സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറുടെ 69-ാമത് മഹാപരിനിർവാൺ ദിവസത്തിൽ പാർലമെൻ്റ് ഹൗസ് കാമ്പസിലെ പ്രേരണ സ്ഥലത്ത് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 06 DEC 2024 5:21PM by PIB Thiruvananthpuram

ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറുടെ 69-ാമത് മഹാപരിനിർവാൺ ദിവസ് അനുസ്മരണത്തോടനുബന്ധിച്ചു ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര മന്ത്രിമാർ, പാർലമെൻ്റംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കേന്ദ്രഗവൺമെൻ്റിൻ്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനു വേണ്ടി ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF) ഇന്ന് ന്യൂഡൽഹിയിൽ പാർലമെൻ്റ് ഹൗസ് കാമ്പസിലെ ബാബാസാഹെബ് അംബേദ്കറുടെ പ്രതിമയ്ക്ക് സമീപമുള്ള പ്രേരണ സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്.


"ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്കർ ഒരു പ്രമുഖ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും ആയിരുന്നു.അദ്ദേഹം ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുകയും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്തു. "കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാർ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സിൽ' കുറിച്ചു. ഡോ.അംബേദ്കർ നിർമ്മിച്ച ഭരണഘടന ഇന്ത്യയ്ക്കും ലോകത്തിനും പ്രസക്തമായത് പോലെ ആ മഹാനായ നേതാവിൻ്റെ ആദർശങ്ങളും പ്രചോദനാത്മകമായ ജീവിതവും ഇന്നും എല്ലാവർക്കും മാതൃകാപരമാണെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.


ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രേരണ സ്ഥലം പൊതുജനങ്ങൾക്കായി തുറന്നിരുന്നു. കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ബാബാസാഹിബ് ഡോ. ബി.ആർ. അംബേദ്കറിന് ആദരമർപ്പിക്കാൻ എത്തിയത്.

***************


(Release ID: 2081679) Visitor Counter : 19


Read this release in: English , Urdu , Hindi