിംഗ്

 ഇന്ത്യയുടെ ആഗോള ഡിജിറ്റൽ സാന്നിധ്യം ശക്തമായതിന്റെ പ്രതിഫലനമാണ് നെറ്റ്‌വർക്ക് റെഡിനെസ്സ് ഇൻഡക്സ്(NRI) 2024 ൽ നമ്മുടെ റാങ്കിംഗ് മെച്ചപ്പെട്ടത്. 2023 60-ാo സ്ഥാനത്തായിരുന്നത് 49 ലേക്ക് ഉയർന്നു. ഡിജിറ്റൽ പരിവർത്തനത്തിൽ വളർന്നുവരുന്ന ഇന്ത്യയുടെ നേതൃത്വത്തെയാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്. 2024 ലെ ആഗോള സൈബർ സുരക്ഷാ സൂചിക യിൽ 100 ൽ 98.49 സ്കോർ നേടി ഉയർന്ന സ്ഥാനത്തെത്തി. സൈബർ സുരക്ഷാ പ്രവർത്തനങ്ങളിലുള്ള രാജ്യത്തിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത് .
 
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : https://pib.gov.in/PressReleseDetail.aspx?PRID=2088195&reg=3&lang=1

(Release ID: 2089580) Visitor Counter : 94


Read this release in: Hindi , English , Urdu