പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
Posted On:
06 DEC 2024 8:07PM by PIB Thiruvananthpuram
ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നീതി, സമത്വം, മാനവികതയുടെ സംരക്ഷണം എന്നീ മൂല്യങ്ങൾക്കായി ശ്രീ ഗുരു തേഗ് ബഹാദുർ ജി കാട്ടിയ സമാനതകളില്ലാത്ത ധൈര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ നീതി, സമത്വം, മാനവികതയുടെ സംരക്ഷണം എന്നീ മൂല്യങ്ങൾക്കുവേണ്ടിയുള്ള സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ ധൈര്യവും ത്യാഗവും നാം അനുസ്മരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ഉറച്ചുനിൽക്കാനും നിസ്വാർഥസേവനം നടത്താനും അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹം നൽകിയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മെ വളരെയേറെ പ്രചോദിപ്പിക്കുന്നു.”
“ਸ੍ਰੀ ਗੁਰੂ ਤੇਗ਼ ਬਹਾਦਰ ਜੀ ਦੇ ਸ਼ਹੀਦੀ ਦਿਹਾੜੇ 'ਤੇ, ਅਸੀਂ ਨਿਆਂ, ਬਰਾਬਰੀ ਅਤੇ ਮਨੁੱਖਤਾ ਦੀ ਰਾਖੀ ਦੀਆਂ ਕਦਰਾਂ-ਕੀਮਤਾਂ ਲਈ ਲਾਸਾਨੀ ਦਲੇਰੀ ਅਤੇ ਤਿਆਗ ਨੂੰ ਯਾਦ ਕਰਦੇ ਹਾਂ। ਉਨ੍ਹਾਂ ਦੀਆਂ ਸਿੱਖਿਆਵਾਂ ਸਾਨੂੰ ਮਾੜੇ ਹਾਲਾਤ ਵਿੱਚ ਵੀ ਦ੍ਰਿੜ੍ਹ ਰਹਿਣ ਅਤੇ ਨਿਰਸੁਆਰਥ ਸੇਵਾ ਕਰਨ ਲਈ ਪ੍ਰੇਰਿਤ ਕਰਦੀਆਂ ਹਨ। ਏਕਤਾ ਅਤੇ ਭਾਈਚਾਰੇ ਦਾ ਉਨ੍ਹਾਂ ਦਾ ਸੁਨੇਹਾ ਵੀ ਸਾਨੂੰ ਬਹੁਤ ਪ੍ਰੇਰਿਤ ਕਰਦਾ ਹੈ।”
*
***
AT
(Release ID: 2081796)
Visitor Counter : 28
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada