ആണവോര്‍ജ്ജ വകുപ്പ്‌
azadi ka amrit mahotsav

ആണവോർജ്ജ വകുപ്പ് വർഷാന്ത്യ അവലോകനം  2024

Posted On: 24 DEC 2024 11:26AM by PIB Thiruvananthpuram
ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ച് (AMD), യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL), ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ് (NFC), ഹെവി വാട്ടർ ബോർഡ് (HWB), ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL), ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL), ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (BHAVINI), ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC), ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR) എന്നിവ ആണവോർജ്ജ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചു.

ഇന്ത്യയിലെ ആദ്യ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR 500 MW) സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചു. പ്രധാന വെസ്സലിൽ പ്രാഥമിക സോഡിയം നിറയ്ക്കൽ പ്രക്രിയ, നിറച്ച സോഡിയം പമ്പുകളുടെ ശുദ്ധീകരണം, 4 സോഡിയം പമ്പുകളുടെയും കമ്മീഷൻ ചെയ്യൽ, കോർ ലോഡിംഗ് എന്നിവയ്ക്ക് ശേഷം  2024 മാർച്ച് 4-ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യത്തെ കൺട്രോൾ റോഡ് ലോഡ് ചെയ്തു.

ഇന്ത്യയിൽ ആണവോർജ്ജ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള അനുബന്ധ സംയുക്ത സംരംഭ കരാറിൽ NPCIL ഉം NTPC  ഉം ഒപ്പുവച്ചു. NPCIL -  NTPC സംയുക്ത സംരംഭമായ A JV ASHVINI ആണവ നിലയങ്ങൾ നിർമ്മിക്കുകയും നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.

മിതമായ നിരക്കിൽ കാൻസർ പരിചരണവും തദ്ദേശീയ വികസനവും വാണിജ്യവൽക്കരണവും റേഡിയോ ഫാർമസ്യൂട്ടിക്കൽസ് വിതരണവും ഉറപ്പാക്കിക്കൊണ്ട് ആരോഗ്യ പരിരക്ഷ, പരിപാലന മേഖലകളിലും ആണവോർജ്ജ വകുപ്പ് സംഭാവനകൾ  നൽകുന്നു.

ടാറ്റ മെമ്മോറിയൽ സെൻ്ററിൻ്റെ നേതൃത്വത്തിലുള്ള 362 അംഗ ശൃംഖലയായ നാഷണൽ ക്യാൻസർ ഗ്രിഡ് (NCG) ഇന്ത്യയിലെ 60% കാൻസർ കേസുകളും ചികിത്സിക്കുന്നു. കൂടാതെ ലോകാരോഗ്യ സംഘടനയുടെ, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ/ കാൻസർ സെൻ്ററുകളുടെ ശൃംഖലയായ SEACan Grid സ്ഥാപിക്കുന്നതിനും പിന്തുണ നൽകി. ലോകാരോഗ്യ സംഘടനയുടെ (WHO) സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണൽ ഓഫീസാണ് ഇത് ഏകോപിപ്പിക്കുന്നത്. തെക്ക്-കിഴക്കൻ ഏഷ്യയിലുടനീളം മികച്ച ചികിത്സാ രീതികൾ പങ്കിടാനും കാൻസർ നിയന്ത്രണം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.

ലഡാക്കിലെ ഹാൻലെയിലെ മേജർ അറ്റ്‌മോസ്‌ഫെറിക് ചെറൻകോവ് എക്‌സ്‌പെരിമെൻ്റ് (MACE) ഒബ്‌സർവേറ്ററി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും (സമുദ്രനിരപ്പിൽനിന്നുളള ഉയരം) രണ്ടാമത്തെ ഏറ്റവും വലുതുമായ ചെരെങ്കോവ് ദൂരദർശിനി TIFR മുംബൈ കാമ്പസിൽ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഫീൽഡ് സ്കാനിംഗ് ടെറാഹെർട്സ് മൈക്രോസ്കോപ്പ് ഉപകരണത്തിന് 0.01എംഎം കൃത്യതയോടെ ടെറാഹെർട്സ് വികിരണം കണ്ടെത്താനാകും.

ECIL രണ്ട് ഗാമാ അയണൈസേഷൻ ചേമ്പറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്: അപകടസമയത്ത് ലൈറ്റ് വാട്ടർ റിയാക്ടറുകളിൽ ഉയർന്ന ഗാമാ റേഡിയേഷൻ (100 mR/hr മുതൽ 107 R/hr വരെ) കണ്ടുപിടിക്കുന്നതിനുള്ള ഒന്നും, 25 KeV ൽ താഴെ ഊർജ്ജമുള്ള ലോ-എനർജി ഗാമാ വികിരണം കണ്ടെത്തുന്നതിനുള്ള മറ്റൊന്നും (100 µR/hr മുതൽ 5 R/hr വരെ).

ഭൂകമ്പസമയത്ത് ആണവ നിലയത്തിലെ ഘടനകളുടെയും ഉപകരണങ്ങളുടെയും ദോളന പ്രതികരണം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള സുപ്രധാനമായ സ്ട്രോങ് മോഷൻ സീസ്മിക് ഇൻസ്ട്രുമെൻ്റേഷൻ സിസ്റ്റം ECIL വികസിപ്പിച്ചെടുത്തിട്ടുണ്ട്.

RRCAT വികസിപ്പിച്ച 'മത്സ്യ'യും (MATSYA -Marine Advanced Transportation and Storage Yantra) മറ്റൊരു വകഭേദമായ 'ശിവായ്' ഉം (SHIVAY -SheetalVahakYantra)  തിരുവനന്തപുരം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി 'സാഗർ നരിത' എന്ന മത്സ്യബന്ധന യാനത്തിൽ വിജയകരമായി പരീക്ഷിച്ചു.

ദേശീയ ശാസ്ത്ര സാങ്കേതിക അവാർഡുകൾ

HBNI-ൽ നിന്നുള്ള ഡോ. A. K. ത്യാഗിയും SINP-യിൽ നിന്നുള്ള പ്രൊഫ. നബ മണ്ഡലും യഥാക്രമം ആണവോർജം, ഭൗതികശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാൻ ശ്രീ പുരസ്‌കാരം നേടി.
b) പ്രഫ. വിവേക് പോൾഷെട്ടിവാറിന് രസതന്ത്ര മേഖലയിൽ വിജ്ഞാൻ യുവ പുരസ്‌കാരം ലഭിച്ചു. സർക്കാർ ഈ വർഷം ഏർപ്പെടുത്തിയ രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരത്തിൻ്റെ ഭാഗമാണ് ഈ അവാർഡുകൾ.
 
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 

(Release ID: 2089521) Visitor Counter : 67