ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവളം കെ.ടി.ഡി.സി സമുദ്രയിൽ നടന്ന രാജാനക പുരസ്‌കാര ചടങ്ങിൽ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

Posted On: 08 MAR 2024 5:48PM by PIB Thiruvananthpuram

ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം.

ഡയറക്ടർ ഡോ: ആർ രാമാനന്ദ്, വിശിഷ്ട സദസ്യരെ. നമ്മുടെ സംസ്‌കാരത്തിലുള്ള വിശ്വാസം, നമ്മുടെ നാഗരിക ധാർമ്മികതയിലുള്ള വിശ്വാസം, പണ്ഡിതന്മാ‍ർക്ക് ലഭിക്കുന്ന അം​ഗീകാരം എന്നിവ നമ്മുടെ സംസ്‌കാരിക ആഴത്തെ സൂചിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ, ഇത് എനിക്ക് ഒരു അനുഗ്രഹവും ബഹുമതിയുമാണ്. നമ്മുടെ സമൂഹത്തിൻ്റെ കരുത്തായ ഈ തിരിച്ചറിവ്, നമ്മെ സമഗ്രമായി വളരാൻ സഹായിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അംഗീകാരം ആധികാരികമായ രീതിയിൽ പണ്ഡിതന്മാരുടെ പാണ്ഡിത്യത്തിന് ലഭിക്കുന്നതായിരിക്കണം എന്നതാണ്.

പ്രഗത്ഭരായ രണ്ട് പണ്ഡിതന്മാരെ ഇന്ന് ആദരിക്കുന്നു എന്നത് വളരെ സംതൃപ്തിയയോടെയും സന്തോഷത്തോടെയും ചൂണ്ടിക്കാട്ടാൻ കഴിയുന്നതാണ്. ഇത് തീർച്ചയായും സമൂഹത്തിനും അഭിമാനമാണ്. ഇത് നമുക്കെല്ലാവർക്കും അഭിമാനമാണ്. നമ്മുടെ നാഗരികതയുടെ ആഴം കണ്ടെത്തുന്നതിനായി വടക്കൻ പ്രദേശത്തെയും കിഴക്കൻ പ്രദേശത്തെയും കൂട്ടിയിണക്കിക്കൊണ്ട് അവർ ചെയ്ത യഥാർത്ഥമായ മികച്ച പ്രവർത്തനത്തിനാണ് അവരെ ആദരിക്കുന്നത്. മാനവികതയ്ക്കും പ്രത്യേകിച്ച് അവർ ഏത് വിഷയത്തിൽ സേവനമനുഷ്ഠിക്കുന്നുവോ അതിനും അവർ നൽകുന്ന സേവനത്തിന് ആ രണ്ട് പണ്ഡിതന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.

നിങ്ങൾ ബഹുമാനപ്പെട്ട ഗവർണറുടെ വാക്കുകൾ കേട്ടതിന് ശേഷം, അൽപ്പം കൂടി പ്രസക്തമാകാമെന്ന് ഞാനും കരുതി. അതുകൊണ്ട്, സംസ്‌കൃത ഭാഷയുടെ പ്രസക്തിയെക്കുറിച്ച് ഏകദേശം 30 വർഷം മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ ഒരു ഭാഗം ഞാൻ വായിക്കാം, അത് സംസ്‌കാരത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന വിധിയുമാണ്. ഇത് സുപ്രീംകോടതി വിധിയിൽ നിന്നാണ്.

''കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു പ്രൊഫസർ തന്റെ ക്ലാം ചേമ്പറിൽ ആഴത്തിൽ പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പഠനമുറിയിൽ കടന്നുവന്ന പ്രകോപിതനായ ഒരു ഇംഗ്ലീഷ് പട്ടാളക്കാരൻ ജർമ്മൻകാരോട് യുദ്ധം ചെയ്യുമ്പോൾ താനും തന്നെപ്പോലുള്ള മറ്റു പലരും അഭിമുഖീകരിക്കുന്ന യുദ്ധത്തിന്റെ ആഘാതം പങ്കിടുന്നില്ലെന്ന് പ്രൊഫസറെ കുറ്റപ്പെടുത്തുന്നു. താൻ ആർക്കുവേണ്ടിയാണ് പോരാടുന്നതെന്ന് പ്രൊഫസർ ശാന്തമായി ആ യുവ സൈനികനോട് ചോദിക്കുന്നു. രാജ്യത്തെ പ്രതിരോധിക്കാനാണ് എന്നായിരുന്നു ദ്രുതഗതിയിലുള്ള മറുപടി. തന്റെ രക്തം ചൊരിയാൻ തയ്യാറായ ആ രാജ്യം എന്താണെന്ന് അറിയാൻ ജ്ഞാനിയായ ആ മനുഷ്യൻ ആഗ്രഹിക്കുന്നു. ഇത് ഈ പ്രദേശവും അതിന്റെ ആളുകളുമാണ് എന്ന് പട്ടാളക്കാരൻ മറുപടി പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇത് മാത്രമല്ല, രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് താൻ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നതെന്ന് സൈനികൻ പറയുന്നു. ആ സംസ്‌കാരത്തിലേക്കാണ് താൻ സംഭാവന ചെയ്യുന്നതെന്ന് പ്രൊഫസർ ശാന്തനായി പറയുന്നു. സൈനികൻ  ശാന്തനാകുകയും, പ്രൊഫസർമാരോടുള്ള ആദരസൂചകമായി ശിരസ്സുകുനിക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ കൂടുതൽ ശക്തിയോടെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.''

സുഹൃത്തുക്കളേ, സുപ്രീം കോടതിയിൽ നിന്നുള്ള ഈ ഉദ്ധരണി സംസ്‌കാരം എന്താണെന്ന് വ്യക്തമാക്കുന്നു. ഒരു നാഗരികതയ്ക്ക് വളരണമെങ്കിൽ അതിന്റെ സംസ്‌കാരം വളരണം. അതിരുകൾ കൊണ്ടോ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടോ അല്ല, മറിച്ച് അതിന്റെ സംസ്‌കാരത്തിന്റെ ആഴം കൊണ്ടാണ് ഒരു രാഷ്ട്രം അറിയപ്പെടുന്നത്.

അതിനാൽ, ഒരു പ്രത്യേക പഠനത്തിന് രണ്ട് മഹാ പണ്ഡിതന്മാർക്ക് അംഗീകാരം ലഭിച്ച അവസരത്തെ ആഘോഷിക്കുന്നതാണ് ഈ സംഭവം, ഈ നിമിഷം, ഈ അവസരം എന്നതിൽ എനിക്ക് ആഹ്‌ളാദവും സന്തോഷവുമുണ്ട്. എന്റെ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ, എന്തൊരു യാദൃശ്ചികമാണ്! മൂന്ന് പ്രധാന സംഭവങ്ങൾ ഇന്ന് നടക്കുന്നു:

1. ഒരു സുപ്രധാന അവസരമായ മഹാശിവരാത്രി ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.
2. അന്താരാഷ്ട്ര വനിതാ ദിനവും ഇന്നാണ്. പശ്ചാത്തലം നോക്കൂ. ഏതാനും മാസങ്ങൾക്ക് മുമ്പ് 75-ാം റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യ പഥത്തിൽ നമ്മൾ എന്തിനാണ് സാക്ഷ്യം വഹിച്ചത്? നമ്മുടെ സ്ത്രീകളുടെ ശക്തിക്ക്, സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. ഈ മഹത്തായ ദിനത്തിൽ, ആശ്വാസകരമായ ഒരു വാർത്ത വരുന്നു; ഞാൻ രാജ്യസഭയുടെ ചെയർമാനായതിനാൽ ഈ വാ‍‍ർത്ത എനിക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ്. രാജ്യത്തിന്റെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഞാൻ വഹിക്കുന്ന സ്ഥാനമാണത്.

സാമൂഹിക പുരോഗതിക്കായി അർപ്പിച്ചിട്ടുള്ള, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധയായ ഒരു മഹത്തായ വനിതയായ ഡോ. സുധാ മൂർത്തിയെ, സ്വയം ഒരു ഗോത്രവർഗ്ഗ വനിതയായ ഇന്ത്യയുടെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. നമ്മുടെ രാജ്യം മെച്ചപ്പെട്ടതായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പരിപാടി, ഈ നാമനിർദ്ദേശം നാം ശരിയായ പാതയിലാണെന്ന് സൂചിപ്പിക്കുന്നു.

