വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും അംഗീകാരം
Posted On:
06 DEC 2024 8:02PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതിന് അംഗീകാരം നൽകി. കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും മന്ത്രിസഭാസമിതി അംഗീകാരം നൽകി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കേന്ദ്ര വിദ്യാലയ പദ്ധതിക്ക് (കേന്ദ്രമേഖലാപദ്ധതി) കീഴിലുള്ള എല്ലാ ക്ലാസുകളിലും രണ്ട് അധിക വിഭാഗങ്ങൾ ചേർക്കുന്നത്. ഈ 86 കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.
2025-26 മുതലുള്ള എട്ട് വർഷ കാലയളവിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിനും മൊത്തം 5872.08 കോടി രൂപ (ഏകദേശം) ആവശ്യമാണ്. ഇതിൽ 2862.71 കോടി രൂപയുടെ മൂലധനച്ചെലവും (ഏകദേശം) 3009.37 കോടി രൂപ (ഏകദേശം) പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു.
മോസ്കോ, കാഠ്മണ്ഡു, ടെഹ്റാൻ എന്നീ വിദേശമേഖലകളിലെ 3 ഉൾപ്പെടെ നിലവിൽ പ്രവർത്തനക്ഷമമായ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. മൊത്തം 13.56 ലക്ഷം (ഏകദേശം) വിദ്യാർഥികൾ ഈ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്നു.
ഏകദേശം 960 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സമ്പൂർണ കേന്ദ്രീയ വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിന് സംഘടന നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിനാൽ, 960 x 86 = 82,560 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു സമ്പൂർണ കേന്ദ്രീയ വിദ്യാലയം 63 പേർക്ക് തൊഴിൽ നൽകുന്നു. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണം 33 പുതിയ തസ്തികകൾ കൂട്ടിച്ചേർക്കും. ഇതും 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ അംഗീകാരവും 5388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലെയും വിവിധ സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നിരവധി വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സ്ഥലംമാറ്റപ്പെടുന്ന കേന്ദ്ര ഗവണ്മെന്റ്/സൈനിക ജീവനക്കാരുടെ മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയങ്ങളുടെ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകിയത്. തൽഫലമായി, ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിറ്റായി “സെൻട്രൽ സ്കൂൾസ് ഓർഗനൈസേഷൻ” ആരംഭിച്ചു. തുടക്കത്തിൽ, 1963-64 അധ്യയന വർഷത്തിൽ ഡിഫൻസ് സ്റ്റേഷനുകളിലെ 20 റെജിമെന്റൽ സ്കൂളുകൾ സെൻട്രൽ സ്കൂളുകളായി ഏറ്റെടുത്തു.
പ്രതിരോധ-അർധസൈനിക സേനകൾ ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ സ്ഥലംമാറ്റാവുന്നതും അല്ലാത്തതുമായ ജീവനക്കാരുടെ ആശ്രിതരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കേന്ദ്രീയ വിദ്യാലയങ്ങൾ പ്രാഥമികമായി തുറന്നിരിക്കുന്നത്. രാജ്യത്തെ വിദൂരവും അവികസിതവുമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ കുട്ടികൾക്കും ഇവ പ്രയോജനം ചെയ്യുന്നു.
ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച്, മിക്കവാറും എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളെയും പിഎം ശ്രീ സ്കൂളുകളായി മാറ്റിയിട്ടുണ്ട്. ഇവയിൽ എൻഇപി 2020 നടപ്പാക്കുകയും മറ്റുള്ള സ്കൂളുകൾക്കു മാതൃകയായി പ്രവർത്തിപ്പിക്കുകയും ചെയ്യും. ഗുണനിലവാരമുള്ള അധ്യാപനം, നൂതന അധ്യാപനരീതി, കാലികമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ കാരണം കേന്ദ്രീയ വിദ്യാലയങ്ങൾ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന സ്കൂളുകളാണ്. ഓരോ വർഷവും കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ തുടർച്ചയായ വർധനയുണ്ടായിട്ടുണ്ട്. കൂടാതെ സിബിഎസ്ഇ നടത്തുന്ന ബോർഡ് പരീക്ഷകളിൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പ്രകടനം എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മികച്ചതാണ്.
