പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പ്രതിവർഷം 60,000-70,000 ശിശുക്കളുടെ ജീവൻ രക്ഷിക്കുന്നതിന് സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ കഴിഞ്ഞതായി, സമീപകാലത്തു പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു

प्रविष्टि तिथि: 06 SEP 2024 12:37PM by PIB Thiruvananthpuram



ഇൻറർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിഫോർണിയ സർവ്വകലാശാല, ഒഹൈയൊ  സ്റ്റേറ്റ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ തയ്യാറാക്കി പ്രസിദ്ധമായ 'നേച്ചർ'  മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധം, ഇന്ത്യയിലെ വെളിയിട വിസർജ്ജന നിർമാർജന പ്രവർത്തനങ്ങൾ , പ്രതിവർഷം ഏകദേശം 60,000-70,000 ശിശുമരണങ്ങൾ ഒഴിവാക്കുന്നതിന് സഹായിച്ചതായി ചൂണ്ടിക്കാണിക്കുന്നു . [1]

പ്രധാന മന്ത്രി നരേന്ദ്ര മോദി ഗവണ്മെന്റിന് കീഴിൽ, ശുചിമുറി കവറേജ് വളരെ അധികം വർധിക്കുകയും വെളിയിടങ്ങളിലെ മലമൂത്ര വിസർജ്ജനം ഇല്ലാതാക്കുകയും ചെയ്തു. മാത്രമല്ല, പൈപ്പ് ജലവിതരണ കവറേജ് 16% ൽ നിന്ന് 78% ആയി വർധിക്കുകയും 11 കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പാചക വാതക കണക്ഷനുകൾ നൽകുകയും ചെയ്തു. ഇത് മികച്ച, സാമൂഹ്യ ആരോഗ്യ ഫലങ്ങൾ നൽകി.

ശുചിത്വ ഭാരത ദൗത്യത്തിന് ശേഷം ഐഎംആർ മൂന്ന് മടങ്ങ് കുറഞ്ഞു

 ● 2000-2015 നെ അപേക്ഷിച്ച് 2015 നും 2020 നും ഇടയിൽ ശിശുമരണ നിരക്കിൽ മൂന്ന് മടങ്ങ് വരെ കുറവ് ഉണ്ടായതായും പ്രബന്ധം വെളിപ്പെടുത്തുന്നു. ശിശുമരണ നിരക്ക് (ഐ എം ആർ) കുറയ്ക്കുന്നതിൽ സ്വച്ഛ് ഭാരത് മിഷൻ ചെലുത്തിയ സ്വാധീനം ഇത് കാണിക്കുന്നു.

 ● 2000-നും 2015-നും ഇടയിൽ ഐ എം ആർ വെറും 3% വാർഷിക ഇടിവ് പ്രകടമാക്കിയപ്പോൾ, ശുചിത്വ ഭാരത ദൗത്യത്തിന് ശേഷമുള്ള കാലയളവിൽ ശിശു മരണനിരക്കിലെ കുറവ് , എസ് ബി എമ്മിന് മുൻപുള്ള കാലത്തെ കുറവിനേക്കാൾ 8-9% കൂടുതലാണ്. കൂടാതെ, 2000 നും 2015 നും ഇടയിലുള്ള ഐ എം ആർ നെ അപേക്ഷിച്ച് 2015 ലെ ശരാശരി ഐ എം ആർ 10% കുറവാണ്.

 ● ശിശു മരണനിരക്ക് 2014-ലെ 39-ൽ നിന്ന് 2020-ൽ 28- പോയിന്റിലേക്ക് കുറഞ്ഞുവെന്ന് മാത്രമല്ല, ഐ എം ആറിലെ നഗര-ഗ്രാമ അന്തരം 12 പോയിൻ്റായി കുറഞ്ഞു.

പ്രധാനപ്പെട്ട സ്വാധീനം

 ● ജില്ലകളിലെ ശുചി മുറികളുടെ എണ്ണത്തിലുള്ള വർദ്ധന നിരവധി ആരോഗ്യകരമായ സമീപനങ്ങൾക്കും കാരണമായി. ആശുപത്രികളിലെ പ്രസവം, മാതൃ ആരോഗ്യം, ഗർഭകാല പരിചരണം എന്നിവ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളിലേക്ക് ഇത് നയിച്ചതായും പ്രബന്ധത്തിൽ വിശദമാക്കുന്നു .

● പോഷൻ അഭിയാൻ, പിഎം മാതൃ വന്ദന യോജന തുടങ്ങിയ പോഷകാഹാര സേവനങ്ങൾ കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്നതിലേക്ക് നയിച്ചു.

● പൈപ്പ് ജലവിതരണ സംവിധാനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ സ്വച്ഛ് ഭാരത് മിഷൻ്റെ നേട്ടങ്ങളും കൂടുതലാണെന്നും പ്രബന്ധം   വെളിപ്പെടുത്തി

.● അതിനാൽ, ജൽ ജീവൻ മിഷൻ നടപ്പിലാക്കിയതിന് ശേഷം സ്വച്ഛ് ഭാരതിൻ്റെ ഗുണപരമായ ആരോഗ്യ ഫലങ്ങൾ വർദ്ധിച്ചതായി മനസ്സിലാക്കാം.അതിൽ ഏകദേശം 12 കോടി ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി കുടിവെള്ളം വിതരണം ചെയ്തു. ഗ്രാമീണ പൈപ്പ് ജലവിതരണ കവറേജ് 5 വർഷത്തിനുള്ളിൽ 16% ൽ നിന്ന് 78%-ലധികമായി എന്നും വ്യക്തമാക്കുന്നു

 

[1]  https://www.nature.com/articles/s41598-024-71268-8#MOESM1

 


(रिलीज़ आईडी: 2052464) आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें: English