പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ
Posted On:
04 JUN 2024 6:12PM by PIB Thiruvananthpuram
കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. കെ.വി. ഷാജി ഓഫീസുകളുടെ പ്രവർത്തനത്തിനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസുകൾ അതതു ജില്ലകളിലെ കാർഷിക-ഗ്രാമീണപുരോഗതിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുതകുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഇതുവരെ ഈ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം തൊട്ടടുത്ത ജില്ല ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്.
NK
(Release ID: 2022766)
Visitor Counter : 105