പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

'ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമിന് കീഴിലുള്ള നാലാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്ഷോ'യെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നാളെ അഭിസംബോധന ചെയ്യും

പോസ്റ്റഡ് ഓണ്‍: 05 MAR 2024 3:42PM by PIB Thiruvananthpuram

'ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമിന് കീഴിലുള്ള നാലാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോ' പരിപാടിയിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന, സംരംഭകത്വ സഹ മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. നാളെ (മാ‍ർച്ച് 6ന്) രാവിലെ 11 മണിക്ക് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിലെ ഡോ. ശ്രീനിവാസൻ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ചടങ്ങിൽ 'രാജ്യത്തെ സെമികണ്ടക്ട‍ർ ഇക്കോസിസ്റ്റം കാറ്റലൈസിംഗ്' എന്ന വിഷയത്തിൽ മന്ത്രി പ്രത്യേക പ്രഭാഷണം നടത്തും. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും (ഐഐഎസ്ടി) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഐഎസ്ആർഒ സെക്രട്ടറി ഡോസ്/ചെയർമാൻ ശ്രീ എസ് സോമനാഥ്, വിഎസ്എസ് സി/ഐഐഎസ്ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവരും വ്യവസായിക, സർക്കാർ, അക്കാദമിക മേഖലകളിലെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

 

SK


( റിലീസ് ഐ.ഡി: 2011593) സന്ദര്‍ശക കൗണ്ടര്‍ : 59
ഈ റിലീസ് വായിക്കുക: English