ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ഐഐഎസ്ടിയിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു

Posted On: 15 OCT 2024 2:12PM by PIB Thiruvananthpuram

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്ആൻഡ് ടെക്നോളജി (ഐഐഎസ്ടി) പിഎച്ച്ഡി പ്രോ​ഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2025 ജനുവരിയിൽ ആരംഭിക്കുന്ന പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എയറോസ്പേസ് എഞ്ചിനീയറിം​ഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എ‍ർത്ത് ആൻ‍ഡ് സ്പേസ് സയൻസസ്, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാ​ഗങ്ങളിലായാണ് പിഎച്ച്ഡി പ്രവേശനം.

ഐഐഎസ്ടിയുടെ https://admission.iist.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമ‍‍ർപ്പിക്കേണ്ടത്. 2024 ഒക്ടോബർ 31 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോ​ഗ്യത: എഞ്ചിനീയറിം​ഗ്, ടെക്നോളജി, സയൻസ്, ആ‍ർട്സ്, മാനേജ്മെൻ്റ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ, എഞ്ചിനീയറിം​​ഗ് ബിരുദം/ സയൻസ്, ആ‍ർട്സ്, മാനേജ്മെൻ്റ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതിലെങ്കിലും നാലു വർഷത്തെ ബിരുദം.

വിശദവിവരങ്ങൾക്കായി https://www.iist.ac.in/admissions/phd/regular സന്ദ‍ർശിക്കുക.


(Release ID: 2064955) Visitor Counter : 23


Read this release in: English