3. സുഹൃത്തുക്കളെ, സന്ദർഭത്തിന്റെ പ്രത്യേകതയാൽ ഞാൻ ഓർക്കുന്നു - ഭാരതമെന്ന ചൈതന്യവും ആശയവും ഏകീകരിച്ച മഹാനായ ആദിശങ്കരാചാര്യരുടെ ഈ പുണ്യഭൂമിയിൽ കശ്മീരി ശൈവ പാരമ്പര്യം ആഘോഷിക്കപ്പെടുന്നു

രാജനക പുരസ്‌ക്കാരങ്ങൾ ശക്തിയുടെയും ജ്ഞാനത്തിന്റെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്ന പുരാതന പദവിയുടെ പ്രതീകമാണ്. കാശ്മീർ ശൈവമതത്തിലെ പണ്ഡിതന്മാരെ ആദരിക്കുകയും ഇന്ത്യയുടെ ബൗദ്ധികവും ആത്മീയവുമായ ഐക്യത്തെ ആഘോഷിക്കുകയും ചെയ്യുന്നതാണ് ഈ പുരസ്കാരം.

ഡോ. മാർക്ക് ഡിജ്കോവ്‌സ്‌കി, ഡോ. നവജീവൻ റസ്‌തോഗി (പത്മശ്രീ സ്വീകർത്താവ്) എന്നിവർക്ക് കാശ്മീർ ശൈവമതത്തോടുള്ള സമർപ്പണത്തിനാണ് ഇന്ന് ബഹുമതി ലഭിച്ചത്. ഇത് അവർക്കുള്ള ഒരു ബഹുമതിയല്ല, അവരെ നമ്മൾ ആദരിക്കുന്നത് നമുക്കെല്ലാവർക്കും ഒരു ബഹുമതിയാണ്.

അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിന് അഭിനന്ദനങ്ങൾ. വളരെ ബുദ്ധിമുട്ടുള്ള ഒരു മേഖലയിൽ പ്രവർത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല സുഹൃത്തേ. വെല്ലുവിളികൾക്കെതിരെയാണ് നിങ്ങൾക്ക് പ്രവർത്തിക്കേണ്ടത്.

കാശ്മീർ ശൈവമതത്തിന്റെ ത്രികാദർശനം കേരളത്തിലേക്ക് തിരികെ കൊണ്ടുവന്ന ശങ്കരാചാര്യരുടെ കാശ്മീ‍ർ യാത്ര അടയാളപ്പെടുത്തുന്ന, കാലങ്ങൾ പഴക്കമുള്ള ഒരു ബന്ധത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഈ സ്ഥാപനം ഏർപ്പെട്ടുവെന്നത് സന്തോഷത്തോടെ ഞാൻ ചൂണ്ടിക്കാട്ടുകയാണ്.

ഇത് എളുപ്പമുള്ള ഒരു കാര്യമല്ല, ഈ മഹത്തായ നേട്ടത്തിന് ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ പുനരുജ്ജീവനത്തിന്റെ നിർണായക വശങ്ങളായ തദ്ദേശീയ ബൗദ്ധിക പാരമ്പര്യങ്ങളുടെയും പുരാതന വിജ്ഞാന സമ്പ്രദായങ്ങളുടെയും പുനരുജ്ജീവനത്തിനായി പരിശ്രമിക്കുന്ന വിപുലമായ പഠനങ്ങളും ഗവേഷണങ്ങളും ഈ പ്രമുഖ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ, സംസ്കാരം ഒരു രാജ്യത്തെ  മാത്രമല്ല, ലോകത്തെ മുഴുവൻ ഏകീകരിക്കുന്ന ശക്തിയാണ്.

ലോകത്തെല്ലായിടത്തും നാം സംസ്‌കാരവുമായി ഗൗരവമായി ഇടപെട്ടാൽ നമുക്ക് സമാധാനവും സൗഹാർദവും കണ്ടെത്താനാകും. സംസ്കാരം ആത്യന്തികമായും ബൗദ്ധികമാണ്. മറ്റുള്ളവരിൽ നിന്ന് സ്വയം വേറിട്ടുനിൽക്കുന്ന ഒരു സമൂഹത്തിൻ്റെ അലങ്കാരമാണ്  അത്. സംസ്കാരം കാരുണ്യമാണ്, സംസ്കാരം സഹിഷ്ണുതയാണ്. ഒരു സ്ഥാപനം ഈ ദിശയിൽ വ്യാപരിക്കുമ്പോൾ നമുക്ക് അവരെ അഭിനന്ദിക്കാനേ കഴിയൂ. അവ നമ്മുടെ 
കാലഘട്ടത്തിൻ്റെ ആവശ്യകതയെയാണ് അവ‍ർ കൈകാര്യം ചെയ്യുന്നത്, അവരുടെ വിജയം നമ്മുടെ വിജയമാണ്.

