പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കരിമണ്ണൂരിൽ കാർഷിക പരിശീലനവും പട്ടികജാതി ഉപപദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 03 SEP 2024 4:31PM by PIB Thiruvananthpuram

 

ഇടുക്കി കരിമണ്ണൂർ  ഗ്രാമ പഞ്ചായത്തിൽ കർഷക പരിശീലനവും, പട്ടിക ജാതി ഉപ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം കൃഷി വകുപ്പ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. CTCRI യിലെ മൂല്യ വർധിത ഉത്പന്ന വിഭാഗം മുൻ മേധാവി  ഡോ. എം. എസ്. സജീവ് അധ്യക്ഷനായിരുന്നു.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇളംദ്ദേശം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ. ടോമി തോമസ് നിർവഹിച്ചു. നടീൽ വസ്തുക്കളുടെ വിതരണം കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിസാമോൾ ഷാജി നിർവഹിച്ചു. ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. ഡീന എബ്രഹാം സ്വാഗതവും തുടർന്ന്  ശ്രീമതി ആഷ്ലി മറിയാമ്മ ജോർജ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ശ്രീ മതി.ആൻസി സിറിയക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ, ആൻസി സോജൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങ്ങിയവർ  ആശംസ പ്രസംഗവും നടത്തി. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ഡോ. കെ. സുനിൽ കുമാർ പട്ടികജാതി ഉപ പദ്ധതിയുടെ വിശദീകരണം നടത്തി. മികച്ച കിഴങ്ങ് വിള ഇനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. മോഹൻ, രോഗ കീട നിയന്ത്രണത്തെ കുറിച്ച് ഡോ. ഇ. ആർ. ഹരീഷും, മൂല്യ വർദ്ധിത ഉത്പന്നങ്ങളെയും, സംരംഭക സാധ്യതകളെയും കുറിച്ച് ഡോ. എം. എസ്. സജീവും ക്ലാസ്സ് നയിച്ചു. തുടർന്ന് കർഷക ശാസ്ത്ര സംവാദവും നടന്നു. പരിപാടിയുടെ ഭാഗമായി മികച്ച ഇനങ്ങളുടെ നടീൽ വസ്തുക്കൾ, ജൈവ കീടനാശിനികളായ നന്മ, മേന്മ, ശ്രേയ എന്നിവയും, സൂക്ഷ്മ മുലകങ്ങളുടെ മിശ്രിതം മൈക്രോനോൾ എന്നിവയുടെയും സാമ്പിൾ വിതരണവും ചെയ്തു. കരിമണ്ണൂർ കൃഷി ഓഫീസർ ശ്രീമതി. റാണി ജേക്കബ് നന്ദി പറഞ്ഞു.

-NS-


( റിലീസ് ഐ.ഡി: 2051319) സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക: English