പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

അന്നദാതാക്കളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം; നമ്മുടെ സഹോദരങ്ങളായ പ്രതിഷേധിക്കുന്ന കർഷകരുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറെന്ന് ശ്രീ അനുരാഗ് ഠാക്കൂർ

प्रविष्टि तिथि: 22 FEB 2024 6:54PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 22 ഫെബ്രുവരി 2024


നമ്മുടെ സഹോദരങ്ങളും അന്നദാതാക്കളുമായ, പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കാൻ മോദി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. "നേരത്തെയും ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറായിരുന്നു; ഇന്നും തയ്യാറാണ്, ഭാവിയിലും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായിരിക്കും"  - ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാർഷിക, അനുബന്ധ മേഖലകളിൽ ഉയർന്ന വളർച്ച കൈവരിക്കാനും മോദി സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ ശ്രീ ഠാക്കൂർ എടുത്തുപറഞ്ഞു. കുറഞ്ഞ താങ്ങുവില (MSP) സർക്കാർ ഇരട്ടിയാക്കിയതായും സംഭരണം ഇരട്ടിയിലേറെ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ത്യ കരിമ്പിന് നൽകുന്നതെന്ന്, 2024-25 കാലയളവില്‍ കരിമ്പിൻ്റെ ന്യായവും ലാഭകരവുമായ വില 8% വർധിപ്പിച്ച് ക്വിൻ്റലിന് 340 രൂപയായി ഉയർത്താനുള്ള മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മന്ത്രി പറഞ്ഞു. A2-പ്ലസ് ഫോർമുലയേക്കാൾ 107% കൂടുതലാണ് കരിമ്പിന് നിശ്ചയിച്ചിരിക്കുന്ന വില. രാസവസ്തുക്കൾ, വളങ്ങൾ, വിത്ത്, കൂലിപ്പണി എന്നിവയ്ക്കായുള്ള കർഷകരുടെ എല്ലാ ചെലവുകളും A2-വിൽ ഉൾപ്പെടുന്നു, അതേസമയം A2 + FL പ്രകാരം യഥാര്‍ത്ഥത്തില്‍ ചെലവായ തുകയ്ക്ക് പുറമെ കുടുംബാധ്വാനത്തിൻ്റെ രൂപത്തിലുള്ള പരോക്ഷമായ ചെലവും ഉൾക്കൊള്ളുന്നു.

മുൻ UPA സർക്കാരിൻ്റെ 10 വർഷത്തെ അപേക്ഷിച്ച് NDA സർക്കാറിന്റെ 10 വർഷക്കാലത്ത് കർഷകർക്ക് നൽകിയ ഏറ്റവും ഉയർന്ന MSP-യും മന്ത്രി താരതമ്യം ചെയ്തു. ഗോതമ്പ്, നെല്ല്, എണ്ണവിള, പയറുവർഗ്ഗങ്ങൾ എന്നിവയുടെ സംഭരണത്തിനായി UPA ഭരണകാലത്ത് 5.5 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോൾ നിലവിലെ സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ 18.39 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.

ലോകമെങ്ങും വളത്തിന് വില വർധിച്ച സാഹചര്യത്തിലും വില കൂട്ടാന്‍ നാം അനുവദിച്ചില്ലെന്നും കർഷകർക്ക് ന്യായമായ നിരക്കിൽ വളങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ഭാരത സര്‍ക്കാര്‍ 3 ലക്ഷം കോടി രൂപ വരെ സബ്‌സിഡി നൽകിയെന്നും മന്ത്രി പറഞ്ഞു.


(रिलीज़ आईडी: 2008320) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English