സുഹൃത്തുക്കളേ, നമ്മുടെ രാഷ്ട്രത്തിൻ്റെ 5000 വർഷം പഴക്കമുള്ള നാഗരിക ധാർമ്മികത എല്ലായ്‌പ്പോഴും വൈവിധ്യങ്ങളെ മറികടന്ന് ആത്മീയമായ ഏകത്വത്തിൽ ഇഴചേ‍ർ‌ന്നിരിക്കുന്നു.

പലർക്കും ഇത്  അറിയില്ല, കാരണം ലോ കോളേജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും വായിക്കുന്ന ഭരണഘടനയോ കോടതികളിൽ അഭിഭാഷകർ ഉപയോഗിക്കുന്ന ഭരണഘടനയോ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപരമായ ഒരു ഭാഗം ഉൾക്കൊള്ളുന്നില്ല, അത് 20 പഴയ ഹ്രസ്വരൂപങ്ങൾ മാത്രമാണ് .

ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഒപ്പിട്ട ഭരണഘടന പരിശോധിച്ചാൽ, നമ്മുടെ അയ്യായിരം വർഷം പഴക്കമുള്ള നാഗരികതയെ പ്രതിഫലിപ്പിക്കുന്ന ഈ ഹ്രസ്വരൂപങ്ങൾ നിങ്ങൾക്ക് കണ്ടെത്താം. ഗുരുകുലം, സിന്ധുനദീതട സംസ്കാരം, രാമായണം, ഇവയിൽ നിന്ന്  ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ രംഗം- അതായത് മൗലികാവകാശങ്ങൾ-ദർശിക്കാനാകും: അതിൽ രാമനും ലക്ഷ്മണനും സീതയും അയോധ്യയിലേക്ക് മടങ്ങിവരുന്നു.

ഇനി നിർദ്ദേശക തത്വങ്ങളിലേക്ക് പോയാൽ, കുരുക്ഷേത്രയിൽ വച്ച്  ഭഗവാൻ കൃഷ്ണൻ അർജ്ജുനന് തൻ്റെ പ്രഭാഷണവും ഉപദേശവും നൽകുന്നത് കാണാം.

നമ്മുടെ ഭരണഘടനയുടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോയ വശങ്ങളിലൊന്നിൽ നമ്മുടെ കാലാതീതമായ ഐക്യം പ്രതിഫലിക്കുന്നു.

കാശ്മീരിലെ ശൈവമതാചാരങ്ങൾ ഇപ്പോഴും പിന്തുടരുന്ന 13 കാളി ക്ഷേത്രങ്ങളുള്ള കേരളത്തിലെ ആചാരരീതികൾ, കശ്മീരിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ത്യയുടെ ആത്മാവിൻ്റെ ആഴത്തിലുള്ള സംയോജനത്തിന് ഉദാഹരണമാണ്. കശ്മീരും കേരളവും തമ്മിലുള്ള പുരാതനമായ ബൗദ്ധിക ഇടപെടലുകൾക്കും ഇത് അടിവരയിടുന്നു.

നമ്മുടെ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുകയും വീണ്ടും കണ്ടെത്തുകയും അവയ്‌ക്കെതിരായി  മുൻവിധികളോട് പോരാടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ചിലരുണ്ട് അവരെ ഞാൻ നിന്ദിതർ എന്ന് വിളിക്കും. അരാജകത്വത്തിൻറെ  മികച്ച ചേ‍രുവകൾ ചേ‍ർന്നവരാണിവ‍ർ. അവർ ചോദ്യങ്ങൾ ഉന്നയിക്കുന്നു, ആ ചോദ്യങ്ങൾ നാം നിരാകരിക്കേണ്ടതുണ്ട്.

നമ്മുടെ പരമ്പരാഗത അറിവുകൾ പഠിക്കാതെ അശാസ്ത്രീയമായ അന്ധവിശ്വാസം എന്ന് തള്ളിക്കളയുന്നത് സംസ്കാരത്തെക്കുറിച്ചുള്ള അവബോധമോ അറിവോ ഇല്ലാത്ത അലസമായ മുൻവിധി മാത്രമാണ്. അത് അറിവില്ലായ്മയിൽ നിന്ന് ജനിച്ചതാണ്, മറിച്ച് ശരിയായി കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹത്തിൽ നിന്നുമുണ്ടായതല്ല.