അനുബന്ധം
86 (പുതിയ 85ഉം നിലവിലുള്ള ഒന്നും) കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക
സംസ്ഥാനം /കേന്ദ്രഭരണപ്രദേശം
|
ക്രമനമ്പർ
|
നിർദേശം
|
പുതുതായി ആരംഭിക്കുന്ന 85 കേന്ദ്രീയ വിദ്യാലയങ്ങൾ
|
ആന്ധ്രപ്രദേശ്
|
-
|
അനകപ്പള്ളി, അനകപ്പള്ളി ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
വലസപ്പള്ളി ഗ്രാമം, മദനപ്പള്ളി മണ്ഡലം, ചിറ്റൂർ ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
പാലസമുദ്രം ഗ്രാമം, ഗോരന്തല മണ്ഡലം, ശ്രീ സത്യ സായി ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
തല്ലപ്പള്ളി വില്ലേജ്, മച്ചേർള മണ്ഡലം, ഗുണ്ടൂർ ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
നന്ദിഗാമ, കൃഷ്ണ ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
റോമ്പിചെർല ഗ്രാമം, നരസരോപേട്ട് ഡിവിഷൻ, ഗുണ്ടൂർ ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
നുസ്വിദ്, കൃഷ്ണ ജില്ല (ഇപ്പോൾ ഏലൂരു ജില്ല)
|
ആന്ധ്രപ്രദേശ്
|
-
|
ധോനെ, നന്ദ്യാൽ ജില്ല
|
ആന്ധ്രപ്രദേശ്
|
-
|
പീതാപൂൾ, ലോവർ സുബൻസിരി
|
അസം
|
10.
|
ജാഗിറോഡ്, മോറിഗാവ് ജില്ല
|
ഛത്തീസ്‌ഗഢ്
|
-
|
മുംഗേലി, ജില്ല- മുംഗേലി
|
ഛത്തീസ്‌ഗഢ്
|
12.
|
സൂരജ്പൂർ, സൂരജ്പൂർ ജില്ല
|
ഛത്തീസ്‌ഗഢ്
|
13.
|
ബെമെതാര ജില്ല, ഛത്തീസ്ഗഢ്
|
ഛത്തീസ്‌ഗഢ്
|
14.
|
ഹസൗദ്, ജാഞ്ജ്ഗീർ ചമ്പ ജില്ല
|
ഗുജറാത്ത്
|
15.
|
ചക്കർഗഢ്, അമ്രേലി ജില്ല
|
ഗുജറാത്ത്
|
16.
|
ഒഗ്നാജ്, അഹമ്മദാബാദ് ജില്ല
|
ഗുജറാത്ത്
|
17.
|
വെരാവൽ, ഗിർ-സോമനാഥ് ജില്ല
|
ഹിമാചൽ പ്രദേശ്
|
18.
|
റിരി കുത്തേര, കാൻഗ്ര ജില്ല
|
ഹിമാചൽ പ്രദേശ്
|
19.
|
ഗോകുൽനഗർ, ഊപ്പർ ഭഞ്ജാൽ, ഉന ജില്ല
|
ഹിമാചൽ പ്രദേശ്
|
-
|
നന്ദപുർ, ഉന ജില്ല
|
ഹിമാചൽ പ്രദേശ്
|
21.
|
തുനാഗ്, മാണ്ഡി ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
ഗൂൽ, റമ്പാൻ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
റമ്പാൻ, റമ്പാൻ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
ബാനി, കഠ്വ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
രാംകോട്ട്, കഠ്വ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
റിയാസി, റിയാസി ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
കത്ര (കക്രിയാൽ), റിയാസി ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
രത്‌നിപോര, പുൽവാമ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
ഗലാൻഡർ (ചന്ധര), പുൽവാമ ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
മുഗൾ മൈതാൻ, കിസ്ത്വാർ ജില്ല
|
ജമ്മു കശ്മീർ (UT)
|
31.
