ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

 ഉപരാഷ്ട്രപതിയുടെ നവവൽസര ആശംസാസന്ദേശം

Posted On: 31 DEC 2024 8:51PM by PIB Thiruvananthpuram
2025-ൽ പ്രവേശിക്കുന്ന ഈ അവസരത്തിൽ  എല്ലാ പൗരന്മാർക്കും ഊഷ്മളമായ ആശംസകൾ - നമ്മുടെ റിപ്പബ്ലിക്കിൻ്റെ യാത്രയിലെ ഒരു സുപ്രധാന ഘട്ടമാണിത് .

ഈ വർഷം നമ്മുടെ ഭരണഘടനയുടെ ശതാബ്ദിയുടെ അവസാന പാദത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു - ഭരണഘടനാ മൂല്യങ്ങളോടുള്ള നമ്മുടെ ജനാധിപത്യത്തിൻ്റെ ശാശ്വതമായ പ്രതിബദ്ധതയും ആഗോള സാമ്പത്തിക കേന്ദ്രമായി ഉയർന്നുവരുന്നതും പ്രതിഫലിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇത് .


2047-ൽ 'വികസിത് ഭാരത്' എന്നതിലേക്ക് മുന്നേറുമ്പോൾ നമ്മുടെ ഭരണഘടനാ നിർമ്മാതാക്കളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കേണ്ട സമയമാണിത്.

ഈ പുതുവർഷം ആരംഭിക്കുമ്പോൾ, പൗരാവകാശങ്ങൾ, സ്വാശ്രയത്വം, സാമൂഹിക ഐക്യം എന്നിവയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ട്, ഇന്ത്യയുടെ അതുല്യമായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.


രാഷ്ട്രത്തെ ഒന്നാമതായി നിലനിർത്താനുള്ള ദൃഢനിശ്ചയത്തോടെ ജനാധിപത്യ മൂല്യങ്ങൾ പരിപോഷിപ്പിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാം.

എല്ലാവർക്കും സന്തോഷകരവും ലക്ഷ്യബോധമുള്ളതുമായ പുതുവർഷം ആശംസിക്കുന്നു!
 
SKY

(Release ID: 2089166) Visitor Counter : 14


Read this release in: English , Urdu , Marathi