അക്കാദമിക വ്യവഹാരത്തിൻ്റെ ചില വിഭാഗങ്ങളിൽ ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾക്കെതിരായ ഇത്തരം മുൻവിധികൾ ആധുനിക ശാസ്ത്ര മനോഭാവത്തിൻ്റെ ആശയത്തിന് വിരുദ്ധമാണ്.

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനാ കുറിപ്പുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. നിങ്ങൾ മൗലികമായ കടമകളിലേക്കോ  നിർദ്ദേശക തത്വങ്ങളിലേക്കോ കടക്കുകയാണെങ്കിൽ, നമ്മുടെ സംസ്‌കാരത്തിനും  പൈതൃകത്തിനും അവിടെ പ്രാധാന്യം നൽകിയിരിക്കുന്നതും അത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും നിങ്ങൾ കണ്ടെത്തും. നമ്മുടെ ഭരണഘടനയിൽ സമ്പത്തിൻ്റെ തുല്യമായ വിതരണത്തെക്കുറിച്ച് പറയുമ്പോൾ, അത് കാലങ്ങളായി നമ്മുടെ സാംസ്കാരിക സത്തയാണ്.

വാസ്തവത്തിൽ, ഇത് നമ്മുടെ നാഗരികതയുടെ അമൃതായിരുന്നു. എന്നാൽ, ഈ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു വലിയ ഉത്കണ്ഠ എനിക്ക്  നിങ്ങളുമായി പങ്കിടേണ്ടതുണ്ട്. അമ്പരപ്പിക്കുന്ന കാരണങ്ങൾകൊണ്ട് ആളുകളെ ബിംബവൽക്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നതാണ് ആ ആശങ്ക. എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നതെന്ന് നാം ചോദ്യം ചെയ്യരുത്. ഈ ബിംബങ്ങൾ ജനങ്ങളുടെ അജ്ഞതയെ കച്ചവടമാക്കുന്നു. കൂടുതൽ ഉയർച്ച നേടുന്നതിനായി ആ അജ്ഞതയെ ധനാഗമമാർഗമാക്കുന്നു.

നാം ആഴത്തിൽ വിശകലനം ചെയ്യേണ്ട സമയം വന്നിരിക്കുന്നു, ഇത് ഉചിതമായ അവസരമാണ്. 1.4 ബില്യണിൽ ഒരു വ്യക്തിക്കും ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തെക്കുറിച്ച് രണ്ടാമതൊരു ചിന്ത ഉണ്ടാകില്ല. ഈയടുത്ത കാലത്ത് നമ്മൾ കണ്ടതാണ്, സിവിലിയൻ അവാർഡുകളായ പത്മ പുരസ്കാരങ്ങൾ സമൂഹത്തിൽ അറിയപ്പെടാത്ത ആളുകൾക്ക് നൽകിയതിന് ശേഷം ഉണ്ടായ പ്രതികരണങ്ങൾ. അത് ശരിയായ ആളുകൾക്ക് തന്നെയാണ്  നൽകിയിട്ടുള്ളത്, അത്തരത്തിലുള്ള ഒരാളാണ് ശ്രീ റസ്തോഗി.

മാധ്യമങ്ങൾ, ഇവൻ്റ് മാനേജ്‌മെൻ്റുകാർ എന്നിവ‍ർ മുഖേന ബിംബവൽക്കരിക്കപ്പെട്ടവരും അല്ലാത്തവരുമായവരോട്, അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നമ്മുടെ നാഗരികതയെയാണോ അതോ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെയാണോ എന്ന് നിങ്ങൾ  ചോദ്യം ചെയ്യണം എന്ന് ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. അവർ നമ്മുടെ വളർച്ചയെ അപകീർത്തിപ്പെടുത്തുന്നു, നാം അവരെ നിർവീര്യമാക്കണം.

ഈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പുതിയൊരു പാത വെട്ടിത്തെളിക്കുന്ന കർമ്മത്തിലാണ്. അതുപോലെ  മറ്റ് സ്ഥാപനങ്ങളും അവരുടേതായ തലത്തിൽ അർഹരായ ആളുകളെ തിരഞ്ഞെടുക്കാൻ മുന്നോട്ട് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആദരിക്കപ്പെടേണ്ടവരെ നാം ആദരിക്കുന്ന നിമിഷം നാം സമൂഹത്തെയാകെ ബഹുമാനിക്കുന്നുവെന്നായിത്തീരും.