|
ഗുൽപൂർ, പൂഞ്ച് ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
ഡ്രഗ്മുല്ല, കുപ്വാര ജില്ല
|
ജമ്മു കശ്മീർ (UT)
|
-
|
വിജയ്പൂർ, സാംബ ജില്ലാ
|
ജമ്മു കശ്മീർ (UT)
|
-
|
പഞ്ചാരി, ഉധംപൂർ ജില്ല
|
ഝാർഖണ്ഡ്
|
-
|
ബർവാദിഹ്, ലത്തേഹാർ (റെയിൽവേ) ജില്ല
|
ഝാർഖണ്ഡ്
|
-
|
ധന്വാർ ബ്ലോക്ക്, ഗിരിദിഹ് ജില്ല
|
കർണാടക
|
-
|
മുദ്നാൽ ഗ്രാമം, യാദ്ഗിരി ജില്ല
|
കർണാടക
|
-
|
കുഞ്ചിഗനാൽ ഗ്രാമം, ചിത്രദുർഗ ജില്ല
|
കർണാടക
|
-
|
എലർഗി (ഡി) ഗ്രാമം, സിന്ധനൂർ താലൂക്ക്, റായ്ച്ചൂർ ജില്ല
|
കേരളം
|
-
|
തൊടുപുഴ, ഇടുക്കി ജില്ല
|
മധ്യപ്രദേശ്
|
41.
|
അശോക് നഗർ, അശോക് നഗർ ജില്ല
|
മധ്യപ്രദേശ്
|
-
|
നഗ്ദ, ഉജ്ജയിൻ ജില്ല
|
മധ്യപ്രദേശ്
|
-
|
മൈഹാർ, സത്ന ജില്ല
|
മധ്യപ്രദേശ്
|
-
|
തിരോഡി, ബാലഘാട്ട് ജില്ലാ
|
മധ്യപ്രദേശ്
|
-
|
ബർഘാട്ട്, സിയോനി ജില്ല
|
മധ്യപ്രദേശ്
|
-
|
നിവാരി, നിവാരി ജില്ലാ
|
മധ്യപ്രദേശ്
|
-
|
ഖജുരാഹോ, ഛത്തർപുർ ജില്ല
|
മധ്യപ്രദേശ്
|
-
|
ഝിഝാരി, കട്നി ജില്ല
|
മധ്യപ്രദേശ്
|
-
|
സബൽഗഢ്, മൊറേന ജില്ല
|
മധ്യപ്രദേശ്
|
-
|
നർസിങ്ഗഢ്, രാജ്ഗഢ് ജില്ല
|
മധ്യപ്രദേശ്
|
51.
|
CAPT (സെൻട്രൽ അക്കാദമി പോലീസ് ട്രെയിനിംഗ്) ഭോപ്പാൽ, കൻഹാസയ്യ
|
മഹാരാഷ്ട്ര
|
-
|
അകോള, അകോള ജില്ല
|
മഹാരാഷ്ട്ര
|
-
|
NDRF ക്യാമ്പസ്, സുദുംബരെ, പുണെ
|
മഹാരാഷ്ട്ര
|
-
|
നചാനെ, രത്നഗിരി ജില്ല
|
ഡൽഹി NCT (UT)
|
-
|
ഖജൂരി ഖാസ് ജില്ല- വടക്കുകിഴക്കൻ ഡൽഹി
|
ഒഡിഷ
|
-
|
റെയിൽവേ തിത്‌ലഗഢ്, ബോലാംഗിർ ജില്ല
|
ഒഡിഷ
|
-
|
പട്‌നാഗഢ്, ബോലാംഗിർ ജില്ല
|
ഒഡിഷ
|
-
|
ITBP ഖുർദ, ഖുർദ ജില്ല
|
ഒഡിഷ
|
-
|
ആത്മല്ലിക്, അംഗുൽ ജില്ല
|
ഒഡിഷ
|
-
|
കുചിന്ദ, സംബൽപുർ ജില്ല
|
ഒഡിഷ
|
61.
