പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരതരത്നം സമ്മാനിക്കും: പ്രധാനമന്ത്രി

Posted On: 09 FEB 2024 1:13PM by PIB Thiruvananthpuram

മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിനു ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.

ശ്രീ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തിയെടുക്കുകയും ആഗോള വിപണികള്‍ക്കു ഇന്ത്യയെ തുറന്ന് കൊടുക്കുകയും ചെയ്ത സുപ്രധാന നടപടികള്‍ കൈക്കൊണ്ടുവെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. 

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

''നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും എന്ന നിലയില്‍ ശ്രീ നരസിംഹ റാവു ഇന്ത്യക്കായി വിവിധ തലങ്ങളില്‍ വിപുലമായ സേവനങ്ങള്‍ നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യക്കു സാമ്പത്തിക മുന്നേറ്റമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതു രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി.

ശ്രീ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോള വിപണിക്കു തുറന്നുനല്‍കുകയും സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തിയെടുത്തുകയും ചെയ്ത സുപ്രധാന നടപടികളാല്‍ അടയാളപ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍, നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബഹുമുഖ പാരമ്പര്യത്തിന് അടിവരയിടുന്നു. നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ ഇന്ത്യയെ നയിക്കുക മാത്രമല്ല, രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകത്തെ അദ്ദേഹം സമ്പന്നമാക്കുകയും ചെയ്തു.''

 

NK

(Release ID: 2004357) Visitor Counter : 93