ഒരു സമൂഹം ചില പ്രത്യേക പരിസരങ്ങളിൽ ഒതുങ്ങുന്നു, അഴിമതി നിറഞ്ഞ അന്തരീക്ഷത്തിൽ  ഒരു സമൂഹത്തിന് വളരാൻ കഴിയില്ല. വംശാവലി തുടരുമ്പോഴും  ഒരു സമൂഹത്തിന് വളരാൻ കഴിയില്ല. സാമ്പത്തികമായി താഴേക്ക് പോകുമ്പോഴും ഒരു സമൂഹത്തിന് വളരാൻ കഴിയില്ല. പ്രബലമായ യുവ മനസ്സുകളുടെ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമൂഹത്തിനും ഒരിക്കലും വളരാൻ കഴിയില്ല.അങ്ങനെയുള്ള  രാജ്യത്ത് കൂടുതൽ ആവേശകരമായ ഒരു മാനസികാവസ്ഥ ഉണ്ടാകില്ല.

നമ്മുടെ യുവാക്കൾക്ക്, ഇന്നത്തെ ശോഭനമായ മനസ്സുകൾക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. കാരണം നമ്മുടെ സമൂഹം ഇന്ന് നിയമവാഴ്ച, സമഭാവന, നിയമ സമത്വം എന്നിവയാൽ നിയന്ത്രിക്കപ്പെടുന്നു. നിയമത്തിന് മുന്നിൽ സമത്വം ഇല്ലെങ്കിൽ ജനാധിപത്യ മൂല്യവും സംസ്കാരത്തിൻ്റെ നിലനിൽപ്പും സാധ്യമല്ല. ചില ആളുകൾ തങ്ങൾ കൂടുതൽ വിശേഷാധികാരമുള്ളവരാണെന്ന് കരുതുന്നു. അവർ അധികാരത്തിൻ്റെയും ഒരു സർക്കാർ ജോലിയോ കരാറോ പോലുള്ള  അവസരത്തിൻ്റെയും എതിർപ്പ് നേരിടേണ്ടിവരും. അപ്പോൾ അർഹതയുള്ളവർ നിഷേധിക്കപ്പെടുന്ന ഒരു സംസ്കാരമുണ്ടാകും. വളരെക്കാലമായി സമൂഹത്തിന്റെ ശാപമായിരുന്നു ആ സംസ്കാരം. അതുകൊണ്ടുതന്നെ ഒരു സംസ്കാരം വളരുന്നതിന് അനുയോജ്യമായ വേദി കൂടിയാണത്.

ഈ സമൂഹം അഴിമതിയിൽ നിന്ന് മുക്തമാണോ എന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ വളർച്ചയിലെ രണ്ടാമത്തെ മൗലിക ഘടകം. ചില ഇടനിലക്കാരായ സമ്പർക്ക ഏജന്റുമാ‍ർക്ക് ​ഗുണം ഉണ്ടാകാതെ ഒന്നും സംഭവിക്കാത്ത ഒരു കാലം നിങ്ങൾ എല്ലാവരും കണ്ടിരിക്കണം. അധികാരത്തിൻ്റെ ഇടനാഴികൾ അവർ നിയന്ത്രിച്ചു, കർശന നിയന്ത്രണമുണ്ടായിരുന്നു, ഇപ്പോൾ അത് പഴയ കാര്യമാണ്.

എന്റെ മൂന്നാമത്തെ പോയിന്റ് നോക്കൂ, നമ്മൾ പുരോഗതിയുടെ പാതയിലാണ്, രാജ്യം മുമ്പെങ്ങുമില്ലാത്തവിധം ഉയർച്ചയിലാണ്, ആ ഉയർച്ച തടയാനാവില്ല. നമ്മുടെ കർഷകരുടെ കഠിനാധ്വാനം, വ്യവസായം, വ്യാപാരം, ഗവൺമെന്റ് നയം, ദർശനമുള്ള നേതൃത്വം എന്നിവയുടെ സഹായത്താൽ ഇപ്പോൾ തന്നെ നമ്മൾ മൂന്നാമത്തെ വലിയ ആഗോള വാങ്ങൽ ശക്തിയാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ നമ്മൾ അഞ്ചാം സ്ഥാനത്താണ്. നമ്മൾ കാനഡ യുകെയുടെയും ഫ്രാൻസിന്റെയും മുന്നിലാണ്.

