ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
വസ്ത്രങ്ങള്‍/തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കായി സംസ്ഥാന-കേന്ദ്ര നികുതികളും നിരക്കുകളും ഇളവുചെയ്യുന്നതിനുള്ള പദ്ധതി തുടരുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
01 FEB 2024 11:33AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 2026 മാര്‍ച്ച് 31 വരെ വസ്ത്രങ്ങള്‍/തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കായി സംസ്ഥാന-കേന്ദ്ര നികുതികളും നിരക്കുകളും ഇളവു ചെയ്യുന്നതിനുള്ള പദ്ധതി (RoSCTL) തുടരുന്നതിന് അംഗീകാരം നല്‍കി.
പദ്ധതി രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചതിലൂടെ ദീര്‍ഘകാല വ്യാപാരത്തിന് അത്യാവശ്യമായ സ്ഥിരതയുള്ള നയ വ്യവസ്ഥ പ്രദാനം ചെയ്യാനാകും. വിശേഷിച്ച്, ടെക്സ്റ്റൈൽ മേഖലയിൽ ദീര്‍ഘകാല വിതരണത്തിനായി ഓര്‍ഡറുകള്‍ കാലേക്കൂട്ടി നല്‍കാനും കഴിയും.
RoSCTL തുടരുന്നത് നയ വ്യവസ്ഥയിൽ പ്രവചനാത്മകതയും സ്ഥിരതയും ഉറപ്പാക്കുകയും നികുതികളുടെയും ലെവികളുടെയും ഭാരം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും. "ചരക്കുകളാണ് കയറ്റുമതി ചെയ്യുന്നത്; ആഭ്യന്തര നികുതിയല്ല" എന്ന തത്വത്തിൽ തുല്യമായ ഇടം നൽകുകയും ചെയ്യും.
കേന്ദ്രമന്ത്രിസഭ 31.03.2020 വരെ പദ്ധതിക്ക് അംഗീകാരം നല്‍കുകയും 2024 മാര്‍ച്ച് 31 വരെ RoSCTL തുടരുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 2026 മാര്‍ച്ച് 31 വരെ നീട്ടിയത് വസ്ത്രങ്ങളുടെയും അനുബന്ധ മേഖലയുടെയും കയറ്റുമതി മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഇവയുടെ ചെലവു മത്സരാധിഷ്ഠിതമാക്കുകയും കയറ്റുമതി ചെലവു പൂജ്യമാക്കൽ തത്വത്തിൽ അധിഷ്ഠിതമാക്കുകയും ചെയ്യുന്നു. RoSCTL-ന് കീഴിൽ ഉൾപ്പെടാത്ത മറ്റ് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ (അധ്യായം 61, 62, 63 എന്നിവ ഒഴികെ) മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം RoDTEP-ന് കീഴിലുള്ള ആനുകൂല്യങ്ങൾ നേടാൻ അർഹതയുണ്ട്.
വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഡ്രോബാക്ക് പദ്ധതിക്കു പുറമെ സംസ്ഥാന- കേന്ദ്ര നികുതികൾക്കും നിരക്കുകള്‍ക്കും നഷ്ടപരിഹാരം എന്ന നിലയിലാണ് പദ്ധതി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സിദ്ധാന്തം അനുസരിച്ച് ചരക്ക് മാത്രം കയറ്റി അയക്കുകയും നികുതി കയറ്റുമതിയില്‍ ഉള്‍പ്പെടാതിരിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പരോക്ഷ നികുതി ഇളവു ചെയ്യുക മാത്രമല്ല, അതോടൊപ്പം റീഫണ്ട് ചെയ്യാത്ത സംസ്ഥാന-കേന്ദ്ര നികുതിക്കും ഇളവു നൽകുകയെന്ന ഉദ്ദേശ്യവും നിലനില്‍ക്കുന്നു.
സംസ്ഥാന നികുതികളും നിരക്കുകളും ഇളവു ചെയ്യുന്നതില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ VAT, ക്യാപ്റ്റീവ് പവര്‍, ഫാം സെക്ടര്‍, വൈദ്യുതി നിരക്ക്, കയറ്റുമതി രേഖകളിലെ സ്റ്റാംപ് ഡ്യൂട്ടി, അസംസ്‌കൃത പരുത്തി ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍, രാസവളങ്ങള്‍ തുടങ്ങിയ ചേരുവകൾ, രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാരില്‍ നിന്നുള്ള വാങ്ങലുകള്‍, വൈദ്യുതി ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന കല്‍ക്കരി, ഗതാഗത മേഖലയ്ക്കുള്ള ചേരുവകൾ എന്നിവയും ഉള്‍പ്പെടുന്നു. ഗതാഗതത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്മേലുള്ള കേന്ദ്ര എക്‌സൈസ് തീരുവ, അസംസ്‌കൃത പരുത്തി ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കീടനാശിനികള്‍, വളം മുതലായ ചേരുവകൾക്കു നല്‍കുന്ന സിജിഎസ്ടി, രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാരില്‍ നിന്നുള്ള വാങ്ങലുകള്‍, ഗതാഗത മേഖലയ്ക്കുള്ള ചേരുവകൾ, ഉള്‍ച്ചേര്‍ത്ത സിജിഎസ്ടി, നഷ്ടപരിഹാര സെസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കേന്ദ്ര നികുതികളുടെയും നിരക്കുകളുടെയും ഇളവ്.
RoSCTL പ്രധാന നയനടപടിയാണ്. ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയിലെ മൂല്യവര്‍ദ്ധിതവും തൊഴിൽ കേന്ദ്രീകൃത വിഭാഗങ്ങളായ വസ്ത്രങ്ങളുടെ ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇതു ഗണ്യമായി സഹായിച്ചിട്ടുണ്ട്. പദ്ധതി രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചതിലൂടെ ദീര്‍ഘകാല വ്യാപാരത്തിന് അത്യാവശ്യമായ സ്ഥിരതയുള്ള നയ വ്യവസ്ഥ പ്രദാനം ചെയ്യാനാകും. വിശേഷിച്ച്, ടെക്സ്റ്റൈൽ മേഖലയിൽ ദീര്‍ഘകാല വിതരണത്തിനായി ഓര്‍ഡറുകള്‍ കാലേക്കൂട്ടി നല്‍കാനും കഴിയും.
--NS--
(Release ID: 2001246)
Visitor Counter : 53