|
ധെങ്കനൽ (കാമാഖ്യനഗർ)
|
ഒഡിഷ
|
-
|
ജയ്പുർ, കോരാപുട്ട് ജില്ല
|
ഒഡിഷ
|
-
|
തൽച്ചർ, അംഗുൽ ജില്ല
|
രാജസ്ഥാൻ
|
-
|
AFS ഫലോഡി, ജോധ്പുർ ജില്ല
|
രാജസ്ഥാൻ
|
-
|
ബിഎസ്എഫ് സത്രാന, ശ്രീഗംഗാനഗർ ജില്ല
|
രാജസ്ഥാൻ
|
-
|
ബിഎസ്എഫ് ശ്രീകരൻപൂർ, ശ്രീഗംഗാനഗർ ജില്ല
|
രാജസ്ഥാൻ
|
-
|
ഹിന്ദൗൺ സിറ്റി, കരൗലി ജില്ല
|
രാജസ്ഥാൻ
|
-
|
മെർത്ത സിറ്റി, നാഗൗർ ജില്ല
|
രാജസ്ഥാൻ
|
-
|
രാജ്സമന്ദ്, രാജ്സമന്ദ് ജില്ല
|
രാജസ്ഥാൻ
|
-
|
രാജ്ഗഢ്, അൽവാർ ജില്ല
|
രാജസ്ഥാൻ
|
71.
|
ഭീം, രാജ്സമന്ദ് ജില്ല
|
രാജസ്ഥാൻ
|
-
|
മഹ്വ, ഡൗസ ജില്ല
|
തമിഴ്‌നാട്
|
-
|
തേനി, തേനി ജില്ല
|
തമിഴ്‌നാട്
|
-
|
പിള്ളയാർപട്ടി, തഞ്ചാവൂർ ജില്ല
|
ത്രിപുര
|
-
|
ഉദയ്പുർ, ഗോമതി ജില്ല
|
ത്രിപുര
|
-
|
ധർമ്മനഗർ, വടക്കൻ ത്രിപുര ജില്ല
|
ഉത്തർപ്രദേശ്
|
-
|
പയാഗ്പുർ, ജൗൻപുർ ജില്ല
|
ഉത്തർപ്രദേശ്
|
-
|
മഹാരാജ്ഗഞ്ജ്, മഹാരാജ്ഗഞ്ജ് ജില്ല
|
ഉത്തർപ്രദേശ്
|
-
|
ബിജ്‌നോർ, ബിജ്‌നോർ ജില്ല
|
ഉത്തർപ്രദേശ്
|
-
|
ചാന്ദ്പുർ, അയോധ്യ ജില്ല
|
ഉത്തർപ്രദേശ്
|
81.
|
കനൗജ്, കനൗജ് ജില്ല
|
ഉത്തരാഖണ്ഡ്
|
-
|
നരേന്ദ്ര നഗർ, തെഹ്രി ഗഢ്വാൾ ജില്ല
|
ഉത്തരാഖണ്ഡ്
|
-
|
ദ്വാരഹത്ത്, അൽമോറ ജില്ല
|
ഉത്തരാഖണ്ഡ്
|
-
|
കോട്ദ്വാർ, പൗരി ഗഢ്വാൾ ജില്ല
|
ഉത്തരാഖണ്ഡ്
|
-
|
മദൻ നേഗി, തെഹ്രി ഗഢ്വാൾ ജില്ല
|
എല്ലാ ക്ലാസുകളിലും 2 അധിക വിഭാഗങ്ങൾ ചേർത്തുകൊണ്ട് നിലവിലുള്ള ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണം
|
കർണാടക
|
86.
|
KV ശിവമൊഗ്ഗ, ശിവമൊഗ്ഗ ജില്ല
|
****
AT
(Release ID: 2081793)
|