2-3 വർഷത്തിനുള്ളിൽ ജപ്പാനും ജർമ്മനിക്കും മുന്നിലെത്തി മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായി നമ്മൾ മാറും. നമ്മുടെ സംസ്‌കാരം ശരിക്കും വികസിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ ഇതിനാണ് പറയുന്നത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിദേശ അതിഥികളെ സ്വീകരിച്ചപ്പോൾ ആ ജി20 എനിക്ക് തികച്ചും അതിശയകരമായ സംതൃപ്തമായ അനുഭവമായിരുന്നു. കൊണാർക്ക് ക്ഷേത്രത്തിന്റെ പശ്ചാത്തലം നോക്കൂ, ലോകം മുഴുവൻ അത് കാണാൻ വന്നു. ഗാലറിയിലൂടെ നടന്ന രാഷ്ട്രത്തലവന്മാർ നമ്മുടെ 5000 വർഷം പഴക്കമുള്ള നാഗരികതയ്ക്ക് സാക്ഷ്യം വഹിച്ചു, അതാണ് ഇന്ത്യയെ മാറ്റിമറിച്ചത്.

സുഹൃത്തുക്കളേ, എന്റെ അഭിപ്രായത്തിൽ സംസ്‌കാരം നയതന്ത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. ഏറ്റവും ഫലപ്രദമായ നയതന്ത്ര ആയുധമാണിത്. ഞാൻ തന്നെ കണ്ടിട്ടുണ്ട്. ചില രാജ്യങ്ങളിൽ പോകുമ്പോൾ, നമുക്ക് ഉണ്ടായിരുന്ന സാംസ്‌കാരിക ബന്ധങ്ങൾ വഴിയാണ് ബന്ധം സൃഷ്ടിക്കുന്നത്. അതാണ് ഞാൻ സൂചിപ്പിച്ച വശം.

ഞാൻ സൂചിപ്പിച്ച അടുത്ത പോയിന്റിലേക്ക് വരാം. നമ്മുടെ അംഗീകാരം നാം സ്വയം പറഞ്ഞുണ്ടാക്കുന്നതല്ല. നമ്മുടെ വികസനത്തിനും സാമ്പത്തിക ഉയർച്ചയ്ക്കുമുള്ള അംഗീകാരങ്ങൾ ലോക സംഘടനകളിൽ നിന്നും വരുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക സാമ്പത്തിക ഫോറം എന്നിങ്ങനെ. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ഇപ്പോൾ ശരിയായ സമയമാണ്; അതിനാൽ നമ്മുടെ സാംസ്‌കാരിക ധാർമ്മികതയുമായി നാം ആഴത്തിൽ ഇടപെടേണ്ടതുണ്ട്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾ തഴച്ചുവളരുകയും പൂത്തുലയുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ നമുക്ക് അൽപ്പസമയം ചെലവഴിക്കാം.

ലോകമെമ്പാടും നോക്കൂ, പല രാജ്യങ്ങൾക്കും 500 വർഷമോ 1000 വർഷമോ 2000 വർഷമോ നാഗരികതയുടെ ആഴം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. എന്നാൽ ഇവിടെ മനുഷ്യരാശിയുടെ ആറിലൊന്നു ഭാഗത്തിൻ്റെയും സാംസ്കാരിക ആഴം 5000 വർഷത്തിലേറെയുള്ള ഒരു രാജ്യമാണ്.

അയോധ്യയിൽ രാമക്ഷേത്രം പ്രതിഷ്ഠിച്ചപ്പോൾ ലോകം മുഴുവൻ ആഹ്ലാദിച്ചു. നാം രണ്ട് കാര്യങ്ങൾ പ്രദർശിപ്പിച്ചു. ഒന്നാമതായി, നമ്മുടെ സാംസ്‌കാരിക വ്യക്തിത്വത്തിൽ നാം വിശ്വസിക്കുന്നു, അതേ സമയം നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. അതുകൊണ്ടാണ് 5 നൂറ്റാണ്ടുകളുടെ വേദനയ്ക്ക് അറുതി വരുത്തുന്ന ഏറ്റവും സ്വീകാര്യമായ സംഭവമായി അതു മാറിയത്.

