പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കോഴിക്കോട് എൻ ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ പി ജി സ്പോട്ട് അഡ്മിഷൻ നടത്തുന്നു

Posted On: 21 AUG 2024 4:58PM by PIB Thiruvananthpuram



കോഴിക്കോട് : 21 ഓഗസ്റ്റ് 2024

കോഴിക്കോട് എൻ ഐ ടി യിലെ വിവിധ എം.ടെക്/എം. പ്ലാൻ പ്രോഗ്രാമുകളിൽ (സെൽഫ് സ്‌പോൺസേർഡ്) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്പോട്ട്  റൌണ്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 23-ന് നടത്തുന്നു. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2024 ഓഗസ്റ്റ് 23 9.00 AM-ന് അതത് ഡിപ്പാർട്ട്‌മെൻ്റുകളിൽ എത്തിച്ചേരേണ്ടതാണ്. തിരഞ്ഞെടുക്കപെടുന്നവർക്കുള്ള അഡ്മിഷൻ പ്രക്രിയ അതേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ഭാസ്‌കര ഹാളിൽ വെച്ച് നടത്തും. വിശദാംശങ്ങൾക്ക്, ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദർശിക്കുക: www. nitc.ac.in.

****************


(Release ID: 2047316) Visitor Counter : 28
Read this release in: English