പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
നബാർഡിന്റെ കേരളത്തിലെ സിജിഎമ്മായി ബൈജു എൻ കുറുപ്പ് ചുമതലയേൽക്കും
Posted On:
31 MAY 2024 3:03PM by PIB Thiruvananthpuram

നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) കേരള റീജണൽ ഓഫീസിലെ ചീഫ് ജനറൽ മാനേജരായി (സിജിഎം) ശ്രീ. ബൈജു എൻ കുറുപ്പ് 2024 ജൂൺ ഒന്നിന് ചുമതലയേൽക്കും. എഞ്ചിനീയറിംഗിൽ ബിരുദവും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഒഡീഷ, കേരളം, തമിഴ്‌നാട്, അസം, രാജസ്ഥാൻ എന്നിവിടങ്ങളിലെ നബാർഡ് റീജിയണൽ ഓഫീസുകളിലും മുംബൈ ഹെഡ് ഓഫീസിലും വിവിധ പദവികളിൽ ശ്രീ. ബൈജു പ്രവർത്തിച്ചിട്ടുണ്ട്. വികസന ബാങ്കിംഗിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുണ്ട്. 2024 മെയ് 31 ന് ഓഫീസിൽ നിന്ന് വിരമിച്ച ഡോ. ഗോപകുമാരൻ നായരിൽ നിന്നാണ് ശ്രീ. ബൈജു ചുമതല ഏറ്റുവാങ്ങുന്നത്.
--NK--
(Release ID: 2022283)
Visitor Counter : 62