നമ്മുടെ നാട്ടിൽ എന്താണ് സംഭവിച്ചതെന്ന് നോക്കുമ്പോൾ, റെയിൽ റോഡ് ഗതാഗതത്തിലെ അടിസ്ഥാന സൗകര്യ വളർച്ച നോക്കൂ, അത് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായി രൂപാന്തരപ്പെട്ടു. മറ്റ് വശങ്ങളിലേക്ക് വരുമ്പോൾ, നമ്മുടെ ഡിജിറ്റൽ പെനട്രേഷൻ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. യുപിഐ പോലുള്ള നമ്മുടെ പ്ലാറ്റ്ഫോം മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്നു, എന്നാൽ ഇതെല്ലാം സമ്പദ്വ്യവസ്ഥയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലുമാണ്. എന്നാൽ നിങ്ങൾ സംസ്‌കാരവുമായി രമ്യതയിലെത്തുമ്പോൾ മാനവിക സമാധാനവും ആത്മാവിന് സംതൃപ്തിയും ലഭിക്കും.

നമ്മുടെ സംസ്‌കാരത്തിനായി കൂടുതൽ സമയം നീക്കിവയ്ക്കാൻ നാം സമയം ചെലവഴിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിന്റെ ആഴം എനിക്കറിയാം. പശ്ചിമ ബംഗാൾ ഗവർണർ എന്ന നിലയിൽ ഞാൻ പൂർവമേഖലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ തലവനായിരുന്നു, അതേക്കുറിച്ച് ഞാൻ വളരെ അജ്ഞനായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. ഈ പ്രക്രിയയിൽ എനിക്ക് പശ്ചിമ ബംഗാളുമായി മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുമായും ഇടപഴകേണ്ടിവരും.

അതുകൊണ്ട് കോർപ്പറേറ്റുകളോട് ഞാൻ ആഹ്വാനം ചെയ്യുന്നു, യുവമനസ്സുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു, അക്കാദമിക മേഖലയോട് ഞാൻ ആവശ്യപ്പെടുന്നു, നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെങ്കിലും ഒരിക്കലും നമ്മുടെ സാംസ്‌കാരിക സമ്പത്തിനെ അവഗണിക്കരുത്. നമ്മുടെ സാംസ്‌കാരിക സമ്പത്ത് നിലനിർത്താൻ മാത്രമല്ല, വളരാനും പൂത്തുലയാനും വേണ്ടിയുള്ളതാണെന്ന കാര്യം ഒരിക്കലും അവഗണിക്കരുത്.

സുഹൃത്തുക്കളേ, നിങ്ങളുടെ എല്ലാവരുടെയും ഒപ്പം ആയിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. നന്ദകുമാർ ജിയെ എനിക്ക് രണ്ട് പതിറ്റാണ്ടിലേറെയായി അറിയാം. അദ്ദേഹം വളരെ ജ്ഞാനിയായ മനുഷ്യനാണ്. ഞാൻ അദ്ദേഹത്തെ എപ്പോഴും ശ്രദ്ധയോടെ കേട്ടിട്ടുണ്ട്. ഇന്ന് അദ്ദേഹം സംസാരിച്ച ഓരോ വാക്കുകളും വളരെ നന്നായി തയ്യാറാക്കിയതും ആഴത്തിലും പരപ്പിലുമുള്ളതുമാണ്. അത്തരം കഴിവുള്ള ആളുകൾ ഈ പ്രശസ്തമായ സ്ഥാപനവുമായി ബന്ധപ്പെടുമ്പോൾ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം മികച്ച രീതിയിൽ കൈവരിക്കാൻ പോകുന്നു എന്നതിൽ എനിക്ക് സംശയമില്ല.

നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ!

ഒരിക്കൽ കൂടി എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ, ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പ്രത്യേകിച്ചും.

സ്ത്രീകൾ നയിക്കുന്ന ശാക്തീകരണത്തിന്റെ പ്രഭവകേന്ദ്രമാണ് ഇന്ത്യ.
2023 സെപ്റ്റംബറിൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകിയത് എത്ര വലിയ നാഴികക്കല്ലാണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാവില്ല. അതുകൊണ്ട്, തയ്യാറെടുക്കുക. നയരൂപീകരണത്തിൽ സ്ത്രീകൾ കൂടുതൽ കൂടുതൽ ഇടപെടുന്നതിനാൽ നമ്മുടെ സംസ്‌കാരം സുരക്ഷിതമായ കൈകളിലായിരിക്കും.

വളരെ നന്ദി!

നിങ്ങളുടെ സമയത്തിന് ഞാൻ നന്ദിയുള്ളവനാണ്!

 

SK



(Release ID: 2012906) Visitor Counter : 58


Read this release in: Urdu , English , Hindi