പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര ജീവനക്കാർക്കുള്ള 2025 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

Posted On: 24 OCT 2024 1:43PM by PIB Thiruvananthpuram

2025 ലെ പൊതു അവധികൾ സംബന്ധിച്ചു കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2024 ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2025 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ

മകര സംക്രാന്തി/പൊങ്കൽ

ജനുവരി 14

റിപബ്ലിക്ക് ദിനം

ജനുവരി 26

മഹാശിവരാത്രി

ഫെബ്രുവരി 26

ഈദുൾ ഫിത്തർ (റംസാൻ)

മാർച്ച് 31

മഹാവീർ ജയന്തി

ഏപ്രിൽ 10

ദുഃഖവെള്ളി

ഏപ്രിൽ 18

ബുദ്ധപൂർണിമ

മെയ് 12

ബക്രീദ്

ജൂൺ 6

മുഹറം

ജൂലൈ 6

സ്വാതന്ത്ര്യദിനം

ഗസ്റ്റ് 15

നബിദിനം

സെപ്റ്റംബർ 05

മഹാനവമി

ഒക്ടോബർ 01

ഗാന്ധിജയന്തി

ഒക്ടോബർ 02

വിജയദശമി

ഒക്ടോബർ 02

ദീപാവലി

ഒക്ടോബർ 20

ഗുരുനാനാക്ക് ജയന്തി

നവംബർ 05

ക്രിസ്മസ്

ഡിസംബർ 25

 

 

ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 31), ഈദുൽ സുഹ (ബക്രീദ്) (ജൂൺ 06), മുഹറം (ജൂലൈ 06), മുഹമ്മദ് നബിയുടെ ജന്മദിനം (സെപ്റ്റംബർ 05) എന്നീ  അവധി ദിനങ്ങൾ  സംസ്ഥാനത്തിന്റെ പട്ടികയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.

 

45 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് തെരഞ്ഞെടുക്കാം. കേരളത്തിലെ ഇനിപ്പറയുന്ന നിയന്ത്രിത അവധി ദിവസങ്ങൾ ഉൾപ്പെടുന്നു: മാർച്ച് 04: അയ്യാ വൈകുണ്ഡസ്വാമി ജയന്തി, ജൂലൈ 24: കർക്കടക വാവ്, സെപ്റ്റംബർ 04: ഒന്നാം ഓണം, സെപ്റ്റംബർ 06: മൂന്നാം ഓണം, സെപ്റ്റംബർ 07: ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി ദിനം.

***

NK


(Release ID: 2067635) Visitor Counter : 71


